Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രൊമോഷൻ പരിപാടിക്കിടെ പ്രേക്ഷകരെ കൈയിലെടുക്കാനായി സിനിമാ സ്റ്റൈലിൽ ആളുകൾക്കിടയിലേക്ക് എടുത്ത് ചാടിയ രൺവീറിനെ കാണികൾ കൈവിട്ടു; ചാട്ടം പിഴച്ച് ആരാധികയ്ക്ക് പരുക്ക്; വൈറലായി വീഡിയോ

പ്രൊമോഷൻ പരിപാടിക്കിടെ പ്രേക്ഷകരെ കൈയിലെടുക്കാനായി സിനിമാ സ്റ്റൈലിൽ ആളുകൾക്കിടയിലേക്ക് എടുത്ത് ചാടിയ രൺവീറിനെ കാണികൾ കൈവിട്ടു; ചാട്ടം പിഴച്ച് ആരാധികയ്ക്ക് പരുക്ക്; വൈറലായി വീഡിയോ

സ്റ്റേജ് ഷോകളിലാണെങ്കിലും പ്രമോഷൻ പരിപാടികളിലാണെങ്കിലും അഭിനയത്തിലും എനർജറ്റിക് മാൻ എന്ന പേരാണ് രൺവീറിനുള്ളത്. എന്നാലിപ്പോൾ രൺവീറിന്റെ ഈ ആർജ്ജവം അല്പം കൈവ്വിട്ടുപോയിരിക്കുകയാണ്. പ്രോമോഷൻ പരിപാടിക്കിടെ ആരാധകരെ കൈയിലെടുക്കാനായി രൺവീർ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ സോഷ്യൽമീഡിയ ഒന്നടങ്കം നടനെ വിമർശിക്കുകയാണ്.

തന്റെ പുതിയ സിനിമ ഗല്ലി ബോയിയുടെ പ്രചരണത്തിനിടയിൽ ആണ് രൺവീറിന്റെ കളി കൈവിട്ടുപോയത്.പചാരണത്തിനിടെ തന്നെ കാണാനെത്തിയ ആരാധകർക്ക് ഇടയിലേക്ക് എടുത്ത് ചാടിയ രൺവീറിന് ചാട്ടം പിഴക്കുകയായിരുന്നു.ആരാധകർക്ക് താരത്തെ പിടിക്കാനായില്ല. വലിയ ആൾകൂട്ടത്തിൽ പെട്ടന്ന് ഉണ്ടായ തിരക്കിൽ കുറച്ചുപേർ വീണ് പരുക്കേൽക്കുകയും ചെയ്തു. രൺവീർ ചെന്നുവീണത് ആരാധികമാരുടെ തലയ്ക്ക് മുകളിലാണ്. രൺവീറിന്റെ ചാട്ടത്തെ തുടർന്ന് തലയ്ക്ക് പരിക്കേറ്റ് നിലത്ത് കിടക്കുന്ന ഒരു ആരാധികയുടെ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

പുതിയ ചിത്രം ഗല്ലി ബോയിയുടെ പ്രചരണാർത്ഥം ലാക്മേ ഫാഷൻ വീക്കിൽ പങ്കെടുത്തതിന് ശേഷമായിരുന്നു രൺവീറിന്റെ ഈ ചാട്ടം. നേരത്തെയും ആരാധകർക്ക് ഇടയിലേക്ക് ഇത്തരത്തിലുള്ള അപ്രതീക്ഷിത സർപ്രൈസുകൾ നൽകി താരം ഞെട്ടിക്കാറുണ്ട്. എന്നാൽ ഇത്തവണ വൻ ട്രാജഡിയിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. ഇനിയെങ്കിലും താങ്കളുടെ കുട്ടിക്കളികൾ നിർത്തൂയെന്നാണ് പലരും രൺവീറിനെ സമൂഹ മാധ്യമത്തിലൂടെ ഉപദേശിക്കുന്നത്.

ആലിയ ഭട്ടിനെയും രൺവീർ സിംഗിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സോയ അക്തർ സംവിധാനം ചെയ്യുന്ന 'ഗല്ലി ബോയ്'. സായ അക്തർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മീശയില്ലാതെ, ശരീരഭാരം കുറച്ച് ഒരു പയ്യൻ ഇമേജിലാണ് രൺവീർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. രൺവീറും ആലിയയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രം ഫെബ്രുവരി 14 വാലന്റെയിൻസ് ഡേയ്ക്ക് റിലീസിനെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP