Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരേ ടൈപ്പ് വേഷങ്ങളിൽ മടുപ്പ് തോന്നി; ഒന്നുകിൽ അച്ചായത്തി വേഷം, അല്ലെങ്കിൽ ഗ്ലാമർ വില്ലത്തി; സിനിമയിൽ നീണ്ട ഇടവേളയെടുത്തതിനെ കുറിച്ച് റോമയ്ക്ക് പറയാനുള്ളത്...

ഒരേ ടൈപ്പ് വേഷങ്ങളിൽ മടുപ്പ് തോന്നി; ഒന്നുകിൽ അച്ചായത്തി വേഷം, അല്ലെങ്കിൽ ഗ്ലാമർ വില്ലത്തി; സിനിമയിൽ നീണ്ട ഇടവേളയെടുത്തതിനെ കുറിച്ച് റോമയ്ക്ക് പറയാനുള്ളത്...

ത്ത് വർഷങ്ങൾക്ക് മുമ്പാണ് റാഷൻ ആൻഡ്രൂസ് നോട്ട്ബുക്ക് എന്ന സിനിമ മലയാളികൾക്ക് സമ്മാനിച്ചത്. ചത്രത്തിലെ കഥാപാത്രങ്ങൾ എല്ലാം മലയാളികൾ നെഞ്ചിലേറ്റിയെങ്കിലും കുറുമ്പും തന്റേടവും ഒക്കെയുള്ള കഥാപാത്രമായി എത്തിയ റോമയോട് ഒരിഷ്ടം കൂടുതൽ ഉണ്ടായിരുന്നു എന്നത് ഒരു നഗ്നസത്യമാണ്.

സിനിമയിലെത്തി ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ റോമ ജയസൂര്യ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ദിലീപ്, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം വേഷമിട്ടു. എല്ലാം കുസൃതി നിറഞ്ഞ കഥാപാത്രങ്ങൾ. ജയസൂര്യയുടെ കൂടെ ഷേക്‌സ്പിയർ എംഎ മലയാളം എന്ന ചിത്രത്തിൽ വ്യത്യസ്തമാർന്ന വേഷം കൈകാര്യം ചെയ്‌തെങ്കിലും ഒരിടവേളയെുത്ത് മാറിനിൽക്കുകയായിരുന്നു.

ദീപന്റെ സംവിധാനത്തിൽ ജയറാമിന്റെ സത്യയിലൂടെയാണ് റോമ വെള്ളിത്തിരയിലേക്ക് വീണ്ടും തിരിച്ചുവരവ് നടത്തുന്നത്. സിനിമയിൽ തനിക്കുണ്ടായ ഇടവേള ഒരു പരിധിവരെ മനഃപൂർവ്വമായിരുന്നെന്നാണ് റോമ പറയുന്നത്.

മനഃപൂർവ്വമാണ് സിനിമയിൽ നിന്നും മാറിനിന്നത്. വളരെ നീണ്ട ഇടവേളയാണ് മലയാള സിനിമയിൽ എനിക്കുണ്ടായത്. ഒരേ ടൈപ്പ് വേഷങ്ങളിൽ മടുപ്പ് തോന്നി. ഒന്നുകിൽ അച്ചായത്തി വേഷം, അല്ലെങ്കിൽ ഗ്ലാമർ വില്ലത്തി, ചോക്ലേറ്റുപോലുള്ള നായിക വേഷങ്ങൾ പിന്നെയും പിന്നെയും ആവർത്തിച്ച് ചെയ്യുന്നത് മടുപ്പുണ്ടാക്കി. അപ്പോൾ ഒരു ഗ്യാപ്പ് വേണമെന്ന് തോന്നി. ബംഗളൂരിലേക്ക് തിരിച്ചു പോയി. സിനിമയിൽ നിന്നും പൂർണമായി വിട്ടുനിൽക്കാൻ പറ്റില്ലായിരുന്നു. അതുകൊണ്ടാണ് ദീപന്റെ ക്ഷണം സ്വീകരിച്ചത്. റോമ പറയുന്നു.

2012ൽ സിനിമയിൽ നിന്ന് ഇടവേള എടുത്ത റോമ അജു വർഗീസിന്റെ നായികയായി 2015ൽ നമസ്തേ ബാലി എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP