Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശരണ്യ ശശിയുടെ ശസ്ത്രക്രിയ വിജയകരം; 'വലിയൊരു ട്യൂമറാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്, ജീവിതത്തിൽ ഒരു അത്ഭുതം തന്നെയാണ്'; പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി പറഞ്ഞ് സീരിയൽ താരം

ശരണ്യ ശശിയുടെ ശസ്ത്രക്രിയ വിജയകരം; 'വലിയൊരു ട്യൂമറാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്, ജീവിതത്തിൽ ഒരു അത്ഭുതം തന്നെയാണ്'; പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി പറഞ്ഞ് സീരിയൽ താരം

നിക്ക് വീണ്ടും ബ്രെയിൻ ട്യൂമർ പിടിപെട്ടു. നാളെ ഞാൻ ശസ്ത്രക്രിയയ്ക്കു വിധേയയാകാൻ പോവുകയാംണ്, എല്ലാവരുടെയും പ്രാർത്ഥന ആവശ്യമാണെന്നും രണ്ടാഴ് മുമ്പേയാണ് സിനിമ-സീരിയൽ നടി ശരണ്യ ശശി ഫെയ്‌സ് ബുക്ക് പോസ്റ്റ് വഴി അറിയിച്ചത്. ചെറിയൊരു വിഷമത്തോടെയാണ് താരത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പ്രേക്ഷകർ സ്വീകരിച്ചത്. മൂന്നാം തവണയാരുന്നു ശരണ്യയക്ക് ട്യൂമർ പിടിപെടുന്നത്. അതുകൊണ്ട് തന്നെ വീണ്ടും ബ്രെയിൻ ട്യൂമർ ബാധിച്ചുവെന്ന വാർത്ത അവരുടെ ആരാധകരിലും നിരാശ പടർത്തിയിരുന്നു.

നടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് ചുവടേ ആശംസകളുമായി നിരവധി കമന്റുകൾ പ്രത്യേക്ഷപ്പെട്ടിരുന്നു. എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന ആശംസകൾ നേർന്നു കൊണ്ട് പലരും രംഗത്ത് എത്തിയിരുന്നു.

കഴിഞ്ഞ ദിവസം നടിയുടെ (ഓഗസ്റ്റ് 14) രണ്ടാമത്തെ പോസ്റ്റ് ഫെയ്‌സ് ബുക്കിൽ പ്രത്യക്ഷപ്പെട്ടു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും എല്ലാവരുടെയും പ്രാർത്ഥയ്ക്കും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും ശരണ്യ അറിയിച്ചു. വലിയൊരു ട്യൂമറാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ജീവിതത്തിൽ ഒരു അത്ഭുതം തന്നെയാണ് സംഭവിച്ചത്. ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയെന്നും ശരണ്യ പറഞ്ഞു.

ഓപ്പറേഷൻ വിജയകരമായി പൂർത്തീകരിച്ചതിന്റെ സന്തോഷം ശരണ്യയയുടെ മുഖത്ത് ഉണ്ടായിരുന്നു. നിറഞ്ഞ പുഞ്ഞിരിയോടുകൂടിയുള്ള ഫോട്ടോയാണ് താരം ആരാധകർക്കായി പങ്കു വച്ചത്.

കണ്ണൂർക്കാരിയായ ശരണ്യ, 2006 ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന 'സൂര്യോദയം' എന്ന സീരിയലിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. തുടർന്ന് മന്ത്രകോടി, രഹസ്യം, അവകാശികൾ, കൂട്ടുകാരി, ഹരിചന്ദനം തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി.

ട്യൂമറിനുള്ള മൂന്നാമത്തെ ശസ്ത്രക്രിയായിരുന്നു ഇത്. സീരിയലുകളിൽ സജീവമായിരുന്ന സമയത്താണ് നടിക്ക് ട്യൂമറിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. പിന്നീട് നാട്ടിലെത്തി ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തിയപ്പോഴാണ ട്യൂമറാണെന്ന് അറിയുന്നത്. രണ്ടാമത്തെ സർജറിയിൽ നല്ല പേടി തോന്നിയിരുന്നതായി നടി പറഞ്ഞിരുന്നു. തനിക്ക് കാൻസർ അല്ലെന്നും ട്യൂമർ ആണെന്നും ശരണ്യ അന്ന് അറിയിച്ചിരുന്നു.

ശരണ്യക്ക് ട്യൂമർ ഭേദമായത് രണ്ട് സർജറികളിലൂടെയായിരുന്നു. ഹൈദരാബാദിൽ 'സ്വാതി' എന്ന തെലുങ്ക് സീരിയൽ ചെയ്യുന്ന വേളയിലാണ് ശരണ്യയ്ക്ക് ആദ്യമായി ട്യൂബറാണെന്ന് ബോധ്യമായത്. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചുള്ള ചികിത്സകൾ പൂർത്തിയാക്കിയത്. 2012ലെ തിരുവോണത്തിനു തലേന്നാണ് ആശുപത്രിയിൽ ആകുന്നത്. സർജറികൾക്ക് ശേഷം ആരോഗ്യം വീണ്ടെടുത്താണ് ശരണ്യ വിവാഹ ജീവിതത്തിലേക്ക് കടന്നത്. ഇതിനിടെയാണ് അവർക്ക് വീണ്ടും ബ്രെയിൻ ട്യൂമർ പിടിപെട്ടത്.

മലയാളത്തിൽ മാത്രമല്ല, തെലുങ്കിലും തമിഴിലും ശരണ്യ സീരിയലുകൾ ചെയ്തിട്ടുണ്ട്. 'ചന്ദനമഴ' എന്ന സീരിയൽ തമിഴിലും 'സ്വാതി'എന്ന സീരിയൽ തെലുങ്കിലും സീരിയലുകൾ അഭിനയിച്ചു. പച്ചൈയ് എങ്കിറ കാത്ത്' എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ച ശരണ്യ മലയാളത്തിൽ ചോട്ടാ മുംബൈ, തലപ്പാവ്, ബോബെ മാർച്ച് 12, ചാക്കോ രണ്ടാമൻ എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP