Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുരിതാശ്വാസ ക്യാമ്പിൽ കുട്ടിക്കൾക്ക് അതിസാരമുണ്ടെന്ന് വ്യാജ പ്രചാരണം; ഗായിക രഞ്ജിനി ജോസിന്റെ ഫേസ്‌ബുക്ക് ലൈവിനെതിരെ പൊലീസിൽ പരാതി; മലീമസമായ മനസുള്ള, ദുരന്തമുഖത്ത് നിൽക്കുന്ന മനുഷ്യർക്കിടയിലേക്ക് വിഷം വമിക്കുന്നവരെ കരുതിയിരിക്കണമെന്ന് എം സ്വരാജ് എംഎൽഎ

ദുരിതാശ്വാസ ക്യാമ്പിൽ കുട്ടിക്കൾക്ക് അതിസാരമുണ്ടെന്ന് വ്യാജ പ്രചാരണം; ഗായിക രഞ്ജിനി ജോസിന്റെ ഫേസ്‌ബുക്ക് ലൈവിനെതിരെ പൊലീസിൽ പരാതി; മലീമസമായ മനസുള്ള, ദുരന്തമുഖത്ത് നിൽക്കുന്ന മനുഷ്യർക്കിടയിലേക്ക് വിഷം വമിക്കുന്നവരെ കരുതിയിരിക്കണമെന്ന് എം സ്വരാജ് എംഎൽഎ

കൊച്ചി: ദുരിതാശ്വാസ ക്യാമ്പിലെത്തിയ നടിയും ഗായികയുമായ രഞ്ജിനിജോസ് വ്യാജ പ്രചാരണം നടത്തിയതായി പരാതി.നാട്ടുകാരും എം.സ്വരാജ് എംഎൽഎയും ഇതിനെതിരെ ശക്തമായി രംഗത്തെത്തിയയോടെ രഞ്ജിനിക്കെതിരെ കേസ് എടുക്കാൻ ഒരുങ്ങുകയാണ് പൊലീസ്.തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശനത്തിനു ശേഷമാണ് ഗായിക വ്യാജ പ്രചരണവുമായി ഫേസ്‌ബുക്ക് വീഡിയോ ലൈവുമായി എത്തിയത്.

കുട്ടികൾക്ക് അതിസാരം പിടിച്ചെന്നും അതുകൊണ്ട് പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം ലഭ്യമാക്കണമെന്നുമായിരുന്നു ഗായികയുടെ പ്രചരണം. ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറി പൊലീസിൽ പരാതി നൽകുകയായിരുന്നു. ജില്ലയിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ക്യാമ്പാണ് തൃപ്പൂണിത്തുറയിലേത്. രാത്രിയിൽ പോലും ഇവിടെ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.

ഭക്ഷണവും മരുന്നും ആവശ്യക്കിന് ലഭിക്കുന്നുമുണ്ട്. കാര്യങ്ങൾ ഇങ്ങനെയിരിക്കെയാണ് ഗായികയുടെ വ്യാജ പ്രചരണം.ഗായികയുടെ പ്രചരണം ശ്രദ്ധയിൽപ്പെട്ട എം സ്വരാജ് എംഎൽഎ ക്യാമ്പിലെത്തിയാണ് ഗായികക്കെതിരെ രൂക്ഷമായി വിമർശനം ഉന്നയിച്ചു. മലീമസമായ മനസുള്ള, ദുരന്തമുഖത്ത് നിൽക്കുന്ന മനുഷ്യർക്കിടയിലേക്ക് വിഷം വമിക്കുന്നവരെ കരുതിയിരിക്കണമെന്ന് എം സ്വരാജ് എംഎൽഎ പറഞ്ഞു. ഈ നാട് ഒറ്റക്കെട്ടായി, കക്ഷിരാഷട്രീയത്തിനതീതമായി ഈ ദുരന്തത്തെ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP