Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വന്തം തല സംരംക്ഷിക്കാനാവാഞ്ഞ ഗണപതി മറ്റുള്ളവരുടെ തല സംരക്ഷിക്കുന്നതെങ്ങനെ..? ഗണേശ ചതുർത്ഥി ദിനത്തിൽ വിവാദ പരാമർശവുമായി രാംഗോപാൽ വർമ ട്വിറ്ററിൽ

സ്വന്തം തല സംരംക്ഷിക്കാനാവാഞ്ഞ ഗണപതി മറ്റുള്ളവരുടെ തല സംരക്ഷിക്കുന്നതെങ്ങനെ..? ഗണേശ ചതുർത്ഥി ദിനത്തിൽ വിവാദ പരാമർശവുമായി രാംഗോപാൽ വർമ ട്വിറ്ററിൽ

മുംബൈ: ഗണപതിക്ക് സ്വന്തം തല സംരക്ഷിക്കാനായില്ല.. പിന്നെയെങ്ങനെയാണ് അദ്ദേഹം മറ്റുള്ളവരുടെ തല സംരക്ഷിക്കുക...?  ഗണേശചതുർത്ഥിദിനമായ ഇന്നലെ ഈ സംശയമുന്നയിച്ചിരിക്കുന്നത് ചലച്ചിത്രകാരനായ രാം ഗോപാൽ വർമയാണ്. എന്നും വിവാദങ്ങളുടെ തോഴനായ രാംഗോപാർ വർമ ഇപ്പോഴിതാ ഗണേശ ചതുർത്ഥി ദിനത്തിൽ ഗണപതിഭഗവാനെതിരെ പരാമർശങ്ങൾ നടത്തി വീണ്ടും മാദ്ധ്യമങ്ങളിൽ നിറയുകയാണ്.

ഇന്നലെ രാവിലെ ചതുർത്ഥിദിനം ട്വിറ്ററിലൂടെ ആശംസിക്കുന്നതിനിടെയാണ് രാംഗോപാൽ വർമ ഈ വിവാദ പരാമർശം നടത്തിയിരിക്കുന്നത്. ഗണപതി ചെയ്തതൊക്കെ അദ്ദേഹത്തിന്റെ സഹോദരനായ കുമാരയും ചെയ്തിട്ടുണ്ടെന്നും എന്നിട്ടും എന്തു കൊണ്ടാണ് ഗണപതി മാത്രം ദൈവമായതെന്നും വർമ ചോദിക്കുന്നു. കുമാരയുടെ തല വെട്ടാത്തത് കൊണ്ടാണോ അദ്ദേഹത്തെ ആരാധിക്കാത്തതെന്നും വർമ സംശയം പ്രകടിപ്പിക്കുന്നുണ്ട്. താൻ ചില സംശയങ്ങൾ പ്രകടിപ്പിച്ചതാണെന്നും ഇതിലൂടെ ആരുടെയെങ്കിലും വികാരങ്ങൾ വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും വർമ ട്വീറ്റ് ചെയ്തിരിക്കുകയാണ്.

തന്റെ അമ്മയുടെ പാതിവ്രത്യം സംരക്ഷിക്കാൻ ശ്രമിക്കുന്ന കുട്ടിയുടെ തല ആരെങ്കിലും വെട്ടുമോയെന്നും വർമ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഭക്തന്മാർക്ക് ഇതിനെക്കുറിച്ച് കൂടുതലറിയാമായിരിക്കുമെന്നും വർമ പറയുന്നു. ഗണപതി ഈ രൂപത്തിൽ തന്നെയാണോ ജനിച്ചത് അതല്ല അദ്ദേഹത്തിന്റ പിതാവ് ഗണപതിയുടെ ശിരസ്സ് ഛേദിച്ചതാണോയെന്ന് വ്യക്തമാക്കിത്തരണമെന്നും അദ്ദേഹം ഭക്തരോട് ആവശ്യപ്പെടുന്നു. ഗണപതി തന്റെ തുമ്പിക്കൈ കൊണ്ടാണോ അതല്ല കൈകൾ കൊണ്ടാണോ ഭക്ഷണം കഴിക്കുന്നത്...? മറ്റുള്ള ദൈവങ്ങളേക്കാൾ ഭക്ഷണം കഴിക്കുന്നത് കൊണ്ടാണോ ഗണപതിക്ക് തടികൂടുതൽ...? വർമയുടെ ചോദ്യങ്ങൾ അവസാനിക്കുന്നില്ല. മറ്റുള്ള ദൈവങ്ങളെല്ലാം മെലിഞ്ഞിരിക്കുന്നതിനാലാണ് തനിക്കീ സംശയമുണ്ടായതെന്നും വർമ പറയുന്നു.

ഗണപതിയുടെ കുടവയർ ജന്മനാ ഉള്ളതാണോ, അതല്ല യഥാർത്ഥ തല വെട്ടിയതിന് ശേഷം ആനത്തല വച്ചപ്പോൾ കുടവയർ വളർന്നതാണോയെന്നും രാംഗോപാൽ വർമ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഗണപതിയെ പ്രാർത്ഥിച്ച വർഷങ്ങളിലുടനീളം എന്തൊക്കെ തടസ്സങ്ങളാണ് അദ്ദേഹം തങ്ങൾക്കായി നീക്കിയതെന്നറിയാൻ തനിക്ക് താൽപര്യമുണ്ടെന്നും രാം ഗോപാൽ വർമ പറയുന്നു.

ദൈവങ്ങളോടുള്ള തന്റെ മനോഭാവം മൂലമാകാം തന്റെ സിനിമകൾ പരാജയപ്പെടുന്നതെന്നും രാംഗോപാൽ വർമ ട്വീറ്റ് ചെയ്തിരിക്കുന്നു. ഒരു ഭക്തനാകാൻ താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ നിഷ്‌ക്കളങ്കമായ മനസ്സിലുയർന്ന സംശയങ്ങളാണിവയെന്ന് വർമ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP