Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സനൂഷയെ സോഷ്യൽ മീഡയിയിൽ 'കൊന്നവർക്ക്' പണി കിട്ടും; വ്യാജ കാറപകട വാർത്തയിൽ സൈബർ സെൽ അന്വേഷണം തുടങ്ങി; പ്രചരിപ്പിച്ചവരെല്ലാം കടുങ്ങുമെന്ന് സൂചന

സനൂഷയെ സോഷ്യൽ മീഡയിയിൽ 'കൊന്നവർക്ക്' പണി കിട്ടും; വ്യാജ കാറപകട വാർത്തയിൽ സൈബർ സെൽ അന്വേഷണം തുടങ്ങി; പ്രചരിപ്പിച്ചവരെല്ലാം കടുങ്ങുമെന്ന് സൂചന

കണ്ണൂർ: സനുഷ കാർ അപകടത്തിൽ സനുഷ കൊല്ലപ്പെട്ടു എന്ന വാർത്തകൾ നിമിഷ നേരം കൊണ്ട് ഫേസ്‌ബുക്കിലും വാട്സ്ആപ്പിലും ചിത്രം സഹിതം വൈറലായിരുന്നു. മൂകാംബിക ക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം ദർശനം നടത്തി മടങ്ങവെ കാർ അപകടം ഉണ്ടായി എന്നും സനുഷ കൊല്ലപ്പെട്ടു എന്നുമുള്ള തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. സനുഷയുടെ ചിത്രത്തിനൊപ്പം തകർന്നൊരു കാറിന്റെ ചിത്രവും വച്ച് വാർത്ത വാട്സാപ്പിലും ഫേസ്‌ബുക്കിലും വൈറലായി.

ഈ വിഷയത്തിൽ കണ്ണൂർ സൈബർ സെല്ലിൽ നടി പരാതി നൽകി. ചില വാട്സ്ആപ്പ് ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പിന്നിൽ കളിച്ചവരെല്ലാം കുടുങ്ങും എന്ന് സനുഷ പറയുന്നു. ഇതാദ്യമല്ല സനുഷയ്ക്കെതിരെ സോഷ്യൽ മീഡിയ ആക്രമം നടക്കുന്നത്. നേരത്തെ ഉണ്ണി മുകുന്ദനും സനുഷയും വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

'ഒരു മുറൈ വന്ത് പാർത്തായ' എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് ഇത്തരത്തിൽ ഒരു ഗോസിപ്പ് പ്രചരിച്ചത്.പഠനത്തിരക്കുകൾ കാരണം സിനിമയിൽ നിന്നും താത്കാലികമായി വിട്ടുനിൽക്കുകയാണ് സനുഷ. ഞായറാഴ്ച മുതൽ വാട്സാപ്പിലും ഫേസ്‌ബുക്കിലും അപകടമുണ്ടായ വാഹനത്തിന്റെ ചിത്രം സഹിതമാണ് വ്യാജ വാർത്ത പ്രചരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സനുഷ മരിച്ചെന്നായിരുന്നു വാർത്ത. തുടർന്ന് സനുഷയെ നിരവധി ആളുകളാണ് ഫോണിലും, മറ്റു മാർഗ്ഗങ്ങളിലും ബന്ധപ്പെട്ടത്. ഇതേ തുടർന്ന് നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണെന്ന് സനുഷ വാർത്താ ചാനലിനോടു പറഞ്ഞു.

മുമ്പ് നിരവധി തവണ സിനിമ താരങ്ങൾക്കെതിരെ ഇത്തരം വാർത്തകൾ പ്രചരിച്ചിട്ടുണ്ട്. ജഗതി ശ്രീകുമാറിനെയും, മാമുക്കോയയെയും കൊന്ന സോഷ്യൽ മീഡിയക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. അന്ന് മോഹൻലാലും, മമ്മൂട്ടിയും ഉൾപ്പടെയുള്ള താരങ്ങൾ സോഷ്യൽ മീഡിയയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP