Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോളിവുഡ് ചിത്രവും പിന്നാലെ മമ്മൂട്ടി ചിത്രവും; സ്വന്തം നിർമ്മാണ കമ്പനിയുമായി സംവിധാന രംഗത്തേക്ക് റസൂൽ പൂക്കുട്ടി

ബോളിവുഡ് ചിത്രവും പിന്നാലെ മമ്മൂട്ടി ചിത്രവും; സ്വന്തം നിർമ്മാണ കമ്പനിയുമായി സംവിധാന രംഗത്തേക്ക് റസൂൽ പൂക്കുട്ടി

മുംബൈ: മമ്മൂട്ടിയെ നായകനാക്കി ചിത്രമെടുക്കാൻ ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടി ഒരുങ്ങുന്നു. ബോളിവുഡ് ചിത്രം സംവിധാനം ചെയ്തതിനുശേഷമാകും മമ്മൂട്ടിച്ചിത്രവുമായി റസൂലെത്തുന്നത്.

ലെ പെന്റ എന്ന സ്വന്തം നിർമ്മാണ കമ്പനിയുടെ ബാനറിൽ റസൂൽ പൂക്കുട്ടി തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണവും. ബോളിവുഡിൽ പൂക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭം മൂന്ന് മാസത്തിനകം തുടങ്ങും.

ഇതിനുശേഷമാണ് മമ്മൂട്ടി നായകനാകുന്ന മലയാളം ചിത്രം തുടങ്ങുന്നത്. ചിത്രത്തിൽ സംവിധായകൻ, നിർമ്മാതാവ്, സൗണ്ട് എഞ്ചിനീയർ എന്നിങ്ങനെ മൂന്ന് റോളുകളും റസൂൽ പൂക്കുട്ടി നിർവഹിക്കും.

ബോളിവുഡ് ചിത്രങ്ങൾക്കൊപ്പം പ്രാദേശിക ചിത്രങ്ങൾക്ക് കൂടി തന്റെ നിർമ്മാണ കമ്പനി പ്രാധാന്യം നൽകുമെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. റിലയൻസ് എന്റർടെയ്ന്മെന്റിന്റെ മുൻ ചീഫ് മഹേഷ് രാമനാഥ്, കുമാർ ഭാസ്‌കർ, കുൽദീപ് സിങ് റത്തോർ, ഗിരീഷ് രാഘവൻ എന്നിവരാണ് റസൂൽ പൂക്കുട്ടിക്കൊപ്പം ലെ പെന്റ പ്രൊഡക്ഷൻസിന്റെ പങ്കാളികൾ.

ശബ്ദമിശ്രണത്തിലൂടെ ഓസ്‌കാർ വേദിയിൽ മലയാളത്തിന്റെ അഭിമാനമായി മാറിയ വ്യക്തിയാണ് റസൂൽ പൂക്കുട്ടി. നേരത്തെ തന്നെ സംവിധാന രംഗത്തേക്ക് അദ്ദേഹം കടക്കുന്നുവെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ, ഇപ്പോഴാണ് സ്വന്തം നിർമ്മാണക്കമ്പനിയുമായി പൂക്കുട്ടി ചലച്ചിത്രലോകത്ത് പൂക്കുട്ടി പുതിയ റോളിലെത്തുന്നതെന്ന വാർത്തകൾ പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP