Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സണ്ണി ലിയോൺ അനുഭവിച്ച കഷ്ടപ്പാടും വേദനകളും പോരാട്ടങ്ങളുമൊന്നും തനിക്കറിയില്ലായിരുന്നു; വർഷങ്ങൾക്ക് മുമ്പ് സണ്ണിക്കെതിരെ നടത്തിയ പരാമർശത്തിൽ പരസ്യമായി മാപ്പ് അപേക്ഷിച്ച് രാഖി സാവന്ത്

സണ്ണി ലിയോൺ അനുഭവിച്ച കഷ്ടപ്പാടും വേദനകളും പോരാട്ടങ്ങളുമൊന്നും തനിക്കറിയില്ലായിരുന്നു; വർഷങ്ങൾക്ക് മുമ്പ് സണ്ണിക്കെതിരെ നടത്തിയ പരാമർശത്തിൽ പരസ്യമായി മാപ്പ് അപേക്ഷിച്ച് രാഖി സാവന്ത്

ബോളിവുഡിലെ ഐറ്റം നമ്പർ അഭിനേത്രികളായ രാഖി സാവന്തും സണ്ണി ലിയോണും തമ്മിൽ പലപ്പോഴും വാക്‌പോരുകൾ നടത്തുന്നത് വാർത്തകളിൽ ഇടംപിടിക്കാറുണ്ട്.അന്യോന്യം ആരോപണങ്ങൾ ഉന്നയിച്ചും രൂക്ഷമായി വിമർശിച്ചുമാണ് പലപ്പോഴും ഇരുവരും രംഗത്തെത്താറുള്ളത്. രണ്ടുപേരിൽ ഏറ്റവും കൂടുതൽ വിവാദങ്ങളിൽ ചെന്നു തലവയ്ക്കുന്ന താരമ രാഖി സാവന്തുമാണ്. പറയുന്ന കാര്യങ്ങൾ മിക്കവാറും വിവാദങ്ങളിലേക്കെത്തുന്ന കാഴ്ചയാണ് കാണാറുള്ളത്. അത്തരമൊരു വിവാദ പരാമർശത്തിന്റെ പേരിൽ സണ്ണി ലിയോണിനോട് മാപ്പ് അപേക്ഷിച്ചിരിക്കുകയാണ് രാഖി ഇപ്പോൾ.

രാജീവ് ഖണ്ഡേവാളിന്റെ ചാറ്റ് ഷോയിൽ പങ്കെടുക്കുവേയാണ്, മൂന്നുവർഷം മുമ്പ് നടത്തിയ ഒരു പരാമർശത്തിൽ മാപ്പു ചോദിച്ചത്.അർഷി ഖാനൊപ്പമായിരുന്നു രാഖി എത്തിയത്. പലകാര്യങ്ങളെക്കുറിച്ചും സംസാരിക്കവെ സണ്ണി ലിയോൺുമായി ഒരുസമയത്ത് ഉണ്ടായിരുന്ന പ്രശ്നങ്ങളെക്കുറിച്ചും രാഖി സാവന്ത് മനസു തുറന്നു. തുടർന്ന് അന്ന് സണ്ണിക്കെതിരായി നടത്തിയ പരാമർശത്തിലും രാഖി മാപ്പു ചോദിച്ചു. സണ്ണി സിനിമാരംഗത്തു നിന്നും ഇന്ത്യയിൽ നിന്നു തന്നെയും വിട്ടു പോകണമെന്നാണ് അന്ന് രാഖി സാവന്ത് ആവശ്യപ്പെട്ടത്.

സണ്ണിയെ കുറിച്ച് അത്തരത്തിലൊരു പരാമർശം നടത്തിയപ്പോൾ അവർ ജീവിതത്തിൽ അനുഭവിച്ച കഷ്ടപ്പാടും വേദനകളും പോരാട്ടങ്ങളുമൊന്നും തനിക്കറിയില്ലായിരുന്നുവെന്നും അവരുടെ ജീവിതയാത്രയെക്കറിച്ച് ഒന്നും അറിയാതെയാണ് വളരെ മുൻവിധിയോടു കൂടി താൻ സംസാരിച്ചതെന്നും രാഖിസാവന്ത് തുറന്നു സമ്മതിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP