Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയസൂര്യയുടെ വളർച്ച അതിശയിപ്പിക്കുന്നത്; ചലനങ്ങളും നിശബ്ദമായ നോട്ടങ്ങളും കൊണ്ട് മികച്ച നടന്മാരുടെ നിരയിലെന്ന്‌ നടൻ തെളിയിച്ചുവെന്നും സത്യൻ അന്തിക്കാട്; സത്യേട്ടന്റെ വാക്കുകൾ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നതായി ജയസൂര്യ

ജയസൂര്യയുടെ വളർച്ച അതിശയിപ്പിക്കുന്നത്; ചലനങ്ങളും നിശബ്ദമായ നോട്ടങ്ങളും കൊണ്ട് മികച്ച നടന്മാരുടെ നിരയിലെന്ന്‌ നടൻ തെളിയിച്ചുവെന്നും സത്യൻ അന്തിക്കാട്; സത്യേട്ടന്റെ വാക്കുകൾ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നതായി ജയസൂര്യ

ഫുട്‌ബോൾ ഇതിഹാസം വി.പി സത്യനെ വെള്ളിത്തിരയിലെത്തിച്ചക്യാപ്റ്റൻ എന്ന സിനിമയിലെ അഭിനയത്തിന് ജയസൂര്യയെ അഭിനന്ദിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്.ജയസൂര്യ എന്ന നടന്റെ വളർച്ച അതിശയിപ്പിക്കുന്നതാണെന്നും സിനിമയിലുട നീളം ജയസൂര്യയെയല്ല, വി.പി സത്യൻ എന്ന കളിക്കാരനെ മാത്രമേ നമ്മൾ കാണുന്നുള്ളു വെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് സത്യൻ ജയസൂര്യ അഭിനന്ദിച്ചെത്തിയത്. ഇതോടെ ജയസൂര്യയും മികച്ച സംവിധായകന്റെ വാക്കുകൾ നന്ദി അറിയിക്കുകയും ചെയ്തു.

സത്യൻ അന്തിക്കാടിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അറിവുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്. കഥകൾ നമുക്ക് ചുറ്റും തന്നെയുണ്ടെന്ന്. അത് കാണാനുള്ള കണ്ണുണ്ടായാൽ മാത്രം മതി.ക്യാപ്റ്റനിലൂടെ പ്രജീഷ് സെൻ അത് വീണ്ടും ഓർമ്മിപ്പിക്കുന്നു. നമ്മുടെ പുതിയ സംവിധായകർ പലർക്കുമുള്ള മനോഹരമായ കയ്യടക്കത്തോടെ.വി.പി.സത്യൻ മലയാളിക്ക് അപരിചിതനല്ല. പക്ഷേ ക്യാപ്റ്റൻ എന്ന സിനിമ കാണുമ്പോഴാണ് സത്യൻ ആരായിരുന്നുവെന്ന് നമ്മൾ മനസിലാക്കുന്നത്. ആ ജീവിതത്തിന് നമ്മുടെ മനസിനകത്തേക്ക് പന്ത് തൊടുക്കാൻ ശക്തിയുണ്ടായിരുന്നുവെന്നറിയുന്നതും.

ജയസൂര്യ എന്ന നടന്റെ വളർച്ച അതിശയിപ്പിക്കുന്നതാണ്. സിനിമയിലുടെനീളം ജയസൂര്യയെയല്ല, വി.പി.സത്യൻ എന്ന കളിക്കാരനെയേ നമ്മൾ കാണുന്നുള്ളൂ. ചലനങ്ങളും നിശ്ശബ്ദമായ നോട്ടങ്ങളും കൊണ്ട് താൻ മികച്ച നടന്മാരുടെ നിരയിൽ തന്നെയെന്ന് ജയസൂര്യ തെളിയിക്കുന്നു. അനു സിതാരയുടെ ഒതുക്കമുള്ള അഭിനയവും എടുത്ത് പറയേണ്ടതാണ്.ക്യാപ്റ്റന്റെ ശില്പികൾക്ക് മനസ് നിറഞ്ഞ അഭിനന്ദനങ്ങൾ !

പോസ്റ്റ് എത്തിയതോടെ ജയസൂര്യയും നന്ദി അറിയിച്ചു.സത്യേട്ടാ.... അങ്ങയുടെ ഈ വാക്കുകൾ ഞാൻ സ്നേഹത്തോടെ അഭിമാനത്തോടെ എന്റെ ഹൃദയത്തോട് ചേർത്ത് വെയ്ക്കുന്നു..'- എന്നായിരുന്നു ജയസൂര്യയുടെ മറുപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP