Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

`മലയാളെ സിനിമയെ തകർക്കാൻ ശ്രമിച്ചിട്ടില്ല`; ഡബ്ല്യൂ.സി.സിയും ഞാനും ഒരുമിച്ച് പ്രവർത്തിച്ചത് സിനിമ മേഖലയിൽ തുല്യതയ്ക്ക് വേണ്ടി മാത്രം; മോഹൻ ലാൽ പറഞ്ഞതിന് ഡബ്ല്യൂ.സി.സി കൃത്യമായ മറുപടി നൽകി കഴിഞ്ഞു; നിർണ്ണായകമായ ചർച്ചകൾ ഉടൻ തുടങ്ങുമെന്നും നടി രമ്യ നമ്പീശൻ

`മലയാളെ സിനിമയെ തകർക്കാൻ ശ്രമിച്ചിട്ടില്ല`; ഡബ്ല്യൂ.സി.സിയും ഞാനും ഒരുമിച്ച് പ്രവർത്തിച്ചത് സിനിമ മേഖലയിൽ തുല്യതയ്ക്ക് വേണ്ടി മാത്രം; മോഹൻ ലാൽ പറഞ്ഞതിന് ഡബ്ല്യൂ.സി.സി കൃത്യമായ മറുപടി നൽകി കഴിഞ്ഞു; നിർണ്ണായകമായ ചർച്ചകൾ ഉടൻ തുടങ്ങുമെന്നും നടി രമ്യ നമ്പീശൻ

കൊച്ചി: മലയാള സിനിമയിൽ ഇപ്പോൾ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ ഉടൻ തന്നെയുണ്ടാകുമെന്ന് നടി രമ്യ നമ്പീശൻ.മലയാള സിനിമയെ തകർക്കാൻ ഡബ്ല്യൂ.സി.സിയും താനും ശ്രമിച്ചിട്ടില്ലെന്നും തുല്യതയ്ക്കു വേണ്ടിയാണ് താൻ സംസാരിച്ചതെന്നും ്‌വർ പറഞ്ഞു.താനോ ഡബ്ല്യൂ.സി.സിയോ മലയാള സിനിമയേ തകർക്കാൻ ശ്രമിച്ചിട്ടില്ല. മലയാള സിനിമയിലെ എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് തങ്ങൾ ശബ്ദമുയർത്തിയത്. തുല്യതയ്ക്കു വേണ്ടിയാണ് ഞങ്ങൾ സംസാരിച്ചത അവർ പറഞ്ഞു.

എ.എം.എം.എ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞ കാര്യങ്ങൾക്ക് ഡബ്ല്യൂ.സി.സി കൃത്യമായ മറുപടി നൽകിട്ടുണ്ട്. ചർച്ച ഉടൻ ഉണ്ടാകുമെന്നും രമ്യ നമ്പീശൻ പറഞ്ഞു. രമ്യയും റിമയും ഉൾപ്പെടെ നാലു നടിമാർ മലയാള താരസംഘടനയായ എ.എം.എം.എയിൽ നിന്നു രാജിവച്ചത് ഏറെ ചർച്ചകൾക്കു വഴിവച്ചിരുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ തുടക്കം മുതൽ ശക്തമായ അഭിപ്രായവുമായി രമ്യയുൾപ്പെട്ട നടിമാരുടെ സംഘം മുന്നോട്ടു വന്നത് താരസംഘടനയായ എ.എം.എം.എയെ തകർക്കാനാണ് എന്ന ആരോപണവും ഉയർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP