Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഥാപാത്രത്തോട് പൂർണമായും നീതി പുലർത്താൻ വേണ്ടിയാണ് ചുംബന രംഗത്തിൽ അഭിനയിച്ചത്; ലിപ് ലോക്ക് ചെയ്താൽ എന്താണ് കുഴപ്പം? വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പമുള്ള ചുംബന സീൻ വിവാദമായതോടെ മറുപടിയുമായി രശ്മിക

കഥാപാത്രത്തോട് പൂർണമായും നീതി പുലർത്താൻ വേണ്ടിയാണ് ചുംബന രംഗത്തിൽ അഭിനയിച്ചത്; ലിപ് ലോക്ക് ചെയ്താൽ എന്താണ് കുഴപ്പം? വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പമുള്ള ചുംബന സീൻ വിവാദമായതോടെ മറുപടിയുമായി രശ്മിക

ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് രശ്മിക മന്ദാന. ഗീതാഗോവിന്ദത്തിന്റെ സൂപ്പർ ഡ്യൂപ്പർ ഹിറ്റിനു ശേഷം രശ്മിക- വിജയ് ദേവരക്കൊണ്ട ഒന്നിക്കുന്ന ചിത്രമാണ് ഡിയർ കോമ്രേഡ് . ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മനോഹരമായ ഒരു ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് പാട്ട് പുറത്തു വന്നത്. മാത്രമല്ല ഗാനത്തിലെ ലിപ് ലോക്ക് സീൻ സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമാകുകയും ചെയ്തു. ഇതോടെ ലിപ് ലോക്ക് വിവാദത്തിന് മറുപടിയുമായി നടി രശ്മിക മന്ദാന രംഗത്തെത്തിയിരിക്കുകയാണ്.

ലിപ് ലോക്ക് സീൻ കൊണ്ട് മാത്രം ഒരു സിനിമയെ വിലയിരുത്തരുതെന്നും
ഡിയർ കൊമ്രേഡിൽ അങ്ങനെയൊരു രംഗം ആവശ്യമായിരുന്നുവെന്നും നടി പറഞ്ഞു. ചിത്രത്തിലെ കഥാപാത്രത്തോട് ഞാൻ പൂർണമായും നീതി പുലർത്തിയിട്ടുണ്ട്. അതിന് വേണ്ടിയാണ് ചുംബന രംഗത്തിൽ അഭിനയിച്ചത്. ലിപ് ലോക്ക് ചെയ്താൽ എന്താണ് കുഴപ്പം. രശിമിക ചോദിച്ചു.ആ രംഗം മാത്രം കണ്ട് എങ്ങനെയാണ് ഒരു സിനിമയെ വിലയിരുത്തുന്നതെനംനു സിനിമ മുഴുവൻ കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണമെന്നും നടി പറയുന്നു.

ഭരത് കമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈത്രി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് സാരംഗുമാണ്. എഡിറ്റിങ് ശ്രീജിത്ത് സാരംഗ്. ജസ്റ്റിൻ പ്രഭാകരനാണ് സംഗീത സംവിധാനം.ചിത്രം അനൗൺസ് ചെയ്തപ്പോൾ മലയാള ചിത്രം സിഐ.എയുടെ റീമേക്ക് ആണെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഡിയർ കൊമ്രേഡ് സിഐ.എയുടെ റീമേക്ക് അല്ലെന്ന് സംവിധായകൻ ഭരത് കമ്മ പറഞ്ഞിരുന്നു.

കന്നട സംവിധായകൻ രക്ഷിത് ഷെട്ടിയുമായി നിശ്ചയിച്ചിരുന്ന വിവാഹത്തിൽ നിന്ന് പിന്മാറിയപ്പോഴും രശ്മികയ്ക്ക് നേരെ സൈബർ ആക്രമണം നടന്നിരുന്നു. ഇതിനെതിരെ രക്ഷിത് ഷെട്ടി തന്നെ രംഗത്ത് വന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP