Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യം കരുതിയത് ജയറാമിന്റെ നായികയാവും എന്ന്; കഥ പറഞ്ഞ് തുടങ്ങിയിട്ടും റോളിനെ പറ്റി പറഞ്ഞില്ല; പിന്നീടാണ് ചേച്ചിയുടെ റോളാണെന്ന് അറിഞ്ഞത്; ഒരിക്കൽ ഹീറോയായി അഭിനയിച്ചിട്ടുള്ള ആളിന്റെ ചേച്ചിയായി അഭിനയിക്കാൻ മടിച്ചു; പിന്നീട് ജയറാമിന്റെ ഫോൺ കോളിൽ തീരുമാനം മാറ്റി; ലോനപ്പന്റെ മാമോദീസയിലെ വിശേഷങ്ങളുമായി ശാന്തികൃഷ്ണ

ആദ്യം കരുതിയത് ജയറാമിന്റെ നായികയാവും എന്ന്; കഥ പറഞ്ഞ് തുടങ്ങിയിട്ടും റോളിനെ പറ്റി പറഞ്ഞില്ല; പിന്നീടാണ്  ചേച്ചിയുടെ റോളാണെന്ന് അറിഞ്ഞത്; ഒരിക്കൽ ഹീറോയായി അഭിനയിച്ചിട്ടുള്ള ആളിന്റെ ചേച്ചിയായി അഭിനയിക്കാൻ മടിച്ചു; പിന്നീട് ജയറാമിന്റെ ഫോൺ കോളിൽ തീരുമാനം മാറ്റി; ലോനപ്പന്റെ മാമോദീസയിലെ വിശേഷങ്ങളുമായി ശാന്തികൃഷ്ണ

യറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'ലോനപ്പന്റെ മാമോദീസ' ഇന്ന് തിയേറ്ററിൽ എത്തുകയാണ്.രമേശ് പിഷാരടി ഒരുക്കിയ പഞ്ചവർണ്ണ തത്ത എന്ന ചിത്രത്തിന് ശേഷം ജയറാം മറ്റൊരു കുടുംബചിത്രവുമായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രേഷ്മ ്അന്ന രാജൻ എന്ന മലയാളികളുടെ പ്രിയങ്കരിയായ ലിച്ചിയാണ് ജയറാമിന്റെ നായികയായി വരുന്നത്, ശാന്തികൃഷ്ണയും പ്രധാന വേഷത്തിലെത്തു്ന്നുണ്ട്. രണ്ടാം വരവിൽ മികച്ച വേഷങ്ങൾ ചെയ്യുന്ന നടി ജയറാമിന്റെ ചേച്ചിയുടെ വേഷമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. എന്നാൽ ഈ വേഷം ചെയ്യാൻ ആദ്യം വിസമ്മതിച്ച കാര്യം പങ്ക് വക്കുകയാണ് നടി.

ലോനപ്പന്റെ മാമോദിസയിൽ ജയറാമിന്റെ മൂത്ത ചേച്ചിയാണ് ശാന്തി എത്തുന്നത്. ഒരിക്കൽ തന്റെ ഹീറോയായി വരെ അഭിനയിച്ചിട്ടുള്ള, സമ പ്രായക്കാരനായ ജയറാമിന്റെ ചേച്ചിയായി അഭിനയിക്കുന്നത് തനിക്ക് ബുദ്ധിമുട്ടായിരുന്നുവെന്ന് അവർ പറയുന്നു.

ജയറാമിന്റെ നായികയാവുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ ചിത്രത്തിന്റെ കഥ പറഞ്ഞ് തുടങ്ങിയിട്ടും എന്റെ റോളിനെ പറ്റി ഒന്നും പറഞ്ഞില്ല. പക്ഷെ ഒരു വല്യേച്ചിയെ കുറിച്ച് പറയുന്നുണ്ടായിരുന്നു. പിന്നീടാണ് അറിഞ്ഞത് അത് എനിക്കുള്ള റോളാണെന്ന്. അതെനിക്ക് അംഗീകരിക്കാനായില്ല. എന്തിന് ഞാൻ ജയറാമിന്റെ ചേച്ചിയായി അഭിനയിക്കണം ശാന്തി കൃഷ്ണ പറയുന്നു. അതുകൊണ്ടു തന്നെ ചിത്രം കമ്മിറ്റ് ചെയ്യാൻ ശാന്തി കൃഷ്ണ മടിച്ചു. എന്നാൽ ജയറാമിന്റെ ഒരു ഫോൺ കോളിൽ തീരുമാനം മാറ്റുകയായിരുന്നു.

അദ്ദേഹം വിളിച്ചു, ജയറാമിന്റെ വല്യേച്ചി എവിടെ ? എന്നു ചോദിച്ചു. ജയറാം എന്നെ പറഞ്ഞ് ബോധ്യപ്പെടുത്തി. മനോഹരമായൊരു കഥാപാത്രമായിരിക്കുമെന്ന് പറഞ്ഞു. ലോനപ്പനും അയാളുടെ സഹോദരിമാരുമായുള്ള ബന്ധവുമാണ് ചിത്രം പറയുന്നത്. ഞാൻ വീണ്ടും ചിന്തിച്ചു. ഒടുവിൽ സമ്മതിക്കുകയായിരുന്നു അവർ കൂട്ടിച്ചേർത്തു.

തന്റെ സമകാലികരായ നടന്മാരെല്ലാം ക്യാരക്ടർ റോളുകളിലേക്ക് മാറിയെന്നും താനത് മനസിലാക്കുന്നുവെന്നും ശാന്തി കൃഷ്ണ പറഞ്ഞു. അതുകൊണ്ടു തന്നെ കേന്ദ്ര കഥാപാത്രം തന്നെ ചെയ്യണമെന്ന നിർബന്ധം തനിക്കില്ല. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള പോലുള്ള ചിത്രങ്ങളും ഷീല ചാക്കോയേ പോലുള്ള കഥാപാത്രങ്ങളും എപ്പോഴുമുണ്ടാകില്ലെന്നും അവർ പറഞ്ഞു.

എന്നാൽ വെറും അമ്മ വേഷങ്ങളിൽ ഒതുങ്ങാൻ തനിക്ക് താൽപര്യമില്ലെന്നും അവർ വ്യക്തമാക്കുന്നു. തന്റെ കഥാപാത്രത്തിന് തിരക്കഥയിൽ പ്രധാന്യം വേണമെന്നും നടി എന്ന നിലയിൽ തനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതുമായിരിക്കണമെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP