Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശേഖർ കപ്പൂറിന് പിന്നാലെ ബ്രൂസിലിയെ കുറിച്ചുള്ള സിനിമ ഒരുക്കുമെന്ന് പ്രഖ്യാപിച്ച് രാം ഗോപാൽ വർമ്മ; ആയോധനകലയോടുള്ള കടുത്ത ആരാധന സിനിമയ്ക്ക് പ്രേരകമായെന്ന് ആർ.ജി.വി; ശേഖർകപ്പൂറിന്റെ ലിറ്റിൽ ഡ്രാഗൺ റിലീസ് ചെയ്യുന്ന ദിവസം തന്നെ തന്റെ ചിത്രവുമെന്ന് വർമ്മയുടെ ട്വീറ്റ്

ശേഖർ കപ്പൂറിന് പിന്നാലെ ബ്രൂസിലിയെ കുറിച്ചുള്ള സിനിമ ഒരുക്കുമെന്ന് പ്രഖ്യാപിച്ച് രാം ഗോപാൽ വർമ്മ; ആയോധനകലയോടുള്ള കടുത്ത ആരാധന സിനിമയ്ക്ക് പ്രേരകമായെന്ന് ആർ.ജി.വി; ശേഖർകപ്പൂറിന്റെ ലിറ്റിൽ ഡ്രാഗൺ റിലീസ് ചെയ്യുന്ന ദിവസം തന്നെ തന്റെ ചിത്രവുമെന്ന് വർമ്മയുടെ ട്വീറ്റ്

ആയോധനകലയിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച് ബ്രൂസിലിയെ കുറിച്ചുള്ള ചിത്രം സംവിധാനം ചെയ്യാൻ പോകുന്നുവെന്നാണ് രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തിരിക്കുന്നത്. അയോധനകലയോടുള്ള അടങ്ങാത്ത ആരാധനയാണ് ഇത്തരമൊരു ചിത്രത്തിന് തന്നെ പ്രേരിപ്പിച്ചതെന്നും രാം ഗോപാൽ വർമ്മ വ്യക്തമാക്കുന്നുണ്ട്.

നേരത്ത ശേഖർവർമ്മയും ബ്രൂസിലിയെ കുറിച്ചുള്ള ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ലിറ്റിൽ ഡ്രാഗൺ എന്ന ശഖർകപ്പൂറിന്റെ ചിത്രം റിലീസാകുന്ന അന്നുതന്നെ തന്റെ ചിത്രവും റിലീസ് ചെയ്യുമെന്ന് വർമ്മ ട്വീറ്റിൽ പറയുന്നു.

ശേഖർ കപൂറിനോട്  വ്യക്തിപരമായി എതിർപ്പില്ലെങ്കിലും തനിക്കാവും ബ്രൂസിലിയോട് നീതി പുലർത്താനാവുകയെന്നും വർമ്മ അവകാശപ്പെടുന്നുണ്ട്. ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള ഫെയ്‌സബുക്ക് പോസ്റ്റിൽ 'Bruce Lee is the one and only who I loved more than sex' എന്ന ടൈറ്റിലിൽ ഒരു ആർട്ടിക്കിളും ആർ.ജി.വി. പങ്കുവച്ചിട്ടുണ്ട്.

 ലിറ്റിൽ ഡ്രാഗണിൽ ബ്രൂസ് ലി യുടെ കൗമാര കാലമാണ് ചിത്രം. പ്രണയവും സൗഹൃദവും വഞ്ചനയും നിരാശയുമെക്കെയാണ് ചിത്രത്തിലുടെ പറയുക. ബ്രൂസിലിയുടെ മകൾ ഷാനോൻ ലിയാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. ചൈനീസ് നിർമ്മാതാക്കൾ ഒരുക്കുന്ന ചിത്രത്തിൽ ബ്രൂസ് ലി യുടെ വേഷം ചെയ്യാൻ പറ്റിയ ആളെ തപ്പി ലോകം മുഴുവൻ നടക്കുകയാണ് പ്രശസ്ത കാസ്റ്റിങ്ങ് ഡയറക്ടറായ മേരി വെർന്യൂ.

ഈ ചിത്രത്തേക്കാൾ മികച്ചതാകുമെന്നാണ് വർമ്മയുടെ അവകാശവാദം. എന്തായാലും ബ്രൂസിലി ആരാധകർ പ്രതീക്ഷയിൽ തന്നെയാണ്. മികച്ച രണ്ട് സംവിധായകർ തമ്മിലുള്ള മത്സരമായി മാറുന്നതിലൂടെ തങ്ങളുടെ ആരാധനാപാത്രത്തെ കുറിച്ചുള്ള നല്ല സിനിമ ലഭിക്കുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP