Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'മംഗല്യസൂത്രമണിഞ്ഞ ചൂടൻ നായിക'!; സേക്രഡ് ഗെയിംസിലെ നഗ്‌നചിത്രങ്ങൾ പോൺ സൈറ്റുകളിൽ പ്രചരിക്കുന്നു; പരാതിയുമായി ബോളിവുഡ് താരം രാജശ്രീ ദേശ്പാണ്ഡെ

മറുനാടൻ ഡെസ്‌ക്‌

ബോളിവുഡിൽ സജീവമായ താരമാണ് രാജശ്രീ ദേശ്പാണ്ഡെ തന്റെ നഗ്‌നചിത്രങ്ങൾ പോൺസൈറ്റുകളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നെന്ന ആരോപണവുമായി രംഗത്ത്. നെറ്റ്ഫ്‌ളിക്‌സിന്റെ ടി.വി സീരിസ് സേക്രഡ് ഗെയിംസിലെ ചൂടൻ രംഗവും നഗ്‌നതയുമാണ് പോൺ സൈറ്റുകളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇതിനെതിരെ താരം തുറന്നടിച്ച് രംഗത്തെത്തുകയായിരുന്നു. സെക്‌സി ദുർഗ, ഹരം എന്നീ ചിത്രത്തിലൂടെ മലയാളികൾക്കും രാജശ്രീ സുപരിചിതയാണ്. സേക്രഡ്‌ഗെയിംസിലെ പ്രണയരംഗങ്ങൾ ചോർന്ന് പോൺസൈറ്റുകളിൽ എത്തിയതോടെ മറ്റൊരു കണ്ണോടെയാണ് ആളുകൾ തന്നെ കാണുന്നതെന്ന് തുറന്നു പറയുകയാണ് രാജശ്രീ. ഒരു പോൺതാരത്തെപോലെയാണ് ആളുകൾ എന്നെ പരിചരിക്കുന്നത്. മോശം സന്ദേശങ്ങളും സെക്‌സിന് ക്ഷണിച്ചു കൊണ്ടുള്ള ക്ഷണവും ചൂടൻ സന്ദേശങ്ങളുമെല്ലാം അതിൽപ്പെടും. എന്നാൽ ഇതിലൊന്നും രാജശ്രീ പാണ്ഡെയ്ക്ക് പരിഭവമില്ല.

എന്റെ കഥാപാത്രം ആദ്യമായി ഒരു പുരുഷനു മുന്നിൽ നഗ്‌നയാവുകയാണ്. പിന്നീട് അയാെളാടുള്ള വെറുപ്പ് സ്‌നേഹമായി മാറുന്നു. ഭർത്താവിൽ നിന്ന് മികച്ച പിന്തുണയാണ് തനിക്ക് ലഭിച്ചത്. നിന്റെ ജോലിയാണ് നീ ചെയ്യുന്നത്, നിന്റെ ആത്മാവാണ് നീ നൽകുന്നത്. നിന്നിൽ വിശ്വസിക്കുക. അദ്ദേഹം പറഞ്ഞു. മംഗല്യസൂത്രം ധരിച്ച ഇന്ത്യൻ ചൂടൻ നായിക എന്ന രീതിയിലാണ് വാട്‌സ്ആപ്പിൽ രാജശ്രീയുടെ ക്ലിപ്പുകൾ പ്രചരിച്ചത്. അധിക്ഷേപങ്ങൾക്കിടയിലും താൻ തന്റെ ജോലിയാണ് ചെയ്തതെന്ന് മാത്രമായിരുന്നു രാജശ്രീയുടെ മറുപടി. സേക്രഡ്‌ഗെയിംസിൽ ആ സീനുകൾ ഒഴിവാക്കാനാകാത്തതായിരുന്നു. എന്നെ സംബന്ധിച്ച് ടോപ്ലെസ് ആകുക ശ്രമകരമായിരുന്നു. എനിക്ക് അതിന് സാധിക്കുമായിരുന്നില്ല. എന്നാലും ഞാനത് ചെയ്തു. അനുരാഗ് കശ്യപിൽ അത്രയധികം എനിക്കു വിശ്വാസമായിരുന്നു. ഞാൻ കംഫർട്ടബിൾ ആണെങ്കിൽ മാത്രം ആ ഷോട്ടുമായി മുന്നോട്ടു പോകാം എന്ന നിലപാടിയിരുന്നു അദ്ദേഹത്തിന്. ജോലിയായി അത് മുന്നിൽ വന്നപ്പോൾ എനിക്ക് സങ്കോചം തോന്നിയില്ല. സിനിമ എന്റെ പാഷനാണ്. സേക്രഡ് ഗെയിംസിൽ പരിശുദ്ധമായ പ്രണയമുള്ള സ്ത്രീയാണ് സീരിസിലെ സുഭദ്ര. നവാസുദ്ദീൻ സിദ്ദീഖി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യ. നവാസുദ്ദീൻ സിദ്ദീഖിയുടെ മുന്നിൽ ടോപ്ലെസ് ആയി അഭിനയിക്കുന്നത് ജോലിയായി കണ്ടപ്പോൾ ഞാൻ അതിനു തയ്യാറായി. 

2006-ൽ പുറത്തിറങ്ങിയ വിക്രം ചന്ദ്രയുടെ സേക്രഡ് ഗെയിംസ് എന്ന നോവൽ വൻ തരംഗമാണ് ഉണ്ടാക്കിയത്. അതേപേരിൽ ഇറങ്ങിയ നെറ്റ്ഫ്‌ളിക്‌സിന്റെ ടിവി സീരിസിനും ആരാധകർ എറെയാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത സീരീസ് ജൂലൈ ആറ് 2018 മുതലാണ് സേക്രഡ് ഗെയിംസ് പ്രേക്ഷകരിൽ എത്തിയത്. സെയ്ഫ് അലിഖാൻ, രാധിക ആപ്‌തേ, നവാസുദ്ധീൻ സിദ്ദിഖി തുടങ്ങിയ അഭിനേതാക്കളുടെ മികച്ച പ്രകടനമാണ് സീരിസിന്റെ വിജയം. 1980-90 കാലഘട്ടത്തിൽ മുംബൈയിൽ അധോലോക സംഘങ്ങളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലാണ് സിനിമയുടെ ഇതിവൃത്തം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP