Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാരതിനായി എന്തും നൽകാൻ ആളുകൾ തയ്യാറാണ്; ചിലപ്പോൾ ഭർത്താവിനെ വരെ ഉപേക്ഷിക്കാൻ; അപ്പോഴാണ് പ്രിയങ്ക ചിത്രം തന്നെ ഉപേക്ഷിച്ചത്; പ്രിയങ്കയോട് താൻ എന്നും കടപ്പെട്ടിരിക്കും; കാരണം അവർ കാരണമാണ് കത്രീന നായികയായി എത്തിയത്; ഭാരതിൽ നിന്ന് പ്രിയങ്ക പിന്മാറിയതിനെ വിമർശിച്ച് സൽമാൻ ഖാൻ

ഭാരതിനായി എന്തും നൽകാൻ ആളുകൾ തയ്യാറാണ്; ചിലപ്പോൾ ഭർത്താവിനെ വരെ ഉപേക്ഷിക്കാൻ; അപ്പോഴാണ് പ്രിയങ്ക ചിത്രം തന്നെ ഉപേക്ഷിച്ചത്; പ്രിയങ്കയോട് താൻ എന്നും കടപ്പെട്ടിരിക്കും; കാരണം അവർ കാരണമാണ് കത്രീന നായികയായി എത്തിയത്; ഭാരതിൽ നിന്ന് പ്രിയങ്ക പിന്മാറിയതിനെ വിമർശിച്ച് സൽമാൻ ഖാൻ

ലി അബ്ബാസ് സഫറിന്റെ സംവിധാനത്തിൽ സൽമാൻ ഖാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഭാരത്. ചിത്രത്തിൽ നായികയായി പ്രിയങ്കാ ചോപ്രയെ തീരുമാനിച്ചിരുന്നെങ്കിലും നടി വിവാഹത്തെത്തുടർന്ന് ചിത്രത്തിൽ നിന്നും പിന്മാറിയെന്ന വാർത്തയും പുറത്ത് വന്നിരുന്നു.ഇപ്പോഴിതാ സിനിമയെക്കാളും തന്റെ വിവാഹത്തിന് പ്രധാന്യം നൽകിയ പ്രിയങ്കയുടെ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൽമാൻ ഖാൻ.

സിനിമയെക്കാളും തന്റെ വിവാഹത്തിന് പ്രധാന്യം നൽകിയ പ്രിയങ്കയുടെ തീരുമാനത്തെയാണ് സൽമാൻ വിമർശിച്ചിരിക്കുന്നത്.ഭാരതിനായി എന്തും നൽകാൻ ആളുകൾ തയ്യാറാണ്. ചിലപ്പോൾ ഭർത്താവിനെ വരെ ഉപേക്ഷിക്കാൻ. അപ്പോഴാണ് പ്രിയങ്ക ചിത്രം തന്നെ ഉപേക്ഷിച്ചതെന്ന് സൽമാൻ ഖാൻ പറഞ്ഞതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു. നന്ദി പ്രിയങ്ക, ഞാനെന്നും അവരോട് കടപ്പെട്ടിരിക്കും. എന്തെന്നാൽ അവർ കാരണമാണ് ചിത്രത്തിൽ നായികയായി കത്രീന കെയ്ഫ് എത്തിയത്. ചിത്രത്തിൽനിന്ന് പ്രിയങ്ക പിന്മാറിയിരുന്നില്ലെങ്കിൽ കത്രീനയെ എങ്ങനെ ചിത്രത്തിൽ അഭിനയിപ്പിക്കുമായിരുന്നുവെന്നും സൽമാൻ ഖാൻ പറഞ്ഞു.

പ്രിയങ്കയുടെ സൗകര്യത്തിനനുസരിച്ച് ചിത്രീകരണത്തിന്റെ തീയ്യതി മാറ്റാമെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു. എന്നാൽ വിവാഹത്തിന്റെ തയ്യാറെടുപ്പുകൾക്ക് എത്ര സമയം വേണ്ടിവരുമെന്ന് തനിക്കറിയില്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഭാരതിന്റെ ട്രെയിലർ ഇറങ്ങിയിട്ട് ഇതുവരെ പ്രിയങ്ക തന്നെ വിളിച്ചില്ലെന്നും സൽമാൻ ഖാൻ കൂട്ടിച്ചേർത്തു.

ചിത്രത്തിൽ നിന്ന പ്രിയങ്ക പിന്മാറിയത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. വിവാഹനിശ്ചയം കാരണമാണ് സിനിമയിൽ നിന്ന് പുറത്ത് പോകുന്നതെന്ന് പ്രിയങ്ക തങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഒരു മുന്നറിയിപ്പും നൽകാതെ ചിത്രത്തിൽ നിന്ന് ഒഴിഞ്ഞുമാറിയത് ഒട്ടും ശരിയായില്ലെന്ന് സിനിമയുടെ സഹനിർമ്മാതാവായ നിഖിൽ നമിത് ട്വിറ്ററിൽ കുറിച്ചിരുന്നു.

തുടർച്ചയായി സൽമാൻ ഖാനും കത്രീനയും ഒന്നിച്ചഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഭാരത്. ഇരുവരും ഒന്നിച്ചെത്തിയ ടൈഗർ സിന്ദാ ഹെയും ഏക് ദാ ടൈഗറും വൻ ഹിറ്റുകളായിരുന്നു. തബു, ദിഷാ പട്ടാനി, സുനിൽ ഗ്രോവർ തുടങ്ങിയവരാണ് ഭാരതിലെ മറ്റ് പ്രധാന താരങ്ങൾ. 2014-ൽ റിലീസായ ദക്ഷിണ കൊറിയൻ ചിത്രം ഓഡ് ടു മൈ ഫാദർ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഭാരത്. ചിത്രം ജൂണ അഞ്ചിന് പ്രദർശനത്തിനെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP