Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രിക്കറ്റിന് പിന്നാലെ നാടകത്തിലും തിളങ്ങാൻ രജനീകാന്ത്: രജനി അടക്കമുള്ള താരങ്ങൾ അരങ്ങിലേത്തുക 'പൊന്നിയിൻ ശെൽവൻ' എന്ന നാടകത്തിൽ

ക്രിക്കറ്റിന് പിന്നാലെ നാടകത്തിലും തിളങ്ങാൻ രജനീകാന്ത്: രജനി അടക്കമുള്ള താരങ്ങൾ അരങ്ങിലേത്തുക 'പൊന്നിയിൻ ശെൽവൻ' എന്ന നാടകത്തിൽ

നടികർ സംഘത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിനായി രജനീകാന്ത് അടക്കമുള്ള തമിഴ് താരങ്ങൾ അണിനിരക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് നടക്കുന്ന വാർത്തയ്ക്ക് പിന്നാലെ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന നാടകവും അരങ്ങിലേത്തുമെന്ന് റിപ്പോർട്ട്.

തമിഴ് സിനിമാ അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘം അവതരിപ്പിക്കുന്ന 'പൊന്നിയിൻ ശെൽവൻ' എന്ന നാടകത്തിലാണ് രജനി അഭിനയിക്കുക. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ വച്ച് ഏപ്രിൽ 17 ന് സ്റ്റാർ ക്രിക്കറ്റ് ടൂർണമെന്റിനോടനുബന്ധിച്ച് തന്നെയാകും നാടകവും അരങ്ങിലേത്തുക.

സംഘടനയിലെ അംഗങ്ങളുടെ ക്ഷേമപ്രവർത്തനത്തിനും ടൂർണമെന്റിൽ നിന്ന് കിട്ടുന്ന പണം വിനിയോഗിക്കും. ഇത് യാഥാർഥ്യമാവുകയാണെങ്കിൽ സിനിമയ്ക്ക് പുറത്ത് രജനിയെ ആരാധകർക്ക് ആഘോഷിക്കാനുള്ള കാരണമാവും അത്.

ക്രിക്കറ്റ് മൽസരത്തിനും നാടകത്തിനും പുറമെ വിശാൽ, ആര്യ, ജീവ, കാർത്തി എന്നിവർ ഒന്നിച്ച് അണിനിരക്കുന്ന സിനിമയെടുക്കാനും നടികർ സംഘത്തിന് പദ്ധതിയുള്ളതായി അറിയുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP