Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒട്ടും താല്പര്യമില്ലാത്ത, അംഗീകരിക്കാനാവാത്ത വ്യക്തിയുടെ കൂടെ നിർബന്ധപൂർവം കിടക്ക പങ്കിടേണ്ട വന്നു; ഇപ്പോൾ അത് ആലോചിക്കുമ്പോൾ തന്നെ അറപ്പുളവാക്കുന്നു; റായി ലക്ഷ്മിയുടെ ആദ്യ ഹിന്ദി ചിത്രമായ ജൂലി 2 വിന്റെ അണിയറക്കഥകൾ തുറന്ന് പറഞ്ഞ് താരം

ഒട്ടും താല്പര്യമില്ലാത്ത, അംഗീകരിക്കാനാവാത്ത വ്യക്തിയുടെ കൂടെ നിർബന്ധപൂർവം കിടക്ക പങ്കിടേണ്ട വന്നു; ഇപ്പോൾ അത് ആലോചിക്കുമ്പോൾ തന്നെ അറപ്പുളവാക്കുന്നു; റായി ലക്ഷ്മിയുടെ ആദ്യ ഹിന്ദി ചിത്രമായ ജൂലി 2 വിന്റെ അണിയറക്കഥകൾ തുറന്ന് പറഞ്ഞ് താരം

മുംബൈ: മലയാളത്തിലെ പ്രിയ നായികയായ ലക്ഷ്മി റായി ഇന്ന് റായി ലക്ഷ്മിയാണ്, അതീവ ഗ്ലാമറസായി മാറിയ താരത്തിന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലറും ടീസറും വലിയ രീതിയിലാണ് ഏറ്റെടുത്തത്. റായി ലക്ഷ്മിയുടെ ആദ്യ ഹിന്ദി ചിത്രമായ ജൂലി 2 ഉടൻ തീയറ്ററുകളിലെത്തുമ്പോൾ അതിന്റെ അണിയറ വിശേഷങ്ങൾ പങ്ക് വെക്കുകയായിരുന്നു റായ് ലക്ഷ്മി.ആരാധകരെ ആവേശത്തിലാക്കുന്ന ഈ രംഗങ്ങളിലെ അഭിനയം അത്ര എളുപ്പമായിരുന്നില്ലെന്നാണ് റായ് ലക്ഷ്മി പറയുന്നത്.

'എനിക്കറിയില്ല ഞാൻ അതിനെ കുറിച്ച് സംസാരിക്കണമോയെന്ന്. ആലോചിക്കാവുന്നതിനപ്പുറത്തുള്ള ഒരു രംഗം എനിക്ക് ജൂലിയിൽ അഭിനയിക്കേണ്ടി വന്നു. പ്രേക്ഷകന് സ്വാഭാവികത അനുഭവപ്പെടുന്ന രീതിയിലായിരുന്നു ആ രംഗം ചിത്രീകരിച്ചത്. എന്റെ കഥാപാത്രത്തിന്, അവൾക്കൊട്ടും താല്പര്യമില്ലാത്ത, അംഗീകരിക്കാനാവാത്ത വ്യക്തിയുടെ കൂടെ നിർബന്ധപൂർവം കിടക്ക പങ്കിടേണ്ട രംഗമായിരുന്നു അത്. ആ രംഗവും അത് ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്നതായിരുന്നു. എനിക്കൊട്ടും തൃപ്തിയില്ലാത്ത ഒരു അന്തരീക്ഷമായിരുന്നു. വളരെ മനോഹരമായി എടുത്ത രംഗമാണത്. ഇപ്പോൾ പോലും ആ രംഗത്തെ കുറിച്ചാലോചിക്കുമ്പോൾ എനിക്ക് വല്ലാത്ത അറപ്പാണ്.'-ലക്ഷ്മി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

സിനിമാ എന്ന മായിക ലോകത്തിന് പിന്നിൽ, ഒരു സ്റ്റാർ ആകാൻ നായികമാർ സഹിക്കേണ്ട ലൈംഗിക പീഡന കഥകളെ കുറിച്ച് ജൂലി എന്ന കഥാപാത്രത്തിലൂടെ കഥ പറയുന്ന ചിത്രമാണ് ജൂലി ടു. അതുകൊണ്ട് തന്നെ അതീവ ഗ്ലാമറസ്സായിട്ടാണ് റായി ലക്ഷ്മി ചിത്രത്തിലെത്തുന്നത്. ഒരു നാട്ടിൻ പുറത്തുകാരി സിനിമയിൽ നായികയായെത്തുന്ന കഥയാണ് ദീപക് ശിവദാസ് സംവിധാനം ചെയ്യുന്ന ജൂലി ടുവിന്റെ കഥ. സാഹചര്യങ്ങളുടെ സമ്മർദ്ദം കാരണം ലൈംഗിക തൊഴിലാളിയായി മാറുകയാണ് ജൂലി. ഇന്നുവരെ കണ്ടിട്ടില്ലാത്തത്രയും ഗ്ലാമറായിട്ടാണത്രെ റായി ലക്ഷ്മി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളിൽ നിന്നും ടീസറിൽ നിന്നും ട്രെയിലറിൽ നിന്നും തന്നെ ഇക്കാര്യം വ്യക്തമാണ്. ബിക്കിനി ഉൾപ്പടെയുള്ള രംഗങ്ങളിൽ ശരീര ഭാരം കുറയ്ക്കേണ്ടതായിട്ടുണ്ടായിരുന്നു. രണ്ട് മാസം സിനിമയിൽ നിന്നെല്ലാം വിട്ടു നിന്ന് ലക്ഷ്മി ശരീര ഭാരം പത്ത് കിലോയോളം കുറച്ചെടുത്തു.

ജൂലി ടു വിലൂടെ ബോളിവുഡിൽ കരിയർ ബ്രേക്ക് ലഭിക്കും എന്നാണ് റായി ലക്ഷ്മിയുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ ജൂലിക്ക് വേണ്ടി എന്ത് സാഹസത്തിനും നടി തയ്യാറായിരുന്നു. സിനിമയ്ക്ക് പിന്നിലെ ലൈംഗിക ചൂഷണത്തെ കുറിച്ച് പലപ്പോഴും ചർച്ചകൾ ഉയർന്നിട്ടുണ്ട്. കാസ്റ്റിങ് കൗച്ച് ഇപ്പോഴും സജീവമായ പശ്ചാത്തലത്തിലാണ് ജൂലി ടുവിന്റെ റിലീസ്.

2004 ൽ പുറത്തിറങ്ങിയിരുന്ന ജൂലി ആദ്യ ഭാഗത്തിന്റെ സംവിധായകൻ ദീപക് ശിവദാസനി തന്നെയാണ് ജൂലി 2 സംവിധാനം ചെയ്തിരിക്കുന്നത്. രവി കൃഷ്ണനാണ് ചിത്രത്തിലെ നായകൻ. ഹിന്ദി, തമിഴ്, തെലുങ്ക് കന്നഡ, എന്നി ഭാഷകളിലാണ് ചിത്രം നിർമ്മിക്കുന്നത്. ആദിത്യ ശ്രീവാസ്തവ, രതി അഗ്നിഹോത്രി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മുംബൈ, ഹൈദരാബാദ്, ദുബായ് എന്നിവിടങ്ങളിൽ ചിത്രീകരിച്ച ജൂലി 2 നവംബർ 24-ന് തിയറ്ററുകളിലെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP