Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീവിദ്യ മരിക്കുന്നതിന് മുൻപ് മുല്ലപ്പള്ളി രാമചന്ദ്രനോട് ചില ഞെട്ടിക്കുന്ന കാര്യങ്ങൾ പറഞ്ഞു; നടി പറഞ്ഞത് വേദനാജനകമായ കാര്യങ്ങൾ; കേസ് നീണ്ടാൽ പരസ്യമായി പലതും പറയേണ്ടി വരുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

ശ്രീവിദ്യ മരിക്കുന്നതിന് മുൻപ് മുല്ലപ്പള്ളി രാമചന്ദ്രനോട് ചില ഞെട്ടിക്കുന്ന കാര്യങ്ങൾ പറഞ്ഞു; നടി പറഞ്ഞത് വേദനാജനകമായ കാര്യങ്ങൾ; കേസ് നീണ്ടാൽ പരസ്യമായി പലതും പറയേണ്ടി വരുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: അന്തരിച്ച നടി ശ്രീവിദ്യയുടെ സ്വത്ത് സംബന്ധിച്ച ദുരൂഹതകൾ അവസാനിപ്പിക്കണമെന്ന കെഎസ്എഫ്ഡി.സി ചെയർമാൻ രാജ്‌മോഹൻ ഉണ്ണിത്താൻ. ഇത് സംബന്ധിച്ച് ലോകായുക്തയിലുള്ള കേസ്, സ്വത്തിന്റെ പവർ ഓഫ് അറ്റോർണി കിട്ടിയവർ മനഃപൂർവം നീട്ടികൊണ്ടുപോകുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മരിക്കുന്നതിന് മുൻപ് ശ്രീവിദ്യ കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനോട് ഞെട്ടിപ്പിക്കുന്ന പലകാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. മരിക്കുന്നതിന് മുൻപ് തന്നെ താൻ വഞ്ചിക്കപ്പെട്ടുവെന്ന് ശ്രീവിദ്യയ്ക്ക് ബോധ്യപ്പെട്ടിരുന്നു. മുല്ലപ്പള്ളിയെ നേരിട്ട് കണ്ടാണ് ശ്രീവിദ്യ സുപ്രധാനമായ ചില കാര്യങ്ങൾ പറഞ്ഞത്. മുല്ലപ്പള്ളി ഇക്കാര്യങ്ങൾ തന്നോട് സംസാരിച്ചിരുന്നു. വേദനാജനകമായ കാര്യങ്ങളാണ് ശ്രീവിദ്യ പറഞ്ഞതെന്നും ഉണ്ണിത്താൻ. വേണ്ടി വന്നാൽ മുല്ലപ്പള്ളി തന്നെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും ഉണ്ണിത്താൻ പറഞ്ഞു.

ശ്രീവിദ്യയുടെ ആത്മാവിനോട് പോലും നീതി പുലർത്താത്ത നടപടികൾ നടന്നിട്ടുണ്ട്. അത് പുറത്ത് വരണം. ഈ കേസിൽ ഒരുപാട് ദുരൂഹതകളുണ്ട്. അതിന് അവസാനമുണ്ടെങ്കിൽ രേഖകൾ പുറത്ത് വരണം. അതിന് ബന്ധപ്പെട്ട ആളുകൾ തയ്യാറാകണം. സത്യവിരുദ്ധമായ കാര്യങ്ങളാണ് പുറത്ത് വരുന്നതെങ്കിൽ സത്യം പറയാൻ തങ്ങൾ നിർബന്ധിതരാകുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ തിരുവനന്തപുരത്ത് പറഞ്ഞു. കെ ബി ഗണേശ് കുമാർ എംൽഎയെ ലക്ഷ്യം വച്ചാണ് രാജ്‌മോഹൻ ഉണ്ണിത്താന്റെ വാക്കുകൾ.

ശ്രീവിദ്യയുടെ വിൽപ്പത്രപ്രകാരം ചെയ്യേണ്ട കാര്യങ്ങൾ കഴിഞ്ഞ ഒൻപത് വർഷമായി ഗണേശ് കുമാർ ചെയ്തില്ലെന്ന് ആരോപിച്ച് അവരുടെ സഹോദരൻ കെ.ശങ്കർരാമൻ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ് ഇപ്പോൾ. ശ്രീവിദ്യ ജീവിച്ചിരുന്നപ്പോൾ നൽകിയ ആദായനികുതി രേഖകൾ പരിശോധിക്കണമെന്ന് ശങ്കർരാമൻ ആവശ്യപ്പെട്ടിരുന്നു. ശ്രീവിദ്യ നൽകിയ റിട്ടേൺസിൽ പറയുന്ന സ്വത്തുവിവരങ്ങളുടെ പകുതി പോലും ഗണേശ്കുമാർ ഹാജരാക്കിയ വിൽപ്പത്രത്തിൽ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അവരുടെ ചെന്നൈയിലുള്ള ഫ്‌ലാറ്റും തിരുവനന്തപുരത്തെ വീടും ഒൻപതു വർഷമായി അനധികൃതമായി വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ശ്രീവിദ്യയുടെ കാർ കാണാനില്ല. എൽ.ഐ.സി. പോളിസികളും സ്വർണാഭരണങ്ങളും എവിടെയെന്നറിയില്ലെന്നും ശങ്കർരാമൻ ആരോപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP