Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനിമയെ ഗൗരവത്തോടെ സമീപിക്കാനൊരുങ്ങി ദൃശ്യത്തിലെ വില്ലൻ; ലാലേട്ടനൊപ്പവും കമലഹസനൊപ്പവും അഭിനയിച്ചതിന്റെ ത്രില്ലിൽ റോഷൻ

സിനിമയെ ഗൗരവത്തോടെ സമീപിക്കാനൊരുങ്ങി ദൃശ്യത്തിലെ വില്ലൻ; ലാലേട്ടനൊപ്പവും കമലഹസനൊപ്പവും അഭിനയിച്ചതിന്റെ ത്രില്ലിൽ റോഷൻ

ദൃശ്യത്തിലെ സുന്ദരനായ വില്ലനായിരുന്നു റോഷൻ ബഷീർ. വെള്ളാരം കണ്ണുള്ള റോഷൻ ദൃശ്യത്തിൽ അൽപ സീനുകളിൽ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും നിർണായകമായ വേഷമാണ് കൈകാര്യം ചെയ്തത്. ദൃശ്യത്തിന്റെ റീമേക്കുകളിൽ വിവിധ ഭാഷകളിലെ മുൻനിര നടന്മാർക്കൊപ്പം അഭിനയിച്ച ത്രില്ലിലാണ് ഇപ്പോൾ റോഷൻ. ദൃശ്യം മലയാളത്തിൽ മോഹൻലാലിനൊപ്പവും തെലുങ്കിൽ വെങ്കിടേഷിനൊപ്പവും തമിഴിൽ കമൽ ഹസനൊപ്പവും റോഷൻ വില്ലനായി വേഷമിട്ടു. തമിഴിന്റെ റീമേക്കിന് വേണ്ടി ജീത്തു ജോസഫ് തന്നെ വിളിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നാണ് റോഷൻ ബഷീർ പറയുന്നത്. ദൃശ്യത്തിന്റെ തമിഴിൽ അഭിനയിക്കാൻ റോഷന് ഡേറ്റുണ്ടാവുമോ എന്നാണത്രെ ജീത്തു വിളിച്ച് ചോദിച്ചത്.

മൂന്ന് സൂപ്പർസ്റ്റാറുകൾക്കുമൊപ്പം ഉള്ള അഭിനയത്തിൽ മൂന്ന് പേരും വ്യത്യസ്തരാണെന്നാണാണ് റോഷൻ പറയുന്നത്. പാപനാശത്തിന്റെ സെറ്റിൽ വച്ച് കമൽ ഹസൻ അഭിനയത്തെ കുറിച്ചും സാങ്കേതിക വശങ്ങളെ കുറിച്ചും ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. അത് മാത്രമല്ല, റോഷന്റെ വെള്ളാം കണ്ണുകളെ കുറിച്ചും കമൽ ഹസൻ പറഞ്ഞത്രെ. എക്സ്‌പ്രസീവായ കണ്ണുകൾ തനിക്കുണ്ടെന്നും, സംസാരിക്കാൻ വേണ്ടി ആ കണ്ണികൾ തനിക്ക് ഉപയോഗിക്കാം എന്നുമാണത്രെ കമൽ പറഞ്ഞത്.

ദൃശ്യത്തിന് ശേഷം തനിക്ക് അത്രവലിയ ഓഫറുകളൊന്നും ലഭിച്ചില്ലെന്നും, അഥവാ അങ്ങിനെ കിട്ടി താനതൊക്കെ ഏറ്റെടുത്തിരുന്നുവെങ്കിൽ പരാജയപ്പെട്ട നടനായിപ്പോകുമായിരുന്നെന്നും റോഷൻ പറയുന്നു. തമിഴിൽ കുബേര സരസി എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് റോഷൻ. തെലുങ്കിലും ഒരു ചിത്രം ചെയ്യുന്നുണ്ട്. റോഷന് ഇപ്പോൾ 24 വയസാകാൻ പോകുന്നതേയുള്ളു. കൃത്യമായ പ്ലാനിങോടെ സിനിമയെ സീരിയസായി എടുക്കണം എന്നാണ് തന്റെ ആഗ്രഹമെന്ന് റോഷൻ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP