Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യത്തിനും പുകവലിക്കും അടിമയായിരുന്ന തന്നെ ശീലങ്ങൾ ഉപേക്ഷിച്ച് നല്ല വഴിയിലേക്ക് നടക്കാൻ സഹായിച്ചത് ശിവകുമാർ; ജീവിതത്തിൽ ലഹരിയായി സിനിമയെ കാണാൻ ഉപദേശിച്ചതും നടൻ; സൂര്യയുടെയും കാർത്തിയുടെയും അച്ഛന് പിറന്നാൾ ദിനത്തിൽ രജനി എഴുതിയ കത്ത് വൈറലാകുമ്പോൾ

മദ്യത്തിനും പുകവലിക്കും അടിമയായിരുന്ന തന്നെ ശീലങ്ങൾ ഉപേക്ഷിച്ച് നല്ല വഴിയിലേക്ക് നടക്കാൻ സഹായിച്ചത് ശിവകുമാർ; ജീവിതത്തിൽ ലഹരിയായി സിനിമയെ കാണാൻ ഉപദേശിച്ചതും നടൻ; സൂര്യയുടെയും കാർത്തിയുടെയും അച്ഛന് പിറന്നാൾ ദിനത്തിൽ രജനി എഴുതിയ കത്ത് വൈറലാകുമ്പോൾ

ദ്യത്തിനും സിഗരറ്റിനും അടിമയായിരുന്ന തന്നെ നേർവഴിക്ക് നയിച്ചത് നടൻ ശിവകുമാറാണെന്ന് സ്‌റ്റൈൽ മന്നൻ രജനീകാന്ത്. ശിവകുമാറിന്റെ 75ാം ജന്മദിനത്തിൽ രജനി സ്വന്തം കൈപ്പടയിലെഴുതിയ കത്തിലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയകളിൽ വൻ സ്വീകരണമാണ് കത്തിന് ലഭിച്ചത്.

തമിഴിലെ സൂപ്പർതാരങ്ങളായ സൂര്യയുടേയും കാർത്തിയുടേയും അച്ഛനാണ് പ്രശസ്ത നടൻ കൂടിയായ ശിവകുമാർ. ഈ മാസം 27 ന് അദ്ദേഹത്തിന്റെ ജന്മദിനം ആയിരുന്നു. ശിവകുമാറിന്റെ എഴുപത്തിയഞ്ചാം ജന്മദിനത്തിൽ തന്റെ സഹപ്രവർത്തകന് ആശംസനേർന്ന് എഴുതിയ കുറിപ്പിലാണ് രജനീകാന്ത് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്പ്രിയപ്പെട്ട ശിവകുമാർ സർ എന്നു തുടങ്ങുന്ന രണ്ട് പേജുള്ള കത്ത് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടാണ് നിറുത്തുന്നത്.

മുൻകാലങ്ങളിൽ ഞാൻ സിനിമയിൽ പ്രവർത്തിക്കുമ്പോൾ ജീവിതത്തിൽ അദ്ദേഹം കുറേ കാര്യങ്ങൾ എന്നെ പഠിപ്പിച്ചു. ഞാൻ മദ്യപാനത്തിനും പുകവലിക്കും അടിമയായിരുന്ന കാലത്ത് ശിവകുമാർ എന്ന വലിയ നടനാണ് ഈ ശീലങ്ങളിലൂടെ നിങ്ങളുടെ ആരോഗ്യം കളയരുതെന്ന് ഉപദേശിച്ചത്. അഭിനയത്തിന്റെ ആഴംവച്ച് തെന്നിന്ത്യയിൽത്തന്നെ മികച്ച നടനാകേണ്ടവനാണ് താനെന്നും ജീവിതത്തിൽ ലഹരിയായി സിനിമയെ മാത്രമേ കാണാവൂ എന്നും ശിവകുമാർ ഉപദേശിച്ചിരുന്നതായി രജനി പറയുന്നു.

മദ്യം പോലുള്ള ആസക്തികൾ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരുപാട് നാൾ ശിവകുമാർ തന്റെ പുറകെ നടന്നിരുന്നുവെന്നും ഇക്കാര്യത്തിൽ അദ്ദേഹം ഒരിക്കൽ പോലും പിന്നാക്കം പോയിട്ടില്ലെന്നും രജനി വെളിപ്പെടുത്തുന്നു.ഡീ അഡിക്ഷൻ സെന്റർ എന്ന ഉപായം ചൂണ്ടിക്കാട്ടിയതും ശിവകുമാറായിരുന്നെന്നും അതിനാൽത്തന്നെ അദ്ദേഹത്തിന്റെ വാക്കുകളെ ദൈവവചനങ്ങളായാണ് കാണുന്നതെന്നും കത്തിൽ രജനി പറയുന്നു

ഭുവന ഒരു കേൾവിക്കുറി, കവിക്കുയിൽ എന്നീ ചിത്രങ്ങളിൽ മാത്രമാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP