Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇഴുകിചേർന്നുള്ള റൊമാന്റിക് സീനുകളിൽ അഭിനയിക്കാൻ സായ് പല്ലവി ഇല്ല; മണിരത്‌നം ചിത്രത്തിൽ നിന്ന് പിന്മാറാൻ നടിയുടെ തീരുമാനം; 'കുരുതി പൂക്കളിൽ' സായിക്ക് പകരം അദിതി റാവു ഹൈദരി നായിക

ഇഴുകിചേർന്നുള്ള റൊമാന്റിക് സീനുകളിൽ അഭിനയിക്കാൻ സായ് പല്ലവി ഇല്ല; മണിരത്‌നം ചിത്രത്തിൽ നിന്ന് പിന്മാറാൻ നടിയുടെ തീരുമാനം; 'കുരുതി പൂക്കളിൽ' സായിക്ക് പകരം അദിതി റാവു ഹൈദരി നായിക

പ്രേമത്തിലെ മലരായി മലയാളി പ്രേക്ഷകരുടെ മനംകവർന്ന സായ് പല്ലവി മണിരത്‌നം ചിത്രത്തിൽ നിന്ന് പിന്മാറിയെന്ന് റിപ്പോർട്ട്. മണിരത്‌നം ചിത്രത്തിലൂടെ സായിയുടെ തമിഴിലെ അരങ്ങേറ്റം കുറിക്കുകയാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൽ സായി പല്ലവി ചിത്രത്തിൽ ഉണ്ടാവില്ല. സായിക്കു പകരം മുംബൈയിലെ മോഡലും നടിയുമായ അദിതി റാവു ഹൈദരി നായികആയേക്കും.

സായിപല്ലവിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വാർത്ത സ്ഥിരീകരിച്ചു. കുറച്ചു കൂടി പക്വതയുള്ള നായികയെയാണ് മണിരത്‌നത്തിന് വേണ്ടിയിരുന്നത്. കൂടാതെ ചിത്രത്തിൽ നായകനുമായുള്ള ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കാൻ സായിപല്ലവി തയ്യാറായില്ല. ഇതാണ് ചിത്രത്തിൽ പുതിയ നായികയെ തീരുമാനിച്ചതിനു പിന്നിലെന്നാണ് സൂചന.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജൂലായ് അവസാനത്തോടെ കാശ്മീരിൽ ആരംഭിക്കും. ഓകെ കൺമണിയാണ് മണിരത്‌നത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.പ്രേമത്തിലെ സായ് പല്ലവിയുടെ അഭിനയം കണ്ടാണ് ചിത്രത്തിലേക്ക് മണിരത്‌നം ക്ഷണിക്കുന്നത്. മണിരത്‌നത്തിന്റെ ഭാര്യ സുഹാസിനിയാണ് സായ് പല്ലവിയെ ശുപാർശ ചെയ്തത്. ഓഡീഷന് ശേഷം സായ് പല്ലവിയെ നായികയായി നിശ്ചയിക്കുകയായിരുന്നു.റോജക്ക് ശേഷം മണിരത്‌നം കശ്മീർ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന സിനിമ കൂടിയാണിത്.

'കുരുതി പൂക്കൾ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് എആർ റഹ്മാനാണ് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്. രവിവർമ്മൻ ആണ് ഛായാഗ്രാഹണം. മദ്രാസ് ടാക്കീസിന്റെ ബാനറിൽ മണിരത്‌നം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

സമീർ താഹിർ ചിത്രം കലിയാണ് സായി പല്ലവിയുടേതായി പുറത്തു വന്ന ഏറ്റവും പുതിയ സിനിമ. ഇപ്പോഴും തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന കലിയിൽ സായിയുടെ നായകൻ ദുൽഖർ സൽമാനായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP