Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഞ്ജയ് ദത്തിന് വീണ്ടും 14 ദിവസത്തെ പരോളിന് ആവശ്യം; ഇടയ്ക്കിടെ പരോൾ അനുവദിക്കുന്നത് ചോദ്യം ചെയ്ത് അധികൃതർ

സഞ്ജയ് ദത്തിന് വീണ്ടും 14 ദിവസത്തെ പരോളിന് ആവശ്യം; ഇടയ്ക്കിടെ പരോൾ അനുവദിക്കുന്നത് ചോദ്യം ചെയ്ത് അധികൃതർ

1993ലെ മുംബയ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് മൂന്നര വർഷം തടവു ശിക്ഷ അനുഭവിക്കുന്ന ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് ഇടയ്ക്കിടെ അനുവദിക്കുന്ന പരോൾ വിവാദമാകുന്നു. അടുത്തിടെ 14 ദിവസത്തെ പരോളിന് അപേക്ഷിച്ചതാണ് വീണ്ടും വിവാദമായിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സഞ്ജയ് ദത്ത് അപേക്ഷ നൽകിയത്.

2013 മാർച്ചിൽ കോടതി വിധി വന്നതിന് ശേഷം നിരവധി തവണ ദത്ത് പരോളിൽ പുറത്തിറങ്ങിയിരുന്നു.കഴിഞ്ഞവർഷം ഡിസംബറിൽ ഭാര്യ മാന്യതയ്ക്ക് അസുഖമായതിനെ തുടർന്ന് കുട്ടികളെ നോക്കാനായി ദത്തിന് ഒരു മാസത്തെ അവധി നൽകിയിരുന്നു. മാന്യതയുടെ അസുഖം ഭേദമാകാത്തതിനെ തുടർന്ന് ഈ അവധി നീട്ടിനൽകുകയും ചെയ്തിരുന്നു.കഴിഞ്ഞവർഷം ഒക്ടോബറിൽ ആരോഗ്യപരമായ ബുദ്ധിമുട്ടുകളുള്ളതിനാൽ ദത്തിന് 30 ദിവസത്തെ അവധിയും നൽകിയിരുന്നു.

ഇങ്ങനെ നിരന്തരമുള്ള താരത്തിന്റെ പരോൾ ആവശ്യം  ചോദ്യം ചെയ്ത് അധികൃതരും രംഗത്തെത്തിയിട്ടുണ്ട്.42 മാസത്തെ തടവുശിക്ഷ കൂടിയാണ് സഞ്ജയ് ദത്തിന് ഇനി ശേഷിക്കുന്നത്.1993 മുംബൈ സ്‌ഫോടനക്കേസിൽ കുറ്റക്കാരനെന്ന് സുപ്രീം കോടതി വിധിച്ചതിനെ  തുടർന്നാണ് സഞ്ജയ് ദത്ത് ജയിലിലായത്. അനധികൃതമായി ആയുധങ്ങൾ കൈവശം വച്ചുവെന്ന ആരോപണമാണ് സഞ്ജയ് ദത്തിെനതിരെയുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP