Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓഫ് ഷോർഡർ ടോപ്പ് ധരിച്ച് നെഞ്ചിൽ പതിച്ച റോസാപ്പുവിന്റെ ടാറ്റു ആരാധകരെ കാട്ടി സാനിയ ഇയ്യപ്പൻ; നീലക്കളറിലുള്ള പൂവ് പ്രതിനിധികരിക്കുന്നത് അനന്തമായ ആഗ്രഹത്തിന്റെയും സ്‌നേഹത്തിന്റെയും പ്രയത്‌നത്തിന്റെയും പ്രതീകമെന്ന് നടി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഓഫ് ഷോർഡർ ടോപ്പ് ധരിച്ച് നെഞ്ചിൽ പതിച്ച റോസാപ്പുവിന്റെ ടാറ്റു ആരാധകരെ കാട്ടി സാനിയ ഇയ്യപ്പൻ; നീലക്കളറിലുള്ള പൂവ് പ്രതിനിധികരിക്കുന്നത് അനന്തമായ ആഗ്രഹത്തിന്റെയും സ്‌നേഹത്തിന്റെയും പ്രയത്‌നത്തിന്റെയും പ്രതീകമെന്ന് നടി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2018ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് സാനിയ ഇയ്യപ്പൻ. ക്വീനിൽ എത്തുന്നതിന് മുൻപ് ബാലതാരമായി സാനിയ മലയാളത്തിൽ സജീവമായിരുന്നു. ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. ഏറ്റവും ഒടുവിലായി മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ ലൂസിഫറിൽ ശ്രദ്ധേയമായ വേഷം സാനിയ ചെയ്തിരുന്നു.

ഇപ്പോൾ സാനിയ ശ്രദ്ധേയയാകുന്നത് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച ഒരു ചിത്രത്തിലൂടെയാണ്. നെഞ്ചിൽ നീല നിറത്തിലുള്ള റോസാപ്പൂവിന്റെ ചിത്രം ടാറ്റൂ ചെയ്താണ് സാനിയ എത്തിയിരിക്കുന്നത്. നെഞ്ചിൽ നീല നിറത്തിലുള്ള റോസാപ്പൂവിന്റെ ചിത്രമാണ് താരം ടാറ്റൂ ചെയ്തിരിക്കുന്നത്. ടാറ്റൂ ചെയ്ത സാനിയയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.

കറുത്ത ഓഫ് ഷോൾഡർ ടോപ്പിൽ ടാറ്റൂ കാണുന്ന രീതിയിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. അനന്തമായ ആഗ്രഹത്തിന്റെയും സ്‌നേഹത്തിന്റെയും പ്രയത്‌നത്തിന്റെയും പ്രതീകമാണിത്. വസ്തുക്കളുടെ സൗന്ദര്യത്തെയും പ്രതീക്ഷയെയുമാണ് ഈ നീലപ്പൂവ് പ്രതിനിധീകരിക്കുന്നത്.ചിത്രം പങ്കുവച്ച് സാനിയ കുറിച്ചു. സാനിയ മുൻപ് കയ്യിലും പച്ച കുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP