Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷാരൂഖിന്റെ കലിപ്പും തല്ലാനോങ്ങലുമെല്ലാം മുൻ കൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചുള്ള അഭിനയം; ഈജിപ്ഷ്യൻ റിയാലിറ്റി ഷോയ്ക്കു പ്രചാരം കിട്ടാനായി കിങ് ഖാൻ വാങ്ങിയ പ്രതിഫലം രണ്ടരക്കോടി; എല്ലാം തിരക്കഥയെന്നു വെളിപ്പെടുത്തി ഷാരൂഖിന്റെ മാനേജരും

ഷാരൂഖിന്റെ കലിപ്പും തല്ലാനോങ്ങലുമെല്ലാം മുൻ കൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചുള്ള അഭിനയം; ഈജിപ്ഷ്യൻ റിയാലിറ്റി ഷോയ്ക്കു പ്രചാരം കിട്ടാനായി കിങ് ഖാൻ വാങ്ങിയ പ്രതിഫലം രണ്ടരക്കോടി; എല്ലാം തിരക്കഥയെന്നു വെളിപ്പെടുത്തി ഷാരൂഖിന്റെ മാനേജരും

മുംബൈ: ഈജിപ്ഷ്യൻ ചാനലിന്റെ റിയാലിറ്റി ഷോയ്ക്കിടെ അവതാരകനെ തല്ലാനോങ്ങിയ കിങ് ഖാന്റെ നടപടി വെറും അഭിനയവും മാത്രം. പരിപാടിക്കു പ്രചാരം കൂട്ടാനുള്ള തട്ടിപ്പായിരുന്നു ഇതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.

ഈജിപ്ഷ്യൻ ടെലിവിഷൻ ചാനലിന്റെ റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ അവതാരകനോട് പൊട്ടിത്തെറിച്ച് അടിക്കാനോങ്ങുന്ന ഷാരൂഖ് ഖാന്റെ വീഡിയോ കഴിഞ്ഞദിവസം വൈറലായിരുന്നു. 'റമീസ് അണ്ടർഗ്രൗണ്ട്' എന്ന പരിപാടിയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.

മരുഭൂമിയിൽ വച്ചുള്ള ഒരു അഭിമുഖത്തിനായുള്ള യാത്രയ്ക്കിടെ ഷാരൂഖ് ഒരു മണൽച്ചുഴിയിൽ പെടുന്നതും കൊമോഡോ ഡ്രാഗണിന്റെ വേഷത്തിൽ ഭയപ്പെടുത്തിയത് അവതാരകൻ തന്നെയെന്ന് അറിയുമ്പോൾ രോഷാകുലനാകുന്നതുമായിരുന്നു വീഡിയോ.

ഇതിനകം 59 ലക്ഷം പേർ കണ്ട വീഡിയോയിലെ ഷാരൂഖിന്റെ 'പൊട്ടിത്തെറി' വെറും അഭിനയമാണെന്നും തിരക്കഥയിൽ തയ്യാറാക്കപ്പെട്ടതുമാണെന്ന് അതിന്റെ പ്രേക്ഷകരിൽ ഒരുവിഭാഗം ആരോപിച്ചിരുന്നു. ആരോപണം സത്യമാണെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്.

അറബി പ്രസിദ്ധീകരണമായ അൽ-ആലം പുറത്തുവിട്ട വാർത്ത പ്രകാരം രോഷപ്രകടനം ഉൾപ്പെടെയുള്ള ചിത്രീകരണത്തിനായി 4 ലക്ഷം ഡോളറാണ് (2.57 കോടി രൂപ) ചാനൽ ഷാരൂഖ് ഖാന് നൽകിയത്.

വീഡിയോയിൽ കണ്ടതെല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയിൽ ഉള്ളതായിരുന്നുവെന്ന് ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്ലാനിയും ശരിവെക്കുന്നു. ദേഷപ്പെടുന്നതുപോലെ ഷാരൂഖ് അഭിനയിക്കുകയായിരുന്നുവെന്നും ഹിന്ദുസ്ഥാൻ ടൈംസിനോട് അവർ പറഞ്ഞു. എന്നാൽ അതിന് അദ്ദേഹം വാങ്ങിയ പ്രതിഫലത്തിന്റെ കാര്യത്തിൽ അവർ മൗനം  പാലിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP