Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇല്ലാത്ത ചാരസുന്ദരിയുടെ കിടക്കവിരിയിൽ എത്രപേരുടെ വിയർപ്പറ്റു'; ചാരക്കേസിനെക്കുറിച്ചുള്ള ഉത്തമ ബോധ്യമാണ് പത്രം എന്ന സിനിമയിലെ ഡയലോഗുകളിൽ കണ്ടത് ; എന്റെ ബോധ്യമാണ് ഞാൻ ആ സിനിമയിൽ എഴുതിയതെന്നും അത് ഉത്തമ ബോധ്യമെന്ന് വിശ്വസിക്കുന്നുവെന്നും നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ

'ഇല്ലാത്ത ചാരസുന്ദരിയുടെ കിടക്കവിരിയിൽ എത്രപേരുടെ വിയർപ്പറ്റു'; ചാരക്കേസിനെക്കുറിച്ചുള്ള ഉത്തമ ബോധ്യമാണ് പത്രം എന്ന സിനിമയിലെ ഡയലോഗുകളിൽ കണ്ടത് ;  എന്റെ ബോധ്യമാണ് ഞാൻ ആ സിനിമയിൽ എഴുതിയതെന്നും അത് ഉത്തമ ബോധ്യമെന്ന് വിശ്വസിക്കുന്നുവെന്നും നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ

മറുനാടൻ ഡെസ്‌ക്‌

ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട സുപ്രധാന വിധി വന്നതിന് പിന്നാലെയാണ് തന്റെ ഉള്ളിൽ സൂക്ഷിച്ചിരുന്ന സത്യങ്ങൾ നടനും സംവിധായകനുമായ രഞ്ജി പണിക്കർ തുറന്ന് പറയുന്നത്. ചാരക്കേസുമായി ബന്ധപ്പെട്ട് തനിക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. ഇതാണ് പത്രം സിനിമയിലെ ഡയലോഗുകളിൽ കണ്ടത്. പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്. ആ സിനിമയിൽ ഞാൻ എന്റെ ബോധ്യമാണ് എഴുതിയത്.

അതിനെ ആ നിലയ്ക്കാണ് ഞാൻ അന്നും ഇന്നും കാണുന്നത്. എനിക്ക് അന്നുണ്ടായിരുന്നത് ഉത്തമ ബോധ്യമായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. അത് തെറ്റാണെങ്കിൽ തെളിയിക്കപ്പെടട്ടെ എന്നും അദ്ദേഹം പറഞ്ഞു. കേസിന് ഇല്ലാത്തൊരു ഡയമെൻഷൻ ഉണ്ടാക്കിയത് ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നു തന്നെയാണ് താൻ വിശ്വസിക്കുന്നുവെന്നും മാധ്യമങ്ങൾക്ക് ആ ഗൂഢാലോചനയിൽ എത്രമാത്രം പങ്കുണ്ട് എന്നുള്ളത് അന്വേഷിച്ച് പുറത്തുകൊണ്ടുവരേണ്ട കാര്യമാണെന്നും രഞ്ജി പണിക്കർ പറഞ്ഞു.

പത്രം എന്ന ചിത്രത്തിലെ 'ഇല്ലാത്ത ചാരസുന്ദരിയുടെ കിടക്കവിരിയിൽ എത്രപേരുടെ വിയർപ്പിറ്റു... എത്രതുള്ളി രേതസ്സുറ്റു എന്നതിന്റെ കണക്കെടുക്കുന്ന stinking, sickening, repulsive investigative റിപ്പോർട്ടുകൾ കൊണ്ട് സർക്കുലേഷൻ ഭൂം ഉണ്ടാക്കുന്ന പത്രധർമ്മത്തിന്റെ പടുന്യായങ്ങൾ എനിക്ക് മനസിലാവില്ല. For they are too tough for my convictions to grasp.. for they are too difficult for my conscience to digest ' എന്ന സംഭാഷണമാണ് അന്ന് വലിയ ചർച്ചകൾക്ക് വഴിവെച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP