Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഴയ നാടക നടിമാരുടെ മുഖം ഇന്നത്തെ സിനിമയ്ക്കു ചേരുന്നതല്ലെന്ന കമന്റ് വരേ കേൾക്കേണ്ടി വന്നു; സിനിമയിൽ ഗ്രൂപ്പ് കളിയുണ്ട്; സംവിധായകനും നിർമ്മാതാവിനും ഇഷ്ടപ്പെട്ടാൽ മുഖത്ത് ഭാവവ്യത്യാസം പോലും വരാത്ത നടിമാർക്ക് നല്ല വേഷങ്ങളിൽ അഭിനയിക്കാം; സിനിമാ ലോകത്തെ അവഗണനയ്‌ക്കെതിരെ സീമാ ജി നായരും രംഗത്ത്

പഴയ നാടക നടിമാരുടെ മുഖം ഇന്നത്തെ സിനിമയ്ക്കു ചേരുന്നതല്ലെന്ന കമന്റ് വരേ കേൾക്കേണ്ടി വന്നു; സിനിമയിൽ ഗ്രൂപ്പ് കളിയുണ്ട്; സംവിധായകനും നിർമ്മാതാവിനും ഇഷ്ടപ്പെട്ടാൽ മുഖത്ത് ഭാവവ്യത്യാസം പോലും വരാത്ത നടിമാർക്ക് നല്ല വേഷങ്ങളിൽ അഭിനയിക്കാം; സിനിമാ ലോകത്തെ അവഗണനയ്‌ക്കെതിരെ സീമാ ജി നായരും രംഗത്ത്

ണ്ട് ദശകത്തിലേറെയായി അഭിനയലോകത്തിൽ സജീവമായ നടിയാണ് സീമാ ജി നായർ. എൺപതുകളുടെ അവസാനനാളുകളിൽ നാടക ലോകത്തിലൂടെയാണ് സീമ അഭിനയ രംഗത്തേക്കെത്തുന്നത്. നാടകനടി ചേർത്തല സുമതിയുടെയും മകളായ സീമയ്ക്ക് അഭിനയം പാരമ്പര്യമായി ലഭിച്ചതാണ്.

എൺപതുകളുടെ അവസാനത്തിൽ അമ്മയുടെ പാതപിന്തുടർന്ന് എത്തിയ സീമ പിന്നീട് ചെറപ്പായി കഥകൾ എന്ന ടെലിസീരിയലിലൂടെയാണ് മിനി സ്‌ക്രീനിലേക്കെത്തുന്നത്. മിനിസ്‌ക്രീനിലൂടെ ബിഗ്‌സ്‌ക്രീനിലേക്കും എത്തി.എന്നാൽ നാടകത്തിലും സീരിയലിലും പെർഫോം ചെയ്യാൻ സാധിക്കുന്ന വേഷങ്ങളാണ് ലഭിച്ച സീമയ്ക്ക് സിനിമയിൽ എന്നും ഒരു പകരക്കാരിയുടെ വേഷമായിരുന്നു. ഇതിന് കാരണം നടി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

ഒരു നടി എന്ന നിലയിൽ തന്നെ അംഗീകരിച്ചത് നാടകമാണെന്നും മലയാള സിനിമയിൽ നിന്ന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലായെന്നും സീമാ ജി.നായർ പറഞ്ഞു. സിനിമയിൽ ഗ്രൂപ്പ് കളിയുണ്ട്. അവർക്ക് ഇഷ്ടമുള്ള താരങ്ങളെ മാത്രമേ അവർ അഭിനയിപ്പിക്കുകയുള്ളൂ സംവിധായകർക്കും, നിർമ്മാതാക്കൾക്കും, എഴുത്തുകാർക്കുമൊക്കെ അവരുടെതായ ഇഷ്ടങ്ങളുള്ള നടിമാരുണ്ട്. അല്ലാതെയുള്ള നടിമാരെ അവർ അവഗണിക്കും. പഴയകാല ഒരു നാടക നടിയുടെ മുഖം 'ഇന്നത്തെ സിനിമയ്ക്ക്‌ചേരുന്നതല്ല' എന്ന കമന്റ് വരെ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് എനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്.അതൊക്കെ ഏറ്റവും വലിയ പാപമാണെന്ന് സീമാ ജി.നായർ പറയുന്നു.മുഖത്ത് ഒരു ഭാവവും വരാത്ത അഭിനയിക്കാൻ അറിയാത്ത നടിമാരെയാണ് അവർക്ക് വേണ്ടതെന്നും സീമാ ജി.നായർ കുറ്റപ്പെടുത്തി .

ജീവിതത്തിൽ ഒരുപാട് കയ്‌പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മറ്റുള്ളവരുടെ വേദനയിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ എനിക്കുള്ളിലെ വേദന മറക്കാൻ കഴിയാറുണ്ടെന്നും സീമാജി നായർ പറഞ്ഞു. തനിക്ക് കഴിയുന്ന രീതിയിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്താറുണ്ടെന്നും കുറേ വർഷങ്ങളായി അതിനായുള്ള ഓട്ടമാണെന്നും സീമാജി നായർ വ്യക്തമാക്കുന്നു. ദിലീപും, കലാഭവൻ മണിയും, നന്ദുവുമൊക്കെ തന്റെ ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നല്ല സഹായങ്ങൾ ചെയ്യുന്നവരാണെന്നന്നും സീമാ ജി.നായർ പറഞ്ഞു . എന്റെ മനസ്സിൽ ഡ്രീം റോൾ ഒന്നുമില്ല മലയാള സിനിമയിൽ നല്ലൊരു വേഷത്തിനായി കാത്തിരിക്കുകയാണ്.അത് ഏതെങ്കിലും സംവിധായകർ തരട്ടെ അതാണ് ഡ്രീം റോൾ എന്നും സീമാജി നായർ കൂട്ടിച്ചേർത്തു.

ഉണ്ണി മുകുന്ദൻ നായകനായ ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രമാണു സീമ ഒടുവിലായി അഭിനയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP