Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എൻജികെയിലെ ഒരു രംഗം ചിത്രീകരിക്കുമ്പോൾ സംവിധായകന്റെ പ്രതീക്ഷയ്ക്കൊത്തുള്ള പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല; ചിത്രീകരണം അടുത്ത ദിവസത്തേക്ക് മാറ്റിയതോടെ വീട്ടിലെത്തി അമ്മയോട് ഞാൻ ഒരു നല്ല അഭിനേതാവല്ല മെഡിസിൻ പഠനത്തിലേക്ക് തിരിച്ചു പോവുകയാണെന്ന് പറഞ്ഞു; അഭിനയം നിർത്തിയെന്ന വാർത്തയെക്കുറിച്ച് സായ് പല്ലവിക്ക് പറയാനുള്ളത്

എൻജികെയിലെ ഒരു രംഗം ചിത്രീകരിക്കുമ്പോൾ സംവിധായകന്റെ പ്രതീക്ഷയ്ക്കൊത്തുള്ള പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല; ചിത്രീകരണം അടുത്ത ദിവസത്തേക്ക് മാറ്റിയതോടെ വീട്ടിലെത്തി അമ്മയോട് ഞാൻ ഒരു നല്ല അഭിനേതാവല്ല മെഡിസിൻ പഠനത്തിലേക്ക് തിരിച്ചു പോവുകയാണെന്ന് പറഞ്ഞു; അഭിനയം നിർത്തിയെന്ന വാർത്തയെക്കുറിച്ച് സായ് പല്ലവിക്ക് പറയാനുള്ളത്

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സായി പല്ലവി. മലയാളത്തിലൂടെയെത്തി തെലുങ്കിലും തമിഴിലും കന്നടയിലും കഴിവ് തെളിയിച്ച നടി അഭിനയം നിർത്തുന്നുവെന്ന വാർത്തയാണ് രണ്ട് ദിവസമായി പ്രചരിക്കുന്നത്.താൻ ഒരു മികച്ച നടിയല്ലെന്നും അതുകൊണ്ട് അഭിനയം അവസാനിപ്പിക്കുന്നു എന്നും താരം പറഞ്ഞുവെന്നായിരുന്നു വാർത്ത. ശരിക്കും ഇക്കാര്യം സത്യം തന്നെയാണ്. തന്റെ പുതിയ ചിത്രമായ എൻജികെയുടെ പ്രൊമോഷൻ ചടങ്ങുകൾക്കിടെയാണ് അഭിനയം നിർത്തുന്നതിനെപ്പറ്റി ഒരുഘട്ടത്തിൽ ചിന്തിച്ചിരുന്നുവെന്ന കാര്യം സായ് വെളിപ്പെടുത്തിയത്.

സിനിമയിലെ ഒരു പ്രത്യേക രംഗം ചിത്രീകരിക്കുന്നതിനിടയിൽ സംവിധായകന്റെ പ്രതീക്ഷയ്ക്കനുസരിച്ച് തനിക്ക് അഭിനയിക്കാനായില്ലെന്നും അതേ തുടർന്ന് താനനുഭവിച്ച സങ്കടത്തെ കുറിച്ചും തുറന്നുപറയുകയാണ് സായ്.സായി പല്ലവിയുടെ ഏറ്റവും പുതിയ ചിത്രമാണ് സൂര്യ നായകനായെത്തുന്ന എൻ.ജി.കെ. സെൽവരാഘവനാണ് ചിത്രത്തിന്റെ സംവിധായകൻ .രാകുൽ പ്രീത്താണ് ചിത്രത്തിലെ മറ്റൊരു നായിക.

'ഒരു സീൻ ചിത്രീകരിക്കുന്നതിനിടെ എന്റെ അഭിനയം സെൽവരാഘവന് ഇഷ്ടമാകുന്നുണ്ടായിരുന്നില്ല. തുടർന്ന് ഷൂട്ടിങ് അടുത്ത ദിവസത്തേക്ക് മാറ്റി വച്ചു. ഞാൻ വീട്ടിൽ ചെന്ന് അമ്മയോട് പറഞ്ഞു, ഞാൻ മെഡിസിനിലേക്ക് തിരികെ പോകുവാണ്. ഞാൻ നല്ല നടിയല്ല. ആ ദിവസം മുഴുവൻ ഞാൻ കരയുകയായിരുന്നു. ഭാഗ്യത്തിന് അടുത്ത ദിവസം എന്റെ പ്രകടനം അദ്ദേഹത്തിന് ഇഷ്ടമായി''.

എന്നാൽ അനവധി ടേക്കുകൾ എടുക്കേണ്ടി വന്നതിനെ കുറിച്ചുള്ള സൂര്യയുടെ അനുഭവം കേട്ടതോടെ സായി പല്ലവിക്ക് ആശ്വാസമായി. തന്റെ പ്രകടനവും സെൽവരാഘവന് ഇഷ്ടപ്പെട്ടില്ലെന്നും റീടേക്കുകൾ എടുക്കേണ്ടി വന്നെന്നും സൂര്യയും പറഞ്ഞു. സൂര്യ പറഞ്ഞത് കേട്ടതോടെയാണ് എനിക്ക് അല്പം ആശ്വാസമായി'' സായി പല്ലവി പറഞ്ഞു. പ്രേമത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണെങ്കിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും സായി പല്ലവി പറഞ്ഞു. അതേസമയം, തന്നെ വിളിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

സൂര്യ പ്രധാനവേഷത്തിൽ എത്തുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് എൻ.ജി.കെ. സെൽവരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രം മേ.യ് 31നാണ് റിലീസ് ചെയ്യുന്നത്. രാകുൽ പ്രീത് സിങ്, സായ് പല്ലവി എന്നിവരാണ് ചിത്രത്തിൽ സൂര്യയുടെ നായികമാരായി എത്തുന്നത്.

സിനിമയുടെ ചിത്രീകരണത്തിനിടെ സായ് പല്ലവിയും രാകുൽ പ്രീതും തമ്മിൽ വഴക്കുണ്ടായതായി പ്രചാരണമുണ്ടായിരുന്നു,സംഭവത്തിൽ ഇരുവരും പ്രതികരിച്ചിരുന്നില്ല. എന്നാൽ ഒരുതമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിവാദങ്ങൾക്ക് രാകുൽ മറുപി നൽകി.'സായി പല്ലവിയുമായി യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് താരം വ്യക്തമാക്കി. അതെല്ലാം വ്യാജവാർത്തകളാണെന്ന് രാകുൽ പറഞ്ഞു. ചിത്രത്തിൽ രണ്ടുപേർക്കും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞതായും താരം വ്യക്തമാക്കി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP