Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്; സൽമാന്റെ വിധി ഇന്ന്; ആശങ്കയോടെ ബോളിവുഡ് ലോകം

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്; സൽമാന്റെ വിധി ഇന്ന്; ആശങ്കയോടെ ബോളിവുഡ് ലോകം

നിധകൃതമായി ആയുധം കൈവച്ചതിനും കൃഷ്ണമൃഗത്തെ വേട്ടയാടിയതിനുമുള്ള കേസിൽ സൽമാൻ ഖാനെതിരെയുള്ള വിധി ഇന്നറിയാം. ഇന്ന് ജോധ്പൂർ കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. കേസിലെ അന്തിമവാദം ഫെബ്രുവരി അഞ്ചിനു പൂർത്തിയായിരുന്നു.

1998 ല്ഡ സൂരജ് ബാർജാത്യയുടെ ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സൽമാൻ ഖാൻ വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന കൃഷ്ണമൃഗത്തെ വേട്ടയാടി എന്നായിരുന്നു കേസ്. പരാതിയെത്തുടർന്ന് സൽമാന്റെ റൈഫിളും റിവോൾവറും പൊലീസ് പിടിച്ചെടുത്തിരുന്നു. നായാട്ട് നടത്തിയ സമയത്തു സൽമാന്റെ ലൈസൻസ് കാലഹരണപ്പെട്ടതിനാൽ അനധികൃതമായി ആയുധം കൈവശം വച്ചതിനും കേസെടുത്തിരുന്നു.

കേസുമായി ബന്ധപ്പെട്ടു രണ്ടുതവണ, 1998ലും 2007ലും സൽമാൻ ഖാന് ജയിൽവാസം അനുഭവിക്കേണ്ടിവന്നു. 2002ൽ മദ്യപിച്ചു വണ്ടിയോടിച്ചു റോഡരികിൽ ഉറങ്ങിക്കിടന്ന ഒരാളുടെ മരണത്തിനിടയാക്കിയ കേസിൽ സൽമാൻ പുനർവിചാരണ നേരിട്ടുകൊണ്ടിരിക്കുയാണ്.

കേസിന്റെ വിധി അറിയാൻ സൽമാൻ കോടതിയിൽ ഇന്ന് ഹാജരാകേണ്ടതുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP