Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അനുഷ്‌ക ചിത്രത്തിലെ അവസരം വേണ്ടെന്ന് വച്ച് പ്രഭാസ്; സൈലൻസിലെ അതിഥി വേഷത്തിൽ നിന്ന് പിന്മാറിയത് സഹോയെന്ന ചിത്രത്തിന്റെ തിരക്കിലായതിനാൽ; നടിക്കൊപ്പം അഭിനയിക്കാത്തത് മറ്റെന്തോ കാരണത്താലെന്ന് പാപ്പരാസികൾ; വീണ്ടും ചർച്ചയായി പ്രഭാസ് അനുഷ്‌ക പ്രണയം

അനുഷ്‌ക ചിത്രത്തിലെ അവസരം വേണ്ടെന്ന് വച്ച് പ്രഭാസ്; സൈലൻസിലെ അതിഥി വേഷത്തിൽ നിന്ന് പിന്മാറിയത് സഹോയെന്ന ചിത്രത്തിന്റെ തിരക്കിലായതിനാൽ; നടിക്കൊപ്പം അഭിനയിക്കാത്തത് മറ്റെന്തോ കാരണത്താലെന്ന് പാപ്പരാസികൾ; വീണ്ടും ചർച്ചയായി പ്രഭാസ് അനുഷ്‌ക പ്രണയം

ബാഹുബലി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പ്രിയ ജോഡികളായി മാറിയവരാണ് പ്രഭാസും അനുഷ്‌കയും. രാജമൗലി ചിത്രത്തിന് ശേഷം ഇരുവരുടെ പ്രണയവാർത്തകളും ഗോസിപ്പുകോളങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ താരങ്ങൾ ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരി്ച്ചിട്ടുമില്ല. ഇപ്പോളിതാ അനുഷ്‌കയ്‌ക്കൊപ്പമുള്ള ഒരു ചിത്രം പ്രഭാസ് വേണ്ടെന്ന് വച്ചതോടെ ഇരുവരും വീണ്ടും വാർത്തകളിൽ നിറയുകയാണ്.

അനുഷ്‌കയും മാധവനും സുപ്രധാന വേഷങ്ങളിലെത്തുന്ന സൈലൻസ് എന്ന ചിത്രമാണ് പ്രഭാസ് വേണ്ടെന്ന് വെച്ചത്. ച്ിത്രത്തിൽ ഗസ്റ്റ് റോളായിരുന്നു പ്രഭാസിന്. എന്നാൽ തന്റെ സഹോ എന്ന ചിത്രവുമായി തിരക്കായതിനാൽ ചിത്രത്തിൽ നിന്നും പ്രഭാസ് ഒഴിവാകുകയായിരുന്നു. പ്രഭാസിനു പകരം റാണ ദഗുബതിയാവും ചിത്രത്തിലെത്തുക.

എന്നാൽ പ്രഭാസ് പിന്മാറിയതോടെ പാപ്പരാസികൾ രംഗത്തെത്തി. മറ്റെന്തൊക്കെയോ കാരണങ്ങൾകൊണ്ടാണ് പ്രഭാസ് പിന്മാറിയതെന്നാണ് പാപ്പരാസികൾ പറയുന്നത്. ബാഹുബലി ഹിറ്റ് ജോഡി ഒന്നുകൂടി ഒന്നിക്കുന്നത് കാണാൻ ഇരുന്ന ആരാധകർക്ക് നിരാശയുമായി.

ഹേമന്ദ് മധുകർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംസാര ശേഷിയില്ലാത്ത യുവതിയായാണ് അനുഷ്‌ക എത്തുന്നത്.ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾക്ക് മാത്രം 90 കോടി രൂപയാണ് ചെലവെന്നാണ് റിപ്പോർട്ട്. ഹോളിവുഡ് ആക്ഷൻ സംവിധായകൻ കെന്നി ബേറ്റസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ട്രാൻസ്ഫോർമേഴ്സ്, റഷ് അവർ തുടങ്ങിയ സിനിമകളുടെ ആക്ഷൻ സംവിധായകനാണ് ഇദ്ദേഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP