Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നകുൽ എന്റെ ഫ്രണ്ട് മാത്രമാണ്; ഇല്ലാക്കഥകൾ പ്രചരിപ്പിക്കരുത്; പ്രചരിക്കുന്നത് തന്റെ വാചകങ്ങളെ വളച്ചൊടിച്ചത്; പ്രണയവാർത്തകൾ നിഷേധിച്ച് സാനിയ അയ്യപ്പൻ

നകുൽ എന്റെ ഫ്രണ്ട് മാത്രമാണ്; ഇല്ലാക്കഥകൾ പ്രചരിപ്പിക്കരുത്; പ്രചരിക്കുന്നത് തന്റെ വാചകങ്ങളെ വളച്ചൊടിച്ചത്; പ്രണയവാർത്തകൾ നിഷേധിച്ച് സാനിയ  അയ്യപ്പൻ

യുവനായിക സാനിയ അയപ്പന്റെ പ്രണയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന നായിക സാനിയ ഒരു സ്വകാര്യ എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ഡാൻസ് റിയാലിറ്റി ഷോയിൽ കൂടെയുണ്ടായിരുന്ന സുഹൃത്തായ നകുൽ തമ്ബിയുമായി പ്രണയത്തിലാണെന്നു പറഞ്ഞതായി വാർത്ത വന്നിരുന്നു. എന്നാൽ ഇപ്പോൾ പ്രണയ വാർത്ത നിഷേധിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് സാനിയ.

ഇരുവരുടെയും ചിത്രങ്ങൾ സഹിതം വാർത്ത വൈറലാകുകയായിരുന്നു. ഫേസ്‌ബുക്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഇതു ചർച്ചയായി. തന്റെ പ്രണയത്തെക്കുറിച്ച് സാനിയ തന്നെ വെളിപ്പെടുത്തിയെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്.

എന്നാൽ തങ്ങൾ പ്രണയത്തിലല്ലന്നും ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ തന്റെ വാചകങ്ങളെ ആരോ വളച്ചൊടിച്ചതാണെന്നും വനിതയ്ക്ക് നല്കിയ അഭിമുഖത്തിൽ സാനിയ വ്യക്തമാക്കി. ഇതിനോടകം എത്ര പേരെന്നെ വിളിച്ചെന്നറിയുമോ. പ്രത്യേകിച്ചൊന്നും പറയാനില്ല. ഞാനൊരു എഫ്.എമ്മിൽ ഇതിനെക്കുറിച്ച് പറഞ്ഞത് പ്രണയമാണെന്നോ റിലേഷനാണെന്നോ ഒന്നുമല്ല. നകുൽ എന്റെ ഒരു ഫ്രണ്ട് മാത്രമാണ്. എപ്പോഴും കൂടെയുള്ള ഒരു വെൽവിഷർ. എന്റെ ബാഡ് ടൈമിലും ഗുഡ് ടൈമിലും സപ്പോർട്ട് ചെയ്യുന്ന ആളാണ്. അതെക്കുറിച്ച് പറഞ്ഞതിനാണ് ഇത്രയധികം കോലാഹലങ്ങൾ''. - സാനിയ പറഞ്ഞു.

ഇതോടൊപ്പം തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് സാനിയ വെളിപ്പെടുത്തിയതായും വാർത്തകളുണ്ട്. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് തനിക്ക് ആദ്യമായി പ്രണയം തോന്നുന്നതെന്നും കക്ഷി ഇപ്പോൾ രജീഷ വിജയനൊപ്പം 'ജൂൺ' എന്ന സിനിമയിൽ അഭിനയിക്കുന്നുണ്ടെന്നും സാനിയ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ശ്രദ്ധേയയാകുന്നത്. അതേ ഷോയിലെ സാന്നിധ്യമായിരുന്നു നകുൽ തമ്പി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP