Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സലിം കുമാറിന് വിദേശ സംഗീതജ്ഞനിൽ നിന്ന് ഒരു സ്‌നേഹോപഹാരം; ആരാധകനായത് ഇന്ത്യയിലെത്തിയ ശേഷം കണ്ട കഥ പറയുമ്പോഴിലെ പ്രകടനം; ഒടുവിൽ ഹരിശ്രീ അശോകന്റെ 'ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി'യിലൂടെ ഒരുമിച്ച് അഭിനയവും; വ്യത്യസ്തനാമൊരു ബാർബറാം ബാലൻ എന്ന ഗാനം ആലപിച്ച് സായിപ്പിന്റെ സമ്മാനം; വീഡിയോ കാണാം

സലിം കുമാറിന് വിദേശ സംഗീതജ്ഞനിൽ നിന്ന് ഒരു സ്‌നേഹോപഹാരം; ആരാധകനായത് ഇന്ത്യയിലെത്തിയ ശേഷം കണ്ട കഥ പറയുമ്പോഴിലെ പ്രകടനം; ഒടുവിൽ ഹരിശ്രീ അശോകന്റെ 'ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി'യിലൂടെ ഒരുമിച്ച് അഭിനയവും; വ്യത്യസ്തനാമൊരു ബാർബറാം ബാലൻ എന്ന ഗാനം ആലപിച്ച് സായിപ്പിന്റെ സമ്മാനം; വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

സലിം കുമാറിന് സ്‌നേഹോപഹാരവുമായി ഗ്രേഡി ലോങ്ങ് എന്ന വിദേശ സംഗീതഞ്ജൻ.ഇന്ത്യയിൽ വന്നതിനു ശേഷം കണ്ട സലിം കുമാറിന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തോടെ ആരാധകനായ ഗ്രേഡിക്ക് ഒടുവിൽ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാനും അവസരം ലഭിച്ചു. ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി'യിലൂടയാണ് ഗ്രേഡി സിനിമയിൽ എത്തുന്നത്. ചിത്രത്തിന്റെ ഡബ്ബിങ് നിർവഹിക്കാൻ സ്റ്റുഡിയോയിൽ എത്തിയപ്പോഴാണ് ഗ്രേഡിസലിം കുമാറിനെ കാണുകയും, തന്റെ ഇഷ്ടം 'വ്യത്യസ്തനാമൊരു ബാലൻ' എന്ന ഗാനത്തിലൂടെ അറിയിക്കുകയും ചെയ്തത്..

ആദ്യമായി ഒരു മലയാള ചിത്രത്തിന് പാട്ട് പാടിയ ആദ്യ വിദേശിയാണ് ഗ്രേഡി. സംഗീതത്തിനു ഭാഷ പ്രശ്‌നമല്ലെന്ന് ഒറ്റ സ്റ്റേജിലെ തന്റെ പാട്ടിൽ നിന്നും തെളിയിച്ച ഗ്രേഡിതന്റെ വീഡിയോ സലിം കുമാർ ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്തതിന്റെ സന്തോഷത്തിലാണ്. ഇരുവരും അഭിനയിച്ച 'ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി ' ഫെബ്രുവരിയിൽ തീയറ്ററുകളിൽ എത്തും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP