Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിനിമയിൽ നിന്ന് വിട്ടു നിന്നത് ശ്രീനാഥിന് ഇഷ്ടമില്ലാത്തതിനാൽ; ചോദിക്കുന്നവരോടെല്ലാം ശാന്തിക്ക് താത്പര്യമില്ലെന്നും ശ്രീനഥിന്റെ മറുപടി; 19 വർഷത്തിനു ശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന ശാന്തി കൃഷ്ണ വെളിപ്പെടുത്തുന്നു

സിനിമയിൽ നിന്ന് വിട്ടു നിന്നത് ശ്രീനാഥിന് ഇഷ്ടമില്ലാത്തതിനാൽ; ചോദിക്കുന്നവരോടെല്ലാം ശാന്തിക്ക് താത്പര്യമില്ലെന്നും ശ്രീനഥിന്റെ മറുപടി; 19 വർഷത്തിനു ശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന ശാന്തി കൃഷ്ണ വെളിപ്പെടുത്തുന്നു

രു കാലത്ത് മലയാളത്തിന്റെ പ്രിയ നായികയായിരുന്നു ശാന്തി കൃഷ്ണ. മോഹൻ ലാലിനും മമ്മൂട്ടിക്കും ഒപ്പം തിളങ്ങിയ നടി. നടൻ ശ്രീനാഥുമായുള്ള വിവാഹത്തെ തുടർന്നാണ് ശാന്തികൃഷ്ണ സിനിമയിൽ നിന്നും അപ്രത്യക്ഷമായത്. 19 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ശാന്തി കൃഷ്ണ. നിവിൻ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ശാന്തി രണ്ടാം വരവിന് ഒരുങ്ങുകയാണ്.

ഇത്രയും നാൾ സിനിമയിൽ നിന്ന് വിട്ടു നിന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് ശാന്തികൃഷ്ണ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശാന്തി മനസ്സു തുറന്നത്.

താൻ വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ കാരണം ശ്രീനാഥ് ആയിരുന്നെന്നാണ് ശാന്തി കൃഷ്ണയുടെ വെളിപ്പെടുത്തൽ. ശാന്തി കൃഷ്ണ സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടമില്ലായിരുന്ന ശ്രീനാഥ് വിവാഹ ശേഷം അവസരങ്ങൾ വന്നപ്പോൾ നീ എന്തിനാണ് അഭിനയിക്കാൻ പോകുന്നതെന്ന് ചോദിക്കുമായിരുന്നു. ഇതോടെ പതിയെ സിനിമയിൽ നിന്നും ഒഴിഞ്ഞു മാറി. അദ്ദേഹത്തിനൊപ്പം ഒരു ഗ്രാമത്തിലേയ്ക്ക് മാറി. ഇതോടെ സിനിമയിൽ നിന്ന് ആർക്കും ബന്ധപ്പെടാൻ പോലും കഴിഞ്ഞില്ല. താനും പതിയെ സിനിമ മറന്നു. ഇതിനിടെ ശാന്തി സിനിമയിലേയ്ക്കില്ലേയെന്ന് ചോദിച്ചവരോട് അവൾക്ക് താൽപ്പര്യമില്ലെന്ന് ശ്രീനാഥ് പറഞ്ഞുവെന്നും ശാന്തി കൃഷ്ണ പറയുന്നു.

ഇതിനിടയിൽ ശ്രീനാഥിനും അവസരങ്ങൾ കുറഞ്ഞു. ഇടയ്ക്ക് നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലൂടെ ശ്രീനാഥ് തിരികെ വരാൻ നോക്കിയെങ്കിലും അവസരങ്ങൾ കുറവായിരുന്നു. ഇത് അദ്ദേഹത്തെ വല്ലാതെ ബാധിച്ചിരുന്നു. പിന്നെ ഈഗോ പ്രശ്നങ്ങളും വന്നുവെന്ന് ശാന്തി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP