Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞങ്ങളെ അകറ്റാൻ ശ്രമിച്ചതു സീരിയൽ രംഗത്തുള്ളവർ; കള്ളക്കഥകൾ മാദ്ധ്യമങ്ങളിലും സൈബർ ലോകത്തും അന്തമില്ലാതെ പ്രചരിച്ചു: വിവാദങ്ങൾക്കു പിന്നാലെ വിവാഹിതരായ ശാലു മേനോനും സജിക്കും പറയാനുള്ളത്

ഞങ്ങളെ അകറ്റാൻ ശ്രമിച്ചതു സീരിയൽ രംഗത്തുള്ളവർ; കള്ളക്കഥകൾ മാദ്ധ്യമങ്ങളിലും സൈബർ ലോകത്തും അന്തമില്ലാതെ പ്രചരിച്ചു: വിവാദങ്ങൾക്കു പിന്നാലെ വിവാഹിതരായ ശാലു മേനോനും സജിക്കും പറയാനുള്ളത്

തിരുവനന്തപുരം: ഞങ്ങളെ തമ്മിൽ അകറ്റാൻ ശ്രമിച്ചതു സീരിയൽ രംഗത്തു നിന്നുള്ളവരാണെന്നു നടി ശാലു മേനോനും ഭർത്താവും സീരിയൽ താരവുമായ സജി ജി നായരും. സോളാർ വിവാദം കത്തിനിന്ന സമയത്ത് സരിതാനായർക്കും ബിജു രാധാകൃഷ്ണനുമൊപ്പം വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന ശാലു കഴിഞ്ഞ മാസമാണു വിവാഹം കഴിച്ചത്.

ബിജുവിന്റെ കാമുകിയെന്നും ബിനാമിയെന്നുമൊക്കെ മാദ്ധ്യമങ്ങളിലും സോഷ്യൽമീഡിയയിലും കഥകൾ ഇടതടവില്ലാതെ പ്രവഹിച്ചിരുന്നു. ജയിൽ വാസവും ഇതിനിടെ ശാലുവിന് അനുഭവിക്കേണ്ടി വന്നു. വിവാദങ്ങൾ ഒട്ടൊന്നു ശമിച്ചപ്പോഴാണു വിവാഹജീവിതത്തിലേക്കു ശാലു കടന്നത്.

'കൃഷ്ണകൃപാസാഗരം' എന്ന സീരിയലിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ജോഡിയായെത്തുന്നത് ആലിലത്തോണിയിലാണ്. ലൊക്കേഷനിൽ ഭയങ്കര നിശബ്ദനായിരുന്നു സജിച്ചേട്ടനെന്നു ശാലു പറഞ്ഞു. അന്ന് എനിക്ക് പ്രത്യേകിച്ചൊന്നും ചേട്ടനോട് തോന്നിയിരുന്നില്ല. എന്നാൽ ചേട്ടന് എന്നോട് താല്പര്യമുണ്ടായിരുന്നു. അതു ഞാൻ അറിയുന്നത് അടുത്തിടെയാണെന്നും ശാലു പറഞ്ഞു.

ആലിലത്തോണിയുടെ സെറ്റിൽവച്ച് തങ്ങളെക്കുറിച്ച് ഗോസിപ്പുകൾ ഇറങ്ങിയിരുന്നതായി സജി പറയുന്നു. ഞാൻ കൊള്ളില്ലാത്തവനാണ്, പെണ്ണുങ്ങൾക്ക് കൂടെ അഭിനയിക്കാൻ പറ്റാത്തവനാണ്, എന്നിങ്ങനെ വാർത്തകൾ പരന്നു. എന്നെയും ശാലുവിനെയും തമ്മിൽ അകറ്റുകയായിരുന്നു ലക്ഷ്യം. അതോടെ ആ സീരിയൽ ഇടയ്ക്കുവച്ച് അവസാനിപ്പിക്കുകയായിരുന്നുവെന്നും സജി പറഞ്ഞു.

പ്രണയം ആരംഭിച്ച ഘട്ടത്തിലാണു താൻ ജയിലിലായതെന്നും ശാലു വ്യക്തമാക്കി. ഞാൻ പലരെയും പൂർണമായി വിശ്വസിച്ചു. അതിന്റെ പേരിൽ ഞാൻ അറിയാത്ത കാര്യങ്ങളിലേക്ക് എന്നെ വലിച്ചിഴയ്ക്കുകയായിരുന്നു. 49 ദിവസത്തെ ജയിൽ ജീവിതം എന്നെ വേറൊരാളാക്കി. അമ്മയ്ക്കൊപ്പം മാത്രം കിടന്നുറങ്ങിയിരുന്ന ഞാൻ പെട്ടെന്ന് ഒരുദിവസം പേടിയോടെയും പരിഭ്രമത്തോടെയും ജയിലിന്റെ ഇരുട്ടിൽ. ഇപ്പോഴും ആ നിമിഷങ്ങളെക്കുറിച്ച് ചിന്തിക്കാൻ പറ്റില്ല. പക്ഷേ, പ്രതീക്ഷിച്ചത്ര കുഴപ്പങ്ങൾ ജയിലിൽ ഉണ്ടായില്ല. അവിടെയുള്ളവർ മാന്യമായിട്ടാണ് പെരുമാറിയതെന്നും ശാലു പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP