Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാത്മാ കലാമിന്റെ കാലഘട്ടത്തിൽ ജീവിക്കാനായത് അനുഗ്രഹം: മുൻ രാഷ്ട്രപതിക്ക് ആദരാഞ്ജലി അർപ്പിച്ച് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ട്വീറ്റ്

മഹാത്മാ കലാമിന്റെ കാലഘട്ടത്തിൽ ജീവിക്കാനായത് അനുഗ്രഹം: മുൻ രാഷ്ട്രപതിക്ക് ആദരാഞ്ജലി അർപ്പിച്ച് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ട്വീറ്റ്

ചെന്നൈ: മഹാനായ എ പി ജെ അബ്ദുൾ കലാമിന്റെ കാലഘട്ടത്തിൽ ജീവിക്കാനായതു വലിയ അനുഗ്രഹമെന്നു സൂപ്പർ സ്റ്റാർ രജനികാന്ത്. എ പി ജെ അബ്ദുൾ കലാമിന് അന്ത്യാദരമർപ്പിച്ചുള്ള ട്വീറ്റിലാണു താരത്തിന്റെ പ്രതികരണം.

വളരെ അപൂർവ്വമായി മാത്രമാണ് ട്വിറ്ററിൽ രജനികാന്ത് പോസ്റ്റ് ചെയ്യുന്നത്. ട്വീറ്റിൽ കലാമിനെക്കുറിച്ച് വാചാലനാകുകയാണ് രജനി.

അബ്ദുൾ കലാം ജീവിച്ചിരുന്ന കാലത്ത് ജീവിക്കാനായതിൽ അനുഗ്രഹീതനാണെന്ന് വിശ്വസിക്കുന്നു. മഹാത്മാഗാന്ധിയെയോ ഭാരതിയാരെയോ കാമരാജിനെയോ നേരിട്ട് കാണാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിട്ടില്ല. മഹാത്മാ കലാംജിക്കൊപ്പം ഒരേ കാലഘട്ടത്തിൽ ജീവിക്കാനായത് അനുഗ്രഹമായി കാണുന്നു.

ഏറെ ഉയരത്തിൽ എത്തിയെങ്കിലും ലളിതമായ ജീവിതമായിരുന്നു കലാം നയിച്ചിരുന്നത്. കോടിക്കണക്കിന് ആളുകളുടെ പ്രചോദനമാണ് കലാമിന്റെ ജീവിതം. ദൈവത്തിന്റെ എല്ലാ സ്‌നേഹവും ലഭിച്ച വ്യക്തിത്വമാണ് കലാമിന്റേതെന്നും രജനീകാന്ത് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP