Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണിരത്‌നം ചിത്രത്തിൽ അങ്കമാലി ഡയറീസ് ഫെയിം ശരത് അപ്പാനിയും; മലയാളി നടന് ചെക്ക ശിവന്ത വാനത്തിലുള്ളത് പ്രധാന വേഷം; സൂപ്പർ സംവിധായകനൊപ്പം അവസരം കിട്ടിയ ആവേശത്തിൽ ശരത്

മണിരത്‌നം ചിത്രത്തിൽ അങ്കമാലി ഡയറീസ് ഫെയിം ശരത് അപ്പാനിയും; മലയാളി നടന് ചെക്ക ശിവന്ത വാനത്തിലുള്ളത് പ്രധാന വേഷം; സൂപ്പർ സംവിധായകനൊപ്പം അവസരം കിട്ടിയ ആവേശത്തിൽ ശരത്

ചെന്നൈ: മണിരത്‌നം ഒരുക്കുന്ന ചെക്ക ശിവന്ത വാനം എന്ന പുതിയ ചിത്രത്തിൽ അങ്കമാലി ഡയറീസിലൂടെ കൈയടി നേടിയ ശരത് അപ്പാനിയും അഭിനയിക്കുന്നു. ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നതായും പിന്നീട് പിന്മാറിയതായും വാർത്തകളെത്തി. പിന്നീട് അരുൺ വിജയ് അഭിനയിക്കുന്നുവെന്ന് സ്ഥിരീകരിച്ചു.

ഇതിന് പിന്നാലെയാണ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ ശരത് അപ്പാനി അവതരിപ്പിക്കുന്നുവെന്ന് വ്യക്തമാകുന്നത്. സണ്ടക്കോഴി 2 എന്ന സിനിമയിൽ ശരത് അപ്പാനി അഭിനയിച്ചിരുന്നു. ശരത്തിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ചെക്ക ശിവന്ത വാനം. അരവിന്ദ് സാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, ഐശ്വര്യ രാജേഷ് , അരുൺ വിജയ് , അതിഥി റാവു, പ്രകാശ് രാജ് എന്നിങ്ങനെ വൻതാരനിരയാണ് മണി രത്‌നം ചിത്രത്തിലുള്ളത്. മാർച്ചിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും

ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുൺ വിജയ്‌യും അഭിനയിക്കുന്നത്. എ ആർ റഹ്മാനാണ് സംഗീതം. ഛായാഗ്രഹണം സന്തോഷ് ശിവൻ, ചിത്രസംയോജനം ശ്രീകർ പ്രസാദ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP