Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൈപ്പിലാണ് അംഗങ്ങൾ ഒത്തുചേരുന്നത്; തങ്ങൾ ഒത്തുചേരുമ്പോൾ അത് ചിലപ്പോൾ രാത്രി പതിനൊന്നുമണിയാകും; നിലപാടുകളുടെ പേരിൽ പലർക്കും സിനിമകൾ നഷ്ടമാകുന്നുണ്ട്; തന്നെ മലയാളത്തിൽ കാണാത്തതും ആരും വിളിക്കാത്തതുകൊണ്ട്; വനിതാ കൂട്ടായ്മയെക്കുറിച്ച് രേവതി

സ്‌കൈപ്പിലാണ് അംഗങ്ങൾ ഒത്തുചേരുന്നത്; തങ്ങൾ ഒത്തുചേരുമ്പോൾ അത് ചിലപ്പോൾ രാത്രി പതിനൊന്നുമണിയാകും; നിലപാടുകളുടെ പേരിൽ പലർക്കും സിനിമകൾ നഷ്ടമാകുന്നുണ്ട്; തന്നെ മലയാളത്തിൽ കാണാത്തതും ആരും വിളിക്കാത്തതുകൊണ്ട്; വനിതാ കൂട്ടായ്മയെക്കുറിച്ച് രേവതി

ഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന സിനിമയിലെ സുപ്രധാന കഥാപാത്രത്തിലൂടെ രേവതി തിരിച്ചു ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരികെ വരികയാണ്. നിപ വൈറസ് ബാധയെക്കുറിച്ചൊരുക്കുന്ന ചിത്രത്തിൽ ആരോഗ്യമന്ത്രിയായാണ് രേവതി തിരിച്ചെത്തുന്നത്. തന്റെ എൻആർഐ മലയാളത്തിന്റെ പരിമിധികൾ അറിഞ്ഞ് തന്നെയാണ് അവർ അതിൽ അഭിനയിച്ചിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെയെത്തുന്ന നടി മലയാളത്തിൽ സജീവമല്ലാത്തതിന്റെ കാരണവും വനിത സംഘടനയെക്കുറിച്ചും അടുത്തിടെ മനസ് തുറന്നു. മലയാള സിനിമയിലെ സ്ത്രീകളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായുള്ള സംഘടനയായ ഡബ്ലുസിസിയെക്കുറിച്ചും അതിന്റെ നടപടികളെക്കുറിച്ചുമൊക്കെ വനിതാ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രേവതി മനസ് തുറന്നത്.

സിനിമയിൽ എത്തിപ്പെടുന്നവർ തമ്മിൽ അതിശക്തമായ ബന്ധമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് രേവതി വനിതാ കൂട്ടായ്മയെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നത്. നടികൾ തമ്മിലുള്ള ഒരു ആത്മബന്ധം സിനിമയ്ക്കുള്ളിൽ നിലനിൽക്കുന്നതുകൊണ്ടാണ്, നമ്മളിൽ ഒരുവൾക്ക് അപകടം വരുമ്പോൾ അവൾക്കായി ഒത്തുചേർന്നതെന്ന് രേവതി വ്യക്തമാക്കി. സ്‌കൈപ്പിലാണ് കൂട്ടായ്മയിലെ അംഗങ്ങൾ ഒത്തുചേരുന്നത്. തങ്ങൾ ഒത്തുചേരുമ്പോൾ അത് ചിലപ്പോൾ രാത്രി പതിനൊന്നുമണിയൊക്കെയാകും. പൂർണ ഇഷ്ടത്തോടെയാണ് എല്ലാവും ഒരുമ്മിച്ച് നിൽക്കുന്നത്. ഓരോ തീരുമാനങ്ങൾക്കു പിന്നിലും കൂട്ടായ സമ്മതം ഉണ്ടാകുമെന്നും രേവതി കൂട്ടിച്ചേർത്തു.

ഈ കൂട്ടായ്മയ്ക്കുള്ളിൽ എതിരാഭിപ്രായം ഉണ്ടെങ്കിൽ അത് പറയാനുള്ള പൂർണ സ്വാതന്ത്ര്യമുണ്ട്. ഒരു തീരുമാനത്തിനു പിന്നിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെയാണ് മാനിക്കുന്നത്. അതേസമയം മലയാളം വായിക്കാനറിയാത്തവർ പ്രസ്താവനകളൊക്കെ വായിച്ചു കേൾക്കണമെന്ന് വാശി പിടിക്കും. ഈ നിലപാടുകളുടെ പേരിൽ പലർക്കും സിനിമകൾ നഷ്ടമാകുന്നുണ്ടെന്നും രേവതി ചൂണ്ടിക്കാട്ടി. എങ്കിലും മാറ്റം വരണമെന്ന് തന്നെ കൂട്ടായ്മ അതിയായി ആഗ്രഹിക്കുന്നു. അതിനായി കാത്തിരിക്കുന്നുവെന്നും പ്രത്യാശ പ്രകടിപ്പിക്കുന്നു. സിനിമകൾ മാറ്റിവെച്ചതല്ല, മലയാളത്തിൽ നിന്ന് തന്നെ സിനിമയിലേയ്ക്ക് ആരും വിളിക്കാറില്ലാത്തതുകൊണ്ടാണ് തന്നെ കാണാത്തതെന്നും രേവതി പറഞ്ഞുവെയ്ക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP