Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'നീ വെറും പെണ്ണാണ്' എന്നൊക്കെ കിങ്ങിൽ മമ്മൂട്ടിയുടെ കഥാപാത്രം പറയുമ്പോൾ കൈയടി മാത്രമായിരുന്നു ചിന്ത; ഉപയോഗിച്ച ചില വാക്കുകൾ ആളുകളെ വേദനിപ്പിക്കും എന്നോർത്തില്ല; വീണ്ടുവിചാരത്തിൽ എല്ലാം തുറന്നുപറഞ്ഞ് രഞ്ജി പണിക്കർ

'നീ വെറും പെണ്ണാണ്' എന്നൊക്കെ കിങ്ങിൽ മമ്മൂട്ടിയുടെ കഥാപാത്രം പറയുമ്പോൾ കൈയടി മാത്രമായിരുന്നു ചിന്ത; ഉപയോഗിച്ച ചില വാക്കുകൾ ആളുകളെ വേദനിപ്പിക്കും എന്നോർത്തില്ല; വീണ്ടുവിചാരത്തിൽ എല്ലാം തുറന്നുപറഞ്ഞ് രഞ്ജി പണിക്കർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒരുകാലത്ത് മലയാളി പ്രേക്ഷകരെ കോരിത്തരിപ്പിച്ച കുറിക്കുകൊള്ളുന്ന ഡയലോഗുകളുടെ തമ്പുരാനായിരുന്നു തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ.എന്നാൽ, മാറിയ കാലത്ത് ജെൻഡർ സെൻസിറ്റിവിറ്റി കൂടിയ ഇക്കാലത്ത് തന്റെ അക്കാലത്തെ ചില സിനിമാ ഡയലോഗുകൾ സ്ത്രീവിരുദ്ധമായിരുന്നുവെന്നാണ് വീണ്ടുവിചാരം.ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് രഞ്ജി പണിക്കർ മനസുതുറന്നത്. കിങ് എന്ന മമ്മൂട്ടി ചിത്രത്തിലെ നീ വെറും പെണ്ണാണ് എന്നൊക്കെയുള്ള സ്ത്രീവിരുദ്ധ സംഭാഷണങ്ങൾ എഴുതിയതിൽ തനിക്ക് ഖേദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഞാനൊരിക്കലും അങ്ങനെ എഴുതാൻ പാടില്ലായിരുന്നു. സിനിമയ്ക്ക് വേണ്ടിയാണ് അന്ന് അതൊക്കെ എഴുതിയത്. കിങിലെ മമ്മൂട്ടിയുടെ കഥാപാത്രം അങ്ങനെ പറയുമ്പോൾ കിട്ടുന്ന കയ്യടിയെക്കുറിച്ച് മാത്രമായിരുന്നു അന്ന് ചിന്തിച്ചത്. അതിൽ വിഷമമുണ്ട്. ഇന്ന് സിനിമയ്ക്ക് സംഭാഷണം എഴുതിയാൽ ആ ഭാഷ ഉപയോഗിക്കില്ല 

ആൾക്കൂട്ടത്തിലിരുന്ന് സിനിമ കാണുന്ന ഒരു സ്ത്രീക്ക് അത്തരം സംഭാഷണങ്ങൾ കേൾക്കുമ്പോൾ അവരെ അപമാനിച്ചതായി തോന്നുന്നുവെങ്കിൽ അത് എന്റെ ഭാഗത്ത് നിന്നുള്ള പിഴവാണ്. വളരെ വൈകി മാത്രമാണ് ഞാനത് തിരിച്ചറിഞ്ഞത്. കരുതിക്കൂട്ടി അങ്ങനെ സംഭാഷണങ്ങൾ തിരുകിക്കയറ്റിയതല്ലായിരുന്നു. അന്ന് അത്തരം സംഭാഷണങ്ങൾ കേട്ട് കയ്യടിച്ചവർക്ക് പോലും പിന്നീടാണ് അതിലെ ശരികേട് മനസിലായത്.ചെമ്മാനെന്നും ചെരുപ്പുകുത്തിയെന്നും അണ്ടൻ അടകോടൻ തുടങ്ങിയ വാക്കുകളൊക്കെ സിനിമകളിൽ ഞാൻ ഉപയോഗിച്ചിരുന്നു. അത് ആളുകളെ വേദനിപ്പിക്കും എന്നൊക്കെ പിന്നീടാണ് മനസിലായത്. ആ വാക്കുകൾ ഇപ്പോൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്.

ഇതൊക്കെ ഒഫൻസീവാണെന്ന് അന്ന് ചിന്തിച്ചിരുന്നില്ല. ഇതിനെച്ചൊല്ലി വിമർശനങ്ങൾ ഉയർന്നപ്പോഴാണ് ഇത് എഴുതാൻ പാടില്ലായിരുന്നു എന്ന തിരിച്ചറിവ് ഉണ്ടായത്.രാഷ്ട്രീയബോധമുള്ളല്ല ഒരു വ്യക്തി എന്ന നിലയ്ക്ക് ഞാൻ എന്റെ എഴുത്തുകളിൽ ഒരിക്കലും ജാതി-ലിംഗ മുൻവിധികൾ ഒരിക്കലും കൊണ്ട് വരരുതായിരുന്നു. ഞാൻ ഉപയോഗിച്ച ഓരോ വാക്കിലും എനിക്കിപ്പോൾ പശ്ചാത്താപമുണ്ട്-രഞ്ജി പണിക്കർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP