Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളത്തിൽ അഭിനയിക്കുന്നെങ്കിൽ അത് നിവിന് പോളിക്കും ദുൽഖർ സൽമാനുമൊപ്പം..! ദുൽഖറിന്റെ സിനിമകളുടെ പേരൊക്കെ ഓർക്കാൻ ബുദ്ധിമുട്ടാണെങ്കിലും അവയെല്ലാം വളരെ ഇഷ്ടമാണ്; ഡിയർ കോമ്രേഡ് നായിക രശ്മിക മന്ദാനയുടെ സിനിമാ മോഹങ്ങൾ ഇങ്ങനെ

മലയാളത്തിൽ അഭിനയിക്കുന്നെങ്കിൽ അത് നിവിന് പോളിക്കും ദുൽഖർ സൽമാനുമൊപ്പം..! ദുൽഖറിന്റെ സിനിമകളുടെ പേരൊക്കെ ഓർക്കാൻ ബുദ്ധിമുട്ടാണെങ്കിലും അവയെല്ലാം വളരെ ഇഷ്ടമാണ്; ഡിയർ കോമ്രേഡ് നായിക രശ്മിക മന്ദാനയുടെ സിനിമാ മോഹങ്ങൾ ഇങ്ങനെ

കൊച്ചി: തെലുങ്കു താരം വിജയ് ദേവരകൊണ്ടക്കൊപ്പം ഡിയർ കോമ്രേഡ് ചിത്രത്തിൽ അഭിനയിച്ചു ശ്രദ്ധ നേടിയ താരമാണ് രശ്മിക മന്ദാന. കേരളത്തിലും ഒരുപാട് ആരാധകരുള്ള രശ്മിക തനിക്ക് മലയാളം സിനിമയിലും അഭിനയിക്കാൻ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞു. മലയാളത്തിൽ ദുൽഖർ സൽമാനം നിവിൻ പോളിക്കുമൊപ്പം അഭിനയിക്കാനാണ് രശ്മിക താൽപ്പര്യം പ്രകടിപ്പിച്ചത്.

'മലയാളത്തിൽ എന്തായാലും ഒരു ചിത്രത്തിൽ അഭിനയിക്കണം. ദുൽഖറിനൊപ്പം അഭിനയിക്കാൻ വളരെ ആഗ്രഹമുണ്ട്. അതിന്റെ കാരണമറിയില്ല. അദ്ദേഹത്തിന്റെ സിനിമകളുടെ പേരൊക്കെ ഓർക്കാൻ ബുദ്ധിമുട്ടാണെങ്കിലും അവയെല്ലാം വളരെ ഇഷ്ടമാണ്. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം എങ്ങനെയുള്ള ആളാണെന്നെല്ലാം അറിയാം. പുഞ്ചിരിക്കുന്ന, എൻജോയ് ചെയ്യുന്ന, എത്ര ടെൻഷനുള്ള ജോലിയാണെങ്കിലും നമ്മളെ ആശ്വസിപ്പിക്കുന്ന നല്ല ആളുകൾക്കൊപ്പം ജോലി ചെയ്യാനാണ് എനിക്കിഷ്ടം. നിവിനൊപ്പവും അഭിനയിക്കണം.' മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ രശ്മിക പറഞ്ഞു.

ഗീതാഗോവിന്ദത്തിനു ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമാണ് ഡിയർ കോമ്രേഡ്. ഭരത് കമ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മൈത്രി മേക്കേഴ്സ് നിർമ്മിച്ച ചിത്രത്തിനായ് സുജിത്ത് സാരംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ചിത്രം തെലുഗ്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി ജൂലൈ 26ന് പുറത്തിറങ്ങും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP