Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംവിധായകർക്ക് അമിതാഭിനോട് വിധേയത്വം, പ്രതിഫലവും ഇരട്ടി; ചിത്രം വിജയിച്ചാൽ മേക്കപ്പ്മാൻ വരെയുള്ളവരെ പ്രശംസിക്കുന്ന സൂപ്പർതാരം സഹനടന്മാരെക്കുറിച്ചു മിണ്ടില്ല; ബോളിവുഡിലെ വൻവൃക്ഷത്തിന്റെ മുഖംമൂടി വലിച്ചുകീറി ഋഷി കപൂർ

സംവിധായകർക്ക് അമിതാഭിനോട് വിധേയത്വം, പ്രതിഫലവും ഇരട്ടി; ചിത്രം വിജയിച്ചാൽ മേക്കപ്പ്മാൻ വരെയുള്ളവരെ പ്രശംസിക്കുന്ന സൂപ്പർതാരം സഹനടന്മാരെക്കുറിച്ചു മിണ്ടില്ല; ബോളിവുഡിലെ വൻവൃക്ഷത്തിന്റെ മുഖംമൂടി വലിച്ചുകീറി ഋഷി കപൂർ

മുംബൈ: ബോളിവുഡ് ചലച്ചിത്രമേഖലയിൽ അമിതാഭ് ബച്ചനെന്ന വൻവൃക്ഷത്തിന്റെ മുഖം മൂടി വലിച്ചുകിറി മുൻ താരം ഋഷി കപൂറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. ഋഷി കപൂർ തന്റെ ആത്മകഥയാായ ഖുല്ലം ഖുല്ലത്തിലാണ് അമിതാഭിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

അമിതാഭ് സൂപ്പർ സ്റ്റാറാണെന്നുള്ളതിൽ തർക്കമൊന്നുമില്ലെന്നും എന്നാൽ, തങ്ങളൊന്നും അദ്ദേഹത്തേക്കാൾ ഒട്ടും ചെറുതല്ലെന്നും ഋഷി കപൂർ പറയുന്നു. സംവിധായകർ എല്ലാ നല്ല റോളുകളും അമിതാഭിനുവേണ്ടി മാറ്റിവയ്ക്കും. ചിലർ അമിതാഭിനു വേണ്ടിയാണ് സിനിമയെടുക്കുന്നതു തന്നെ.

അമിതാഭ് ബച്ചനുള്ള ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ താനടക്കമുള്ള താരങ്ങൾ ഇത് എത്രയോ തവണ അഭിമുഖീകരിച്ചിട്ടുണ്ടെന്ന് ഋഷികപൂർ പറയുന്നു. സംവിധായകർക്ക് അമിതാഭിനോടുള്ള ഈ നിലപാടിനെ കുറിച്ച് തന്റെ സഹതാരങ്ങളായി അഭിനയിച്ച ശത്രുഘ്നൻ സിൻഹ, ധർമ്മേന്ദ്ര, വിനോദ് ഖന്ന തുടങ്ങിയവരെല്ലാം വ്യക്തമാക്കിയിട്ടുള്ളതാണ്.

മിക്ക സംവിധായകരും അമിതാഭിന് വൻ തുകയാണ് പ്രതിഫലമായി നൽകാറ്. ചിത്രം വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് വേറെയും. ഇത് അദ്ദേഹത്തിന് മറ്റു താരങ്ങളുടെ മേൽ ആധിപത്യം വളർത്തുന്നതിനു സഹായകമായി- ഋഷി പറയുന്നു.

ഓരോ ചിത്രവും വിജയിക്കുമ്പോഴും സംവിധായകർ മുതൽ മേക്ക് അപ്പ് ആർട്ടിസ്റ്റ് വരെയുള്ളവരെ അമിതാഭ് പ്രശംസിച്ച് സംസാരിക്കും. പക്ഷേ സഹതാരങ്ങളെ കുറിച്ച് ഒരക്ഷരം മിണ്ടില്ല. ഇതു വരെയുള്ള അമിതാഭിന്റെ അഭിമുഖങ്ങളും എഴുത്തുകളും പരിശോധിച്ചാൽ അത് മനസ്സിലാവുമെന്ന് ഋഷി കപൂർ ചൂണ്ടിക്കാട്ടുന്നു.

ഇന്ന് ബോളിവുഡിലെ മൂന്നു ഖാന്മാരിൽ ഒരാളുടെ ചിത്രത്തിൽ മറ്റൊരു ഖാൻ അഭിനയിക്കില്ല. അന്നങ്ങനെയല്ലായിരുന്നു മുമ്പത്തെ സ്ഥിതി. പ്രമുഖ നായകവേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള താനടക്കം പല താരങ്ങളും അമിതാഭിന്റെ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP