Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എഎംഎംഎയ്ക്ക് പുറത്ത് നിന്ന് എന്റെ പണി ചെയ്‌തോളാം, എനിക്കപ്പോൾ കൂടുതൽ സ്വാതന്ത്ര്യമുണ്ടാകും ശബ്ദമുണ്ടാകും' ; 'സ്ത്രീകളുടെ പ്രാതിനിധ്യം വേണമെന്നുള്ളതുകൊണ്ട് അവിടെ രണ്ട് പേരെ ഇരുത്തിയിട്ടുള്ളതാണ്, തീരുമാനമെടുക്കാവുന്ന സ്ഥാനത്തേക്ക് സ്ത്രീകളെ എത്തിക്കില്ല' ; എഎംഎംഎയിലേക്ക് തിരിച്ചു പോക്കില്ലെന്ന് വ്യക്തമാക്കി റിമ കല്ലിങ്കൽ

'എഎംഎംഎയ്ക്ക് പുറത്ത് നിന്ന് എന്റെ പണി ചെയ്‌തോളാം, എനിക്കപ്പോൾ കൂടുതൽ സ്വാതന്ത്ര്യമുണ്ടാകും ശബ്ദമുണ്ടാകും' ; 'സ്ത്രീകളുടെ പ്രാതിനിധ്യം വേണമെന്നുള്ളതുകൊണ്ട് അവിടെ രണ്ട് പേരെ ഇരുത്തിയിട്ടുള്ളതാണ്, തീരുമാനമെടുക്കാവുന്ന സ്ഥാനത്തേക്ക് സ്ത്രീകളെ എത്തിക്കില്ല' ; എഎംഎംഎയിലേക്ക് തിരിച്ചു പോക്കില്ലെന്ന് വ്യക്തമാക്കി റിമ കല്ലിങ്കൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ വിമർശന ശരങ്ങൾ ഉയരുന്നതിനിടയിലാണ് താര സംഘടനയായ എഎംഎംഎയ്‌ക്കെതിരെ വിമർശനവുമായി ഡബ്ല്യുസിസി അംഗങ്ങൾ പത്രസമ്മേളനം വിളിച്ചത്. പിന്നാലെ എഎംഎംഎയിലേക്ക് തിരികേ പോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമായി നടി റീമ കല്ലിങ്കൽ രംഗത്തെത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റിമ ഇക്കര്യം വ്യക്തമാക്കിയത്. ലൈംഗികാക്രമണം നടത്തിയെന്ന് കരുതുന്ന ഒരാളെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാകാനില്ലെന്നും എന്റെ വെൽഫെയർ നോക്കാൻ എനിക്കറിയാമെന്നും റിമ പറയുന്നു.

''എല്ലാം കഴിഞ്ഞ് ജോലി ഇല്ലാതിരിക്കുമ്പോൾ, പ്രായമാകുമ്പോൾ അഭിനേതാക്കളെ സഹായിക്കാൻ എ.എം.എം.എ പ്രവർത്തിക്കുന്നുണ്ട്. അതുമാത്രം പോര, നിലനിൽക്കുന്നവരുടെ പ്രശ്‌നങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യാൻ തയാറാകണം. ഒരുപാട് പേർ എ.എം.എം.എക്ക് പുറത്ത് പ്രവർത്തിക്കുന്നുണ്ടല്ലോ. ഞാനും അവിടെനിന്ന് എന്റെ പണി ചെയ്‌തോളാം. എനിക്കപ്പോൾ കൂടുതൽ സ്വാതന്ത്ര്യമുണ്ടാകും. ശബ്ദമുണ്ടാകും.''

അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുൾപ്പെടെ വനിതാ അംഗങ്ങളായ രചന നാരായണൻകുട്ടി, ഹണി റോസ് എന്നിവരെയും റിമ വിമർശിച്ചു. ''അവർ തിരഞ്ഞെടുക്കുന്ന രണ്ട് സ്ത്രീകൾ എ.എം.എം.എയുടെ നിലപാടുകളെ പൂർണമായും അംഗീകരിക്കുന്ന രണ്ടുപേരായിരിക്കും. ആ രണ്ട് വനിതാപ്രതിനിധികൾ എന്തെങ്കിലും മാറ്റം കൊണ്ടുവന്നതായിട്ട് ഞാൻ കണ്ടിട്ടില്ല. പോട്ടെ, എന്തെങ്കിലുമൊരു വിയോജിപ്പ് യോഗത്തിൽ പ്രകടിപ്പിച്ചിട്ടുപോലുമില്ല. രണ്ട് സ്ത്രീകളുടെ പ്രാതിനിധ്യം വേണമെന്നതുകൊണ്ടുമാത്രം രണ്ടുപേരെ അവിടെ ഇരുത്തിയിട്ടുള്ളതാണ്. ഒരു രീതിയിലും തീരുമാനമെടുക്കാവുന്ന സ്ഥാനത്ത് സ്ത്രീകളെ എത്തിക്കില്ല'', റിമ പറയുന്നു.

''ആകെ എ.എം.എം.എയുടെ യോഗത്തിൽ എന്തെങ്കിലും ചെയ്തു കണ്ടിട്ടുള്ള അഭിനേത്രി പാർവതിയാണ്. ഒരു മീറ്റിങ്ങിൽ പാർവതി ഒരിക്കൽ ഒരു സൈനിങ് നടത്തി. ഹെയർ ഡ്രസേഴ്‌സ് അടക്കമുള്ള എല്ലാ സ്ത്രീകൾക്കും ബാത്‌റൂം സൗകര്യം വേണമെന്നും പറഞ്ഞ് ഒപ്പുകൾ ശേഖരിച്ചു. യോഗത്തിൽ സബ്മിറ്റ് ചെയ്തിട്ടിപ്പോൾ മൂന്ന് വർഷമായി. ആ വിഷയത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല''

ഫെമിനിച്ചി എന്ന വിളിയെക്കുറിച്ചും റിമ മറുപടി പറയുന്നു: സ്ലട്ട് വാക്ക് ഉണ്ടല്ലോ. (റേപ്പ് കൾച്ചറിനെതിരായി സ്ത്രീകളുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര പ്രസ്ഥാനം). അവർ അത്ര അഭിമാനത്തോടെയാണ് നടക്കുന്നത്. ഇറ്റ്‌സ് ഓകെ ടു ബി കാൾഡ് അസ് എ സ്ലട്ട് എന്നാണ് അവർ നിലപാടെടുക്കുന്നത്. സ്ത്രീകൾ ആത്മവിശ്വാസത്തോടെ സ്ത്രീകളുടെ കാര്യങ്ങൾ സംസാരിക്കുമ്പോൾ നിങ്ങൾ അവരെ വേശ്യയെന്ന് വിളിക്കുന്നു. വിച്ച് എന്ന് വിളിക്കുന്നു, ഇപ്പോഴിതാ ഫെമിനിച്ച് എന്ന് വിളിക്കുന്നു. ഫെമിനിച്ച് എന്ന് വിളിക്കപ്പെടുന്നതിൽ അഭിമാനമുണ്ട്.

സിനിമയിലെ 'സെക്‌സിസ്റ്റ് ഗാപിനെപ്പറ്റിയുള്ള ചോദ്യത്തിന് ഉത്തരം ഇങ്ങനെ: എവിടെ ശോഭന? എവിടെ രേവതിച്ചേച്ചി? എവിടെ ഉർവശിച്ചേച്ചി? ഇതിന് മുൻപുണ്ടായിരുന്ന നടിമാരൊക്കെ എവിടെപ്പോയി? ടാലന്റ് ഇല്ലാത്തതുകൊണ്ടാണോ ഇവരൊന്നും ഇൻഡസ്ട്രിയിൽ ഇല്ലാത്തത്? അവർക്കൊപ്പം അഭിനയിച്ച പ്രായമുള്ള നടന്മാരുടെയൊപ്പം സ്ത്രീകൾ, പെൺകുട്ടികൾ അഭിനയിക്കുന്നു. ഇത് ബോളിവുഡിലുണ്ട്. സിനിമയിൽ ഷാരൂഖ് ഖാനെപ്പോലുള്ള നടന്മാരുടെ അമ്മവേഷം ചെയ്യുന്ന നടിമാർക്ക് അഞ്ചോ പത്തോ വയസ്സിന്റെ വ്യത്യാസം മാത്രമേ കാണൂ.

എന്നാൽ ആ നടന്മാരുടെ നായികമാരായി വരുന്ന നടിമാരാകട്ടെ നായകനെക്കാൾ ഇരുപതോ ഇരുപത്തിയഞ്ചോ വയസ്സിന്റെ ചെറുപ്പമായിരിക്കും. നമുക്കത് ഓകയാണ്. അതേസമയം മുപ്പതുകാരിയായ നടിക്ക് ഇരുപതുകാരനെ നമ്മൾ തിരിച്ച് കാസ്റ്റ് ചെയ്യുന്നില്ല. അത് നമ്മെ സംബന്ധിച്ച് എന്തോ വലിയ പാതകമാണ്. അടി കിട്ടിയതുപോലെയാണ്.'

'പണ്ട് അടൂർ ഭാസിക്കെതിരെ ലളിതാമ്മ പരാതി പറഞ്ഞപ്പോൾ ഉമ്മർ ''പരാതി പറയാൻ നാണമില്ലേ'' എന്ന് ചോദിച്ചത് ഞാൻ വായിക്കുകയുണ്ടായി. അന്ന് കെ.പി.എ.സി ലളിത ഒരു ഇരയായിരുന്നു. ഇന്ന് അവർ ഉമ്മറിന്റെ സ്ഥാനത്താണ്'.-റിമ തുറന്നടിച്ചു.'സത്രീകളാണ് സംസാരിക്കുന്നത്, നീതിയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇത് സമ്മതിച്ചു കൊടുത്താൽ വീട്ടിലുള്ള സത്രീകൾ പറയുന്നത് മനസ്സിലാക്കേണ്ട ഉത്തരവാദിത്വം വരും, അവരുടെ തുല്യനീതി, സ്വാതന്ത്രം ഇവയെല്ലൊം സമ്മതിച്ചു കൊടുക്കേണ്ടി വരും. ഈ പേടി കൊണ്ട് കൂടിയാണ് സൂപ്പർ താരങ്ങളുടെ ഫാൻസുകളും ആൺകൂട്ടങ്ങളും ശക്തമായി ആക്രമിക്കുന്നത്.'-റിമ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP