Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടിയിൽനിന്ന് അമ്മയായപ്പോഴുള്ള ശരണ്യ മോഹന്റെ മാറ്റത്തിൽ ഞെട്ടി ആരാധകർ; കുട്ടിത്തംവിട്ട് തടിച്ചിയായി നടി; ക്യൂട്ട് മുഖമായി വേഗം തിരിച്ചുവരണമെന്നും ആരാധകരുടെ ആവശ്യം

നടിയിൽനിന്ന് അമ്മയായപ്പോഴുള്ള ശരണ്യ മോഹന്റെ മാറ്റത്തിൽ ഞെട്ടി ആരാധകർ; കുട്ടിത്തംവിട്ട് തടിച്ചിയായി നടി; ക്യൂട്ട് മുഖമായി വേഗം തിരിച്ചുവരണമെന്നും ആരാധകരുടെ ആവശ്യം

ലയാള സിനിമയിൽ ഒരു ക്യൂട്ട് മുഖമായിരുന്നു ശരണ്യാ മോഹൻ. വിവാഹ ശേഷം അഭിനയം നിർത്തിയ നടി ഇന്ന് ഒരു കുഞ്ഞിന്റെ അമ്മയാണ്. നടിയിൽ നിന്ന് അമ്മയിലേക്കുള്ള മാറ്റത്തിലെ താരത്തിന്റെ മാറ്റം കണ്ടുള്ള ഞെട്ടലിലാണ് ഇപ്പോൾ ആരാധകർ. പ്രസവത്തോടെ ശരീരഭാരം വർധിച്ച ശരണ്യ വേഗം തന്നെ ക്യൂട്ട് നായികയായി മടങ്ങി വരണമെന്നാണ് ആരാധകരുടെ ആവശ്യം.

2016 ഓഗസ്റ്റ് മാസത്തിലാണ് ശരണ്യയ്ക്കും ഭർത്താവ് അരവിന്ദ് കൃഷ്ണനും കുഞ്ഞ് പിറന്നത്. അനന്തപത്മനാഭൻ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. 2015 സെപ്റ്റംബർ ആറിനാണ് ശരണ്യ മോഹനും ഡോ. അരവിന്ദ് കൃഷ്ണനും തമ്മിലുള്ള വിവാഹം നടന്നത്. വീട്ടുകാർ ആലോലിച്ച് ഉറപ്പിച്ചു നടത്തിയ വിവാഹമായിരുന്നു. ദന്ത ഡോക്ടറാണ് അരവിന്ദ് കൃഷ്ണൻ. വർക്കല ഡെന്റൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ അരവിന്ദ്, കോവളത്തും തിരുവനന്തപുരത്തും ഡന്റൽ ക്ലിനിക്കും നടത്തി വരുന്നു.

ബാലതാരമായിട്ടാണ് ശരണ്യ മോഹൻ സിനിമയിൽ എത്തിയത്. ഹരികൃഷ്ണൻസ്, അനിയത്തിപ്രാവ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. വളർന്ന ശേഷം ശരണ്യ തമിഴിലേക്ക് ചുവട് മാറ്റി. നായിക വേഷങ്ങളും സഹോദരി വേഷങ്ങളും ചെയ്ത് ശ്രദ്ധിക്കപ്പെട്ടു. ഒരുനാൾ ഒരു കനവ് എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിൽ എത്തിയത്. തമിഴ് സിനിമകളിലൂടെയാണ് ശരണ്യ മോഹൻ ശ്രദ്ധിക്കപ്പെട്ടത്. യാരടി നീ മോഹിനി, വേലായുധം എന്നീ ചിത്രങ്ങളിലെ വേഷം നടിക്ക് ഏറെ പ്രശംസകൾ നേടികൊടുത്തു.

മലയാളത്തിൽ വളരെ കുറച്ച് സിനിമകൾ മാത്രമേ ശരണ്യ മോഹൻ ചെയ്തിട്ടിള്ളൂ. കെമിസ്ട്രി, പൊന്നുകൊണ്ടൊരു ആൾരൂപം, നാടകമേ ഉലകം, ഇന്നാണ് ആ കല്യാണം, പേരിനൊരു മകൻ എന്നീ ചിത്രങ്ങൾ മാത്രം. അഭിനയത്തിന് പുറമെ ശരണ്യ മോഹൻ ഒരു നർത്തകി കൂടെയാണ്. അനുജത്തിയും പ്രൊഫഷണൽ ഡാൻസറാണ്. ശരണ്യയും അനിയത്തിയും നടത്തിവരുന്ന ഒരു നൃത്തവിദ്യാലയവും ഉണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP