Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലിപ് ലോക് രംഗം മകൻ സിനിമയിൽ കണ്ടാൽ എന്തുവിചാരിക്കും; രമ്യ നമ്പീശനെ ചുംബിക്കാനുള്ള അവസരം സിബിരാജ് ഒഴിവാക്കിയത് ഇക്കാര്യം പറഞ്ഞ്; സിനിമയിലെ അഭിവാജ്യ രംഗം ഒഴിവാക്കേണ്ടിവന്നതിൽ നടനെ കുറ്റപ്പെടുത്തി സംവിധായകൻ പ്രദീപ് കൃഷ്ണമൂർത്തി

ലിപ് ലോക് രംഗം മകൻ സിനിമയിൽ കണ്ടാൽ എന്തുവിചാരിക്കും; രമ്യ നമ്പീശനെ ചുംബിക്കാനുള്ള അവസരം സിബിരാജ് ഒഴിവാക്കിയത് ഇക്കാര്യം പറഞ്ഞ്; സിനിമയിലെ അഭിവാജ്യ രംഗം ഒഴിവാക്കേണ്ടിവന്നതിൽ നടനെ കുറ്റപ്പെടുത്തി സംവിധായകൻ പ്രദീപ് കൃഷ്ണമൂർത്തി

ചെന്നൈ: ചുംബനംകൊണ്ട് മലയാളി പ്രേഷകരെ ഞെട്ടിച്ച നടിയാണ് രമ്യ നമ്പീശൻ. ചാപ്പാകുരിശിലെ ഫഹദ് ഫാസിലുമായുള്ള ലിപ് ലോക് രംഗം മലയാളിയുടെ സദാചാര ബോധത്തെ നന്നായി ഉണർത്തി. അതോടൊപ്പം ബോൾഡ് നടിയെന്ന വിളിപ്പേരും രമ്യയ്ക്കു ലഭിച്ചു. എന്നാൽ, ഈ രമ്യയുമായി ഒരു ലിപ് ലോക്ക് സീനിന് വിസമ്മതിച്ച നടനുണ്ട്. തമിഴ് താരം സിബിരാജ്.

പ്രദീപ് കൃഷ്ണമൂർത്തി സംവിധാനം ചെയ്ത സത്യ എന്ന ചിത്രത്തിൽ രമ്യയും സിബിരാജും ചേർന്നൊരു ലിപ് ലോക്ക് സീനുണ്ടായിരുന്നു. ഈ സീനിന് രമ്യയ്ക്ക് എതിർപ്പൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, സിബിരാജ് അതിന് വഴങ്ങിയില്ല. രമ്യയ്ക്കൊപ്പം അത്തരമൊരു സീനിൽ അഭിനയിക്കാൻ ഒരുക്കമല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു സിബിരാജ്.

സംവിധായകൻ പ്രദീപ് തന്നെയാണ് ഒരു ചടങ്ങിൽ വച്ച് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യത്തിൽ സിബിരാജിനോടുള്ള തന്റെ നീരസം മറച്ചുവച്ചതുമില്ല പ്രദീപ്.

രമ്യയ്‌ക്കൊപ്പമുള്ള ലിപ് ലോക്ക് സീനിന് വിസമ്മതിക്കാൻ സിബിരാജ് പറഞ്ഞ ന്യായമാണ് രസകരം. മകൻ ഈ സിനിമ തിയേറ്ററിൽ പോയി കാണുമ്പോൾ അത്ര സുഖകരമായ അനുഭവമായിരിക്കില്ല എന്നാണ് സീനിൽ നിന്ന് പിന്മാറാനായി സിബിരാജ് പറഞ്ഞ ന്യായം. സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ആ സീനിനുവേണ്ടി സിബിരാജിന്റെ മനസ്സ് മാറ്റാൻ സംവിധായകൻ ഏറെ പണിപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഒടുവിൽ ആ സീൻ ഉപേക്ഷിക്കേണ്ടിവന്നു സംവിധായകന്.

തെലുങ്ക് ഹിറ്റ് ചിത്രം ക്ഷണത്തിന്റെ തമിഴ് റീമേക്കാണ് ക്രൈം ത്രില്ലറായ സത്യ. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതാണ് കഥ. ഒരു ക്രൈമിനെ സാധാരണക്കാരനായ ഒരാളുടെ കണ്ണിൽക്കൂടി നോക്കിക്കാണുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. വരലക്ഷ്മി ശരത്കുമാർ ചിത്രത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം ജൂണിൽ തിയേറ്ററിൽ എത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP