Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് വിവാഹിതയായി; വരൻ നിലമ്പൂർ സ്വദേശി വിൽസൺ ജോൺ; വിവാഹ ചടങ്ങിൽ സംബന്ധിച്ച് പാർവതിയും വിജയ് ബാബുവും അടക്കമുള്ള താരങ്ങളും: വീഡിയോയും ചിത്രങ്ങളും കാണാം

നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് വിവാഹിതയായി; വരൻ നിലമ്പൂർ സ്വദേശി വിൽസൺ ജോൺ; വിവാഹ ചടങ്ങിൽ സംബന്ധിച്ച് പാർവതിയും വിജയ് ബാബുവും അടക്കമുള്ള താരങ്ങളും: വീഡിയോയും ചിത്രങ്ങളും കാണാം

നിലമ്പൂർ: മലയാള സിനിമയിലെ നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസ് വിവാഹിതയായി. നിലമ്പൂർ എടക്കര സ്വദേശി തയ്യിൽ വിൽസൺ ജോൺ തോമസിനെയാണ് സാന്ദ്ര വിവാഹം ചെയ്തത്. നിലമ്പൂർ എടക്കര മുണ്ട ഇമ്മാനുവേൽ മാർത്തോമ പള്ളിയിലായിരുന്നു വിവാഹം. വിവാഹ ചടങ്ങൽ നടി പാർവതി മേനോൻ, വിജയ് ബാബു, സ്വാതി അടക്കമുള്ള സിനിമാരംഗത്തെ പ്രമുഖർ പങ്കെടുത്തു. വ്യവസായിയും എറണാകുളത്ത് ഈവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമയുമാണ് വിൽസൺ. കൊച്ചിയിൽ വച്ച് വിപുലമായ വിവാഹ സൽക്കാരവും സംഘടിപ്പിച്ചിട്ടുണ്ട്.

ബാലതാരമായി സിനിമയിലെത്തിയ സാന്ദ്ര പിന്നീട് സഹനായിക വേഷങ്ങളിൽ തിളങ്ങുകയായിരുന്നു. 1991ൽ നെറ്റിപ്പട്ടം, മിമിക്‌സ് പരേഡ്, ചെപ്പുകിലുക്കണ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി സിനിമയിലെത്തിയ സാന്ദ്ര ഓ ഫാബി, കാഞ്ഞിരപ്പള്ളി കറിയാച്ചൻ, ഫ്രൈഡേ, കിളിപോയി, ആമേൻ, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഫ്രൈഡേ, സക്കറിയയുടെ ഗർഭിണികൾ, ഫിലിപ്‌സ് ആൻഡ് ദ് മങ്കിപെൻ, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു.

സിനിമാ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ സഹ-സ്ഥാപകയാണ് സാന്ദ്ര. വിജയ് ബാബുവാണ് ഫ്രൈഡ് ഫിലിം ഹൗസിലെ നിർമ്മാണ പങ്കാളി. നിർമ്മാതാവെന്ന വിധത്തിലും നല്ല സിനിമകൾ നിർമ്മിക്കാൻ മുന്നിൽ നിന്ന സാന്ദ്ര അഭിനയ രംഗത്തും മികച്ചു നിന്നിരുന്നു. ആമേലെ ധൈര്യശാലിയ ക്രിസ്ത്യൻ കൊച്ചമ്മയുടെ വേഷം സാന്ദ്ര മനോഹരമായി തന്നെ അവതരിപ്പിച്ചു. ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിലെ മൃഗസ്‌നേഹി കൊച്ചയമ്മയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹം കഴിഞ്ഞെങ്കിലും സിനിമാ അഭിനയ രംഗത്തും നിർമ്മാണ രംഗത്തും തുടരാനാണ് സാന്ദ്രയുടെ തീരുമാനം.

സാന്ദ്രാ തോമസിന്റെ വിവാഹ വീഡിയോയും ചിത്രങ്ങളും ചുവടേ:

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP