Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേട്ടതൊക്കെ വ്യാജ കഥകൾ; നസ്രിയയെ വച്ച് രാഘവ ലോറൻസ് സിനിമ ഒരുക്കുന്നില്ല; വാർത്ത പുറത്ത് വിട്ടത് ലോറൻസിന്റെ വ്യാജ ട്വിറ്റർ അക്കൗണ്ട്; നിയമനടപടിക്കൊരുങ്ങി സംവിധായകൻ

കേട്ടതൊക്കെ വ്യാജ കഥകൾ; നസ്രിയയെ വച്ച് രാഘവ ലോറൻസ് സിനിമ ഒരുക്കുന്നില്ല; വാർത്ത പുറത്ത് വിട്ടത് ലോറൻസിന്റെ വ്യാജ ട്വിറ്റർ അക്കൗണ്ട്; നിയമനടപടിക്കൊരുങ്ങി സംവിധായകൻ

കോളിവുഡിൽ സൂപ്പർഹിറ്റായി മാറിയ കാഞ്ചന 2വിന് ശേഷം രാഘവ ലോറൻസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെക്കുറിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ആരാധകരുടെ ചർച്ച. തന്റെ പുതിയ ചിത്രത്തിൽ മലയാളി സുന്ദരി നസ്രിയ കൂടി എത്തുന്നുവെന്നറിഞ്ഞതോടെ സോഷ്യൽ മീഡിയയും വാർത്ത ഏറ്റെടുത്തു. എന്നാൽ എല്ലാം വ്യാജ കഥകളായിരുന്നുവെന്ന് രാഘവ ലോറൻസ് തന്നെ വ്യക്തമാക്കി രംഗത്തെത്തി.

കൂടാതെ തന്റെ പേരിൽ ട്വിറ്ററിലും ഫേസ്‌ബുക്കിലും വ്യാജ പൊഫൈൽ അക്കൗണ്ടുകൾ തുടങ്ങിയവർക്കെതിരെ മുന്നറിയിപ്പു നല്കിയിരിക്കുകയാണ് ് പ്രശസ്ത കൊറിയോഗ്രാഫറും സംവിധായകനുമായ രാഘവ ലോറൻസ് ലോറൻസിന്റെ ഒദ്യോഗിക പേജ് എന്ന് പറഞ്ഞ് ട്വിറ്ററിൽ ഒരു പേജ് തുടങ്ങിയിട്ടുണ്ട്.

കാഞ്ചന ടുവിന് ശേഷം രാഘവ ലോറൻസ് തന്റെ അടുത്ത ചിത്രത്തിലേക്ക് കടക്കുന്നു എന്നും നസ്‌റിയ നസീം ആയിരിക്കും ചിത്രത്തിലെ നായിക എന്നും ഈ വ്യാജ പേജിലാണ് ട്വീറ്റുകളെത്തിയത്. എന്നാൽ തനിക്കൊരു സോഷ്യൽ വെബ്‌സൈറ്റിലും അക്കൗണ്ടില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രാഘവ ലോറൻസ്. തനിക്ക് ട്വിറ്ററോ ഫേസ്‌ബുക്കോ ഇല്ലെന്നും ഇത്തരം വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ലോറൻസ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP