Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സനൂഷയും കന്നഡയിലേക്ക് ചേക്കേറുന്നു; അരങ്ങേറ്റം ശിവരാജ്കുമാറിന്റെ നായികയായി

സനൂഷയും കന്നഡയിലേക്ക് ചേക്കേറുന്നു; അരങ്ങേറ്റം ശിവരാജ്കുമാറിന്റെ നായികയായി

ബാലതരാമായി വന്ന് മലയാളത്തിലും തമിഴിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ സനുഷ കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. നരേന്ദ്ര ബാബു സംവിധാനം ചെയ്യുന്ന കബീര എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ് സനുഷ കന്നഡ സിനിമയിൽ ചുവട് വയ്ക്കുന്നത്. പ്രമുഖ കന്നഡ നടൻ ശിവരാജ്കുമാറാണ് ഈ സിനിമയിൽ നായകനാവുന്നത്.

എഴുത്തുകാരൻ ഭീഷം സാഹ്നിയുടെ വിഖ്യാത നോവൽ കബിരാ ഖാഡ ബസാർ മേ യുടെ സിനിമാ ആവിഷ്‌ക്കാരം സംവിധാനം ചെയ്യുന്നത് നരേന്ദ്രബാബുവാണ്. സിനിമയിൽ നായികയായിട്ടാണ് സനൂഷ എത്തുന്നത്. 15 ാം നൂറ്റാണ്ടിലെ കഥ പറയുന്ന ചിത്രത്തിൽ ശിവരാജ്കുമാർ ടൈറ്റിൽ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.

ഡൽഹി സുൽത്താനായിരുന്ന സിക്കന്ദർ ലോധിയുടെ വേഷത്തിൽ തമിഴ് നടൻ ശരത് കുമാർ എത്തും. കബീരയുടെ ഗുരുവായിരുന്ന രാമാനന്ദയുടെ വേഷം അഭിനയിക്കുന്നതിന് ബോളിവുഡിലെ ഒരു പ്രമുഖ നടനെയാണ് സംവിധായകർ തേടുന്നത്.രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി എന്ന സിനിമയിലാണ് സനുഷ മലയാളത്തിൽ ഒടുവിൽ അഭിനയിച്ചത്. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന നിർണായകം എന്ന സിനിമയിലാണ് സനുഷ ഇപ്പോൾ അഭിനയിച്ചു വരുന്നത്.

കബീരയുടെ ചിത്രീകരണതിരക്കുകളിലാണ് ഇപ്പോൾ സനുഷ. കന്നഡ ചലച്ചിത്രമേഖലയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ പുറത്ത് വിടാൻ ഇപ്പോൾ സാധിക്കില്ലെന്നും സനുഷ പ്രതികരിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP