Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോബി സാമ്പത്തിക നേട്ടമുണ്ടാക്കിയെങ്കിലും അവാർഡൊന്നും കിട്ടിയില്ല; വാശികൂടിയപ്പോൾ പ്രശസ്ത മാസികയുടെ അവാർഡ് പണം കൊടുത്തു വാങ്ങി; തട്ടിയെടുത്തത് ബച്ചന് അവകാശപ്പെട്ട പുരസ്‌കാരവും; ഋഷികപ്പൂർ മനസ്സ് തുറക്കുമ്പോൾ

ബോബി സാമ്പത്തിക നേട്ടമുണ്ടാക്കിയെങ്കിലും അവാർഡൊന്നും കിട്ടിയില്ല; വാശികൂടിയപ്പോൾ പ്രശസ്ത മാസികയുടെ അവാർഡ് പണം കൊടുത്തു വാങ്ങി; തട്ടിയെടുത്തത് ബച്ചന് അവകാശപ്പെട്ട പുരസ്‌കാരവും; ഋഷികപ്പൂർ മനസ്സ് തുറക്കുമ്പോൾ

ബോളിവുഡിലെ എക്കാലത്തേയും ഹിറ്റ് ചിത്രമാണ് ബോബി. ഋഷികപ്പൂർ എന്ന നടൻ നായകനായി അരങ്ങേറിയ ചിത്രം. പ്രണയ ചിത്രങ്ങൾക്ക് പുതു ഭാഷ്യം നൽകിയ ചിത്രത്തിലെ ഹംതും ഏക് കമരേ മൈ ബന്ദ് ഹോ എന്ന ഗാനം അന്നും ഇന്നും സൂപ്പർ ഹിറ്റും. ഈ സിനിമയിലെ അഭിനയത്തിന് തന്നെ അവാർഡും കട്ടി. ഈ അവാർഡിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് ഋഷികപ്പൂർ.

ബോബി എന്ന ചിത്രത്തിലെ അഭിനയത്തിന് താൻ പണം കൊടുത്ത് അവാർഡ് വാങ്ങിയിട്ടുണ്ടെന്ന ഋഷി കപൂർ സമ്മതിക്കുന്നു. പണം കൊടുത്ത് അവാർഡ് വാങ്ങിയത് തന്നെ ഇപ്പോഴും വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആത്മകഥയായ ഖുല്ലം ഖുല്ല എന്ന പുസ്തകത്തിലാണ് ഋഷി കപുർ അനുഭവം വിവരിച്ചിരിക്കുന്നത്. 1973ൽ ബോബി എന്ന ചിത്രത്തിലൂടെയാണ് ഋഷി കപൂർ നായകനായി അരങ്ങേറുന്നത് ചിത്രം സാമ്പത്തികമായി വിജയിച്ചെങ്കിലും അവാർഡുകളൊന്നും കിട്ടിയില്ല. അപ്പോൾ വാശിയായി ഒരു പ്രശസ്ത മാസികയുടെ അവാർഡ് പണം കൊടുത്തു വാങ്ങി-ഋഷി കപൂർ വെളിപ്പെടുത്തി.

ആ സമയത്ത് അമിതാബ് ബച്ചൻ അധികം സംസാരിച്ചിരുന്നില്ല. സജ്ജീറിലെ അഭിനയത്തിന് ബച്ചൻ അവാർഡ് പ്രതീക്ഷിച്ചിരുന്നുവെന്നാണ് തോന്നുന്നത്. എന്നാൽ ആ പുരസ്‌കാരം പണം കൊടുത്ത് ഞാൻ സ്വന്തമാക്കി. പിന്നീടൊരിക്കലും ഞാൻ അങ്ങനെ ചെയ്തിട്ടില്ല-ഋഷി കപൂർ വെളിപ്പെടുത്തി.

തന്റെ പിതാവും ബോളിവുഡ് താരവുമായിരുന്ന രാജ് കപൂർ നായകനായ മേരാനാം ജോക്കർ എന്ന ചിത്രത്തിലൂടെയാണ് ഋഷി കപൂർ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരത്തിന് അദ്ദേഹത്തെ അർഹനാക്കി. ദേശീയ പുരസ്‌കാര നേട്ടം തന്നെ അൽപ്പം അഹങ്കാരിയാക്കിയതായി ഋഷി കപൂർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP