Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

ഇവളെ വീട്ടിലേക്ക് കൂട്ടിയാലോ എന്ന് രൺവീറിന്റെ ചോദ്യം? ലണ്ടനിൽ ഷൂട്ടിനെത്തുമ്പോൾ കാണണമെന്ന് തോന്നിയാൽ ഇങ്ങോട്ട് എത്തിയാൽ മതിയെന്ന് ദീപികയുടെ ഉപദേശം; മാഡം ട്യുസാഡ്‌സ് വാക്‌സ് മ്യൂസിയത്തിൽ ഇടംപിടിച്ച മെഴുകു പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയ താരദമ്പദികളുടെ വീഡിയോ കാണാം

ഇവളെ വീട്ടിലേക്ക് കൂട്ടിയാലോ എന്ന് രൺവീറിന്റെ ചോദ്യം? ലണ്ടനിൽ ഷൂട്ടിനെത്തുമ്പോൾ കാണണമെന്ന് തോന്നിയാൽ ഇങ്ങോട്ട് എത്തിയാൽ മതിയെന്ന് ദീപികയുടെ ഉപദേശം; മാഡം ട്യുസാഡ്‌സ് വാക്‌സ് മ്യൂസിയത്തിൽ ഇടംപിടിച്ച മെഴുകു പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയ താരദമ്പദികളുടെ വീഡിയോ കാണാം

ണ്ടനിലെ മാഡം ടുസാഡ്സ് വാക്സ് മ്യൂസിയത്തിലെ പ്രമുഖർക്കൊപ്പം ബോളിവുഡ് സുന്ദരി ദീപിക പദുക്കോണും എത്തി. മെഴുകു പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയ ദീപികയുടെ രൺവീറിന്റെയും വീഡിയോകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറാലാവുകയാണ്. പ്രതിമ അനാച്ഛാദന ചടങ്ങിൽ ദിപീകയ്‌ക്കൊപ്പം ഭർത്താവും അച്ഛൻ പ്രകാശ് പദുക്കോണും അമ്മ ഉജ്ജ്വല പദുക്കോണും ഉണ്ടായിരുന്നു.

മെഴുക് പ്രതിമ അനാച്ഛാദനം ചെയ്യുന്നതിന്റെ ചടങ്ങുകളുടെ വീഡിയോ ദൃശ്യങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതാണ് ഇപ്പോൾ വൈറലാകുന്നത്.ദീപിക പദുകോണിന്റെ മെഴുക് പ്രതിമ വീട്ടിൽ കൊണ്ട്‌പോകാമോയെന്നു ചോദിക്കുന്ന രൺവീറും പ്രതിമ കണ്ടിട്ട് എന്ത് തോന്നുന്നു ദീപിക ചോദിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്.

രൺവീറിന്റെ അടുത്ത ചിത്രം ലണ്ടനിൽ ആണ് ചിത്രീകരിക്കുന്നത്. ആ സമയത്തു തന്നെ മിസ് ചെയ്യുകയാണെങ്കിൽ ഇവിടേയ്ക്ക് പോന്നാൽ മതി എന്നും ദീപിക കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച രാത്രിയാണ് ഇരുവരും മുംബൈ എയർപോർട്ടിൽ നിന്നും ലണ്ടനിലേക്ക് പറന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗല്ലി ബോയിലെ റാപ്പർ ലുക്കിലായിരുന്നു രൺവീർ. ഇരുവരും മാധ്യമങ്ങൾക്ക് പ്രത്യേക ഫോട്ടോഷൂട്ടും അനുവദിച്ചു.ൺവീർ സിംഗും ദീപിക പദുക്കോണും. കഴിഞ്ഞ നവംബർ മാസമാണ് ഇരുവരും വിവാഹിതരായത്. ആറു വർഷത്തെ പ്രണയമാണ് ദീപിക - രൺവീർ വിവാഹത്തിലേക്കെത്തിയത്. ഇരുവരുമൊന്നിച്ച 'രാം ലീല' യുടെ ചിത്രീകരത്തിനിടെ ആരംഭിച്ച സൗഹൃദം പ്രണയത്തിലേക്കു വഴി മാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP