Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓണത്തിന് തിയേറ്റർ പിടിച്ചടക്കാൻ സന്തോഷ് പണ്ഡിറ്റും; ഓണം റീലിസായി എത്തുന്നത് രണ്ട് ചിത്രങ്ങൾ; 'ടിന്റുമോൻ എന്ന കോടീശ്വരനും നീലിമ നല്ലകുട്ടിയാണും റിലീസിന്

ഓണത്തിന് തിയേറ്റർ പിടിച്ചടക്കാൻ സന്തോഷ് പണ്ഡിറ്റും; ഓണം റീലിസായി എത്തുന്നത് രണ്ട് ചിത്രങ്ങൾ; 'ടിന്റുമോൻ എന്ന കോടീശ്വരനും നീലിമ നല്ലകുട്ടിയാണും റിലീസിന്

ണം റീലിസായി തിയേറ്ററുകളിൽ മത്സരിക്കാൻ എത്തുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ സന്തോഷ് പണ്ഡിറ്റിന്റെ രണ്ട് ചിത്രങ്ങളും. സൂപ്പർ സംവിധായകരുടെ ചിത്രങ്ങൾക്കൊപ്പം ടിന്റുമോൻ എന്ന കോടീശ്വരനും, നീലിമ നല്ലകുട്ടിയാണ് v/s ചിരഞ്ജീവി ഐപിഎസുമാണ് റിലീസ് ചെയ്യുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ ഏഴാമത് ചിത്രമാണ് നീലിമ നല്ലകുട്ടിയാണ് എന്നത്. ഈ ചിത്രത്തിൽ ചിരഞ്ജീവിയായും സഹോദരനും വില്ലനുമായ അനിരുദ്ധനായും ഡബിൾറോളിൽ പണ്ഡിറ്റ് അഭിനയിക്കുന്നു. ഈ ചിത്രങ്ങളിലും എട്ടു ഗാനങ്ങൾ, എട്ടു നായികമാർ, എട്ടു സംഘട്ടനം എന്നിവയുണ്ട്.

ശ്രീകൃഷ്ണ ഫിലിംസിന്റെ ബാനറിൽ സന്തോഷ് പണ്ഡിറ്റ് നായകനും സംവിധായകനുമായുള്ള പ്രവർത്തനത്തോടൊപ്പം ക്യാമറ ഒഴിച്ചുള്ള എല്ലാ സാങ്കേതിക ജോലികളും നിർവഹിച്ചുകൊണ്ട് പ്രദർശനത്തിെനത്തിക്കുന്ന ടിന്റുമോൻ എന്ന കോടീശ്വരൻ തികച്ചും സസ്‌പെൻസ് നിറഞ്ഞ ഒരു ത്രില്ലർ സിനിമയാണ്.

ടിന്റുമോൻ എന്ന കോടീശ്വരൻ എന്ന ചിത്രത്തിലെ പണം വരും പോകും, പ്രണയം വരും പോകും... എന്ന പാട്ട് പത്തുലക്ഷംപേർ കണ്ടുകഴിഞ്ഞു എന്നാണ് സംവിധായകനും നായകനുമായ സന്തോഷ് പണ്ഡിറ്റ് പറയുന്നത്. പണ്ഡിറ്റ് രചിച്ച് സംഗീതം നൽകിയ ഗാനങ്ങളിൽ പണ്ഡിറ്റിനോടൊപ്പം ആതിര, നീതു എന്നിവർ ആണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഉമ, ഗോപിക, സഞ്ചുഷ, വർഷിണി, സൗമിനി, പവനിക, ബിന്ദു, റാബിയ എന്നിവരാണ് നായികമാർ.

ആദ്യചിത്രമായ കൃഷ്ണനും രാധയും മുതൽ നീലിമ നല്ലകുട്ടിയാണ് എന്ന സിനിമവരെ അൻപത് നായികമാർക്കൊപ്പം സന്തോഷ് പണ്ഡിറ്റ് അഭിനയിച്ചുകഴിഞ്ഞു. ഏഴ് ചിത്രങ്ങൾ അൻപത് നായികമാർ. ഇതൊരു റെക്കോഡായാണ് പണ്ഡിറ്റ് വിശേഷിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP