Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വരലക്ഷ്മിയുടെ കസബയിലെ ലുക്ക് കണ്ട് കരാറുറപ്പിച്ചു; സിനിമയുടെ പൂജയ്ക്ക് നടിയെത്തിയത് തടികുറച്ച് സ്ലിം ബ്യൂട്ടിയായി; സമുദ്രക്കനിയുടെ ചിത്രത്തിനായി വേണ്ടത് വണ്ണമുള്ള ശരീരപ്രകൃതിയോടുകൂടിയ ഒരു നടിയെ; ജയറാമിന്റെ നായികയാവാൻ പകരമെത്തുക ഇനിയ

വരലക്ഷ്മിയുടെ കസബയിലെ ലുക്ക് കണ്ട് കരാറുറപ്പിച്ചു; സിനിമയുടെ പൂജയ്ക്ക് നടിയെത്തിയത് തടികുറച്ച് സ്ലിം ബ്യൂട്ടിയായി; സമുദ്രക്കനിയുടെ ചിത്രത്തിനായി വേണ്ടത്  വണ്ണമുള്ള ശരീരപ്രകൃതിയോടുകൂടിയ ഒരു നടിയെ; ജയറാമിന്റെ നായികയാവാൻ പകരമെത്തുക ഇനിയ

ദേശീയ അവാർഡ് ജേതാവ് സമുദ്രക്കനി മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആകാശമിഠായി. ജയറാം നായകനാകുന്ന ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാർ നായികയാകുമെന്നായിരുന്നു വാർത്തകൾ. എന്നാലിപ്പോൾ വരലക്ഷ്മി സിനിമയിൽ നിന്ന് പിന്മാറിയതായി നടി തന്നെ ട്വിറ്റ് ചെയ്തിരിക്കുകയാണ്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 'കസബ'യ്ക്ക് ശേഷം വീണ്ടും മലയാളത്തിൽ എത്തുന്നതിന്റെ സന്തോഷം അവർ ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ചിത്രീകരണം ആരംഭിച്ച് മൂന്ന് ദിവസങ്ങൾക്ക് ശേഷം അവർ സിനിമയിൽ നിന്ന് പുറത്തായതായാണ് പുതിയ വിവരം. കാരണം നിർമ്മാതാക്കളുമായുള്ള തർക്കമാണെന്ന് ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു.

ഇതിനെതുടർന്നാണ് വരലക്ഷ്മി തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.ഞാൻ ആ സിനിമയുടെ കരാർ ഉപേക്ഷിച്ചു. ചിത്രത്തിന്റെ നിർമ്മാതാക്കളുമായി ചില പ്രശ്നങ്ങളുണ്ടായി. ഞങ്ങൾക്ക് ഒരുമിച്ച് പോകാൻ കഴിഞ്ഞില്ല. അവർ പറയുന്ന നിബന്ധനകളനുസരിച്ച് ജോലി ചെയ്യാൻ എനിക്കാവില്ലെന്നും നടി ട്വീറ്റ് ചെയ്തു.

എന്നാൽ വരലക്ഷ്മി പുറത്താവാനുള്ള കാരണത്തെക്കുറിച്ച് നിർമ്മാതാവ് പറയുന്ന കാരണം ഇങ്ങനെയാണ്.അൽപം വണ്ണമുള്ള ശരീരപ്രകൃതിയോടുകൂടിയ ഒരു നടിയെ ആയിരുന്നു ചിത്രത്തിലെ കഥാപാത്രമാവാൻ ആവശ്യം. 'കസബ'യിൽ വരലക്ഷ്മി അവതരിപ്പിച്ച കഥാപാത്രത്തെപ്പോലെ. പക്ഷേ ഇപ്പോൾ അവർ ശരീരഭാരം വളരെ കുറച്ചു. സിനിമയിലെ കഥാപാത്രത്തിന് യോജിക്കുന്നില്ല ഇപ്പോൾ. അതിനാൽ വരലക്ഷ്മിയുടെ സ്ഥാനത്ത് ഇനിയയെ നിശ്ചയിച്ചുവെന്നും നിർമ്മാതാവ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് മാസങ്ങളായി വരലക്ഷ്മിയെ ഞങ്ങളാരും നേരിട്ട് കണ്ടിട്ടില്ല. ഈ ചിത്രത്തിലേക്ക് തീരുമാനിക്കുമ്പോൾ കസബയിലെ അവരുടെ കഥാപാത്രമായിരുന്നു മനസിൽ. കൊച്ചിയിൽ കഴിഞ്ഞദിവസം നടത്തിയ പൂജയുടെ സമയത്താണ് അവരെ നേരിൽ കാണുന്നത്.' നടിയുമായി തർക്കമൊന്നുമില്ലെന്നും എന്നാൽ ശരീരഭാരം കുറഞ്ഞതാണ് കാരണമെന്ന് അവരോട് പറഞ്ഞിട്ടില്ലെന്നും നിർമ്മാതാവ് സുബൈർ. 'പറയുന്നു.

വിഗ്‌നേഷ് ശിവന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ 'പോടാ പോടീ' എന്ന ചിത്രത്തിലൂടെയാണ് ശരത്കുമാറിന്റെ മകൾ വരലക്ഷ്മി അഭിനയരംഗത്തേക്കെത്തിയത്. മികച്ച പുതുമുഖനടിക്കുള്ള വിജയ് അവാർഡും ആ വർഷം അവരെത്തേടിയെത്തി. കഴിഞ്ഞവർഷം മമ്മൂട്ടിക്കൊപ്പം മലയാളത്തിലെത്തിയ 'കസബ' അവരുടെ കരിയറിലെ നാലാം ചിത്രമായിരുന്നു. ചിത്രത്തിലെ 'കമല'യെന്ന വരലക്ഷ്മിയുടെ കഥാപാത്രവും ശ്രദ്ധേയമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP