Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പല്ലവിക്ക് തന്നെക്കാളും നിറമുണ്ടെന്ന അപകർഷതാബോധം അനിയത്തി പൂജയ്ക്ക് എപ്പോഴുമുണ്ടായിരുന്നു; കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോഴൊക്കെ പൂജ തന്നെയും അവളെയും മാറിമാറി നോക്കുന്നത് ഞാൻ കുറെ തവണ ശ്രദ്ധിച്ചിട്ടുണ്ട്; താൻ നേരിട്ട അരക്ഷിതാവസ്ഥകളും അപകർഷതാ ബോധവുമാണ് ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ നിന്ന് പിന്മാറിയതിന്റെ കാരണം; സായ് പല്ലവിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

പല്ലവിക്ക് തന്നെക്കാളും നിറമുണ്ടെന്ന അപകർഷതാബോധം അനിയത്തി പൂജയ്ക്ക് എപ്പോഴുമുണ്ടായിരുന്നു; കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോഴൊക്കെ പൂജ തന്നെയും അവളെയും മാറിമാറി നോക്കുന്നത് ഞാൻ കുറെ തവണ ശ്രദ്ധിച്ചിട്ടുണ്ട്; താൻ നേരിട്ട അരക്ഷിതാവസ്ഥകളും അപകർഷതാ ബോധവുമാണ് ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ നിന്ന് പിന്മാറിയതിന്റെ കാരണം; സായ് പല്ലവിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

പ്രേമത്തിലെ മലർ മിസായി എത്തി മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് സായ് പല്ലവി. അഭിനയത്തിനൊപ്പം അവരുടെ നിലപാടുകളും അഭിനയ ശൈലിയുമൊക്കെ പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. ഇടക്ക് ഫെയർനസ് ക്രീമിന്റെ പരസ്യത്തിൽ നിന്നും നടി പിന്മാറിയതും വാർത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു. രണ്ട് കോടിയുടെ ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ നിന്ന് നടി പിന്മാറാൻ കാരണം മേക്കപ്പിടാൻ കഴിയാത്തതിനാലാണ് എന്നാണ് പുറത്ത് വന്നത്.. എന്നാൽ പരസ്യത്തിൽ നിന്ന് പിന്മാറിയതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി രം?ഗത്തെത്തിയിരിക്കുകയാണ് സായ് പല്ലവി.ബിഹൈൻവുഡ്‌സ് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

ഒരിക്കൽ താൻ നേരിട്ട അരക്ഷിതാവസ്ഥകളും അപകർഷതാബോധവുമാണ് പരസ്യത്തിൽനിന്ന് പിന്മാറാനുള്ള കാരണമെന്ന് സായ് പല്ലവി പറഞ്ഞു. എന്നോട് അടുത്തുനിൽക്കുന്ന ആളുകൾ എന്റെ മാതാപിതാക്കളും സഹോദരി പൂജയും സുഹൃത്തുക്കളും മാത്രമാണ്. പൂജ ചീസും ബർഗറൊക്കെ നന്നായി കഴിക്കും. പല്ലവി തന്നെക്കാളും നിറമുണ്ടെന്ന അപകർഷതാബോധം പൂജയ്ക്ക് എപ്പോഴുമുണ്ടായിരുന്നു.

കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോഴൊക്കെ പൂജ തന്നെയും അവളെയും മാറിമാറി നോക്കുന്നത് ഞാൻ കുറെ തവണ ശ്രദ്ധിച്ചിട്ടുണ്ട്. പിന്നീട് ഒരു ദിവസം ഞാൻ പൂജയോട് പറഞ്ഞു; പൂജു നിനക്ക് നിറം വേണമങ്കിൽ നീ പഴവും പച്ചക്കറിയും കഴിക്കണമെന്ന്. ഞാൻ പറഞ്ഞത് പോലെ ഇഷ്ടമല്ലാഞ്ഞിട്ട് പോലും അവൾ പഴവും പച്ചക്കറിയുമൊക്കെ കഴിച്ചു. കാരണം അവൾക്ക് നിറം കൂടണമെന്ന ആഗ്രഹമുണ്ടായിരുന്നു. അന്ന് ഞാൻ ചെയ്തതിനെക്കുറിച്ചോർത്ത് വല്ലാത്ത ബുദ്ധിമുട്ട് തോന്നി. തന്നെക്കാൾ അഞ്ച് വയസ്സ് മാത്രം പ്രായം കുറവുള്ള ഒരു പെൺകുട്ടിയിൽ താൻ പറഞ്ഞ കാര്യം എത്ര സ്വാധീനം ചെലുത്തിയെന്നത് ചിന്തിച്ചു, സായ് പല്ലവി പറഞ്ഞു.

അത്തരം പരസ്യത്തിൽ അഭിനയിച്ച് കിട്ടുന്ന തുകതൊണ്ട് താൻ എന്താണ് ചെയ്യുക? വീട്ടിലേക്ക് പോകും മൂന്ന് ചപ്പാത്തിയോ ചോറോ കഴിക്കും. അല്ലെങ്കിൽ കാറിൽ കറങ്ങി നടക്കും. അതിനെക്കാളും വലിയ ആവശ്യങ്ങളൊന്നും തനിക്കില്ല. തനിക്ക് ചുറ്റുമുള്ള ആളുകളുടെ സന്തോഷത്തിനായി എന്തെങ്കിലും ചെയ്യാനാകുമോ എന്നാണ് നോക്കുന്നത്. അല്ലെങ്കിൽ എനിക്ക് പറയാനാകും നമുക്കുള്ള അത്തരം നിർണ്ണയങ്ങളൊക്കെ തെറ്റാണ്. ഇത് ഇന്ത്യൻ നിറമാണ്. വിദേശികളുടെ അടുത്ത് പോയി നിങ്ങളെന്താണ് വെളുത്തിരിക്കുന്നത്, നിങ്ങൾക്ക് കാൻസർ വരും അറിയുമോ എന്ന് ചോദിക്കാൻ കഴിയില്ല. കാരണം അതവരുടെ നിറമാണ്. ആഫ്രിക്കയിലെ ആളുകൾക്ക് ഇരുണ്ട നിറമാണ്. അവർ ഈ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ആളുകളാണ്.

പ്രേമം എന്ന സിനിമയിൽ അഭിനയിച്ചില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ മുഖക്കുരു മാറാനായി ഞാനും 100 ക്രീമുകൾ പരീക്ഷിച്ചേനെ. ഇതുവരെ ഞാൻ പുരികം പോലും ത്രെഡ് ചെയ്തിട്ടില്ല. സംവിധായകൻ അൽഫോൻസിനോട് ഞാൻ ചോദിച്ചിരുന്നു, മുടി പോലും വെട്ടാതെ ഒന്നും ചെയ്യാതെ എങ്ങനെ നായിക കഥാപാത്രത്തെ അവതരിപ്പിക്കും. ആളുകൾ തിയറ്ററിൽ നിന്നിറങ്ങിപ്പോകില്ലേ?. അമ്മയുടെ കൈ മുറുകെ പിടിച്ചായിരുന്നു സിനിമ കാണാൻ തിയേറ്ററിൽ പോയിരുന്നത്.

ആണുങ്ങളെപ്പോലെ തോന്നിക്കുന്ന എന്റെ ശബ്ദത്തിക്കുറിച്ച് ആലോചിച്ചും ഞാൻ അസ്വസ്ഥയായിരുന്നു. ഇപ്പോൾ പോലും എന്റെ ഫോണിലേക്ക് വിളിച്ച് 'സർ, മാഡത്തിന് ഫോൺ കൊടുക്കുമോ' എന്ന് പലരും ചോദിക്കാറുണ്ട്. അതുകൊണ്ട് ഇപ്പോൾ സ്ത്രീകളുടെ ശബ്ദം അനുകരിച്ച് ഞാൻ 'ഹലോ' എന്ന് പറയും. ഇത്തരത്തിലുള്ള പല അരക്ഷിതാവസ്ഥകളും തനിക്കുണ്ടായിട്ടുണ്ട്. കാര്യങ്ങൾ കുറച്ചെങ്കിലും മാറ്റി മറിക്കാനുള്ള കരുത്തുള്ളപ്പോൾ, അതെനിക്ക് ശരിയായ രീതിയിൽ ഉപയോഗിക്കണമെന്നുണ്ട്, സായ് പല്ലവി കൂട്ടിച്ചേർത്തു.

നിവിൻ പോളി നായകനായെത്തിയ പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ദുൽഖർ സൽമാൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച കലിയാണ് രണ്ടാമത്തെ ചിത്രം. ഫഹദ് ഫാസിൽ നായകനായ അതിരനാണ് താരത്തിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ മലയാള ചിത്രം. സൂര്യ, എൻജികെ, റാണ ദഗ്ഗുപതി എന്നിവർ ഒരുമ്മിച്ചെത്തുന്ന വിരാടപർവയാണ് സായ് പല്ലവിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP